അഭിപ്രായ സ്വാതന്ത്ര്യമില്ലേ, മൊത്തം അഴിക്കൂവെന്ന് ട്രോള്‍; കണ്ടം വഴി ഓടിച്ച് താപ്‌സിയുടെ മറുപടി
ബോളിവുഡിലെ സൂപ്പര്‍ താരമാണ് താപ്‌സി പന്നു. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്‍ബലമോ ഗോഡ്ഫാദര്‍മാരോ ഇല്ലാതെ കടന്നു വരികയും സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്ത താരമാണ് താപ്‌സി പന്നു. തെന്നിന്ത്യന്‍ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ന് ബോളിവുഡിലെ മിന്നും താരമായി മാറിയിരിക്കുകയാണ് താപ്‌സി. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങള്‍ അവതരിപ്പിക്കുന്നതും സ്ത്രീപക്ഷത്തു നിന്ന് സംസാരിക്കുന്നതുമായ സിനിമകളാണ് താപ്‌സി പന്നുവിനെ മറ്റുളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. ഓരോ സിനിമയും കഴിയുന്തോറും താപ്‌സിയിലെ അഭിനേത്രിയും താരവും വളരുകയാണ്.
എന്നും അധികമാരും പറയാത്ത വിഷയങ്ങളും പല ഷെയ്ഡുകളുള്ള നായിക വേഷങ്ങളുമാണ് താപ്‌സി തിരഞ്ഞെടുക്കാറുള്ളത്. അവസാനം പുറത്തിറങ്ങിയ രശ്മി റോക്കറ്റ് സംസാരിച്ചത് അത്‌ലറ്റിക് രംഗത്ത് നിലനില്‍ക്കുന്ന ലിംഗ നിര്‍ണ്ണയ പരിശോധനയെക്കുറിച്ചായിരുന്നു. ചിത്രത്തിനായി താപ്‌സി നടത്തിയ മേക്കോവര്‍ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇന്ന് ബോളിവുഡിലെ ശക്തമായ ശബ്ദമായി നില്‍ക്കുന്ന താപ്‌സി നായികയായി എത്തിയ ചിത്രമായിരുന്നു ജുഡുവ 2. വരുണ്‍ ധവാന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രം വലിയ പരാജയമായി മാറുകയും ചെയ്തിരുന്നു. ചിത്രം താപ്‌സിയുടെ ആരാധകരേയും നിരാശപ്പെടുത്തിയ ഒന്നായിരുന്നു.

ചിത്രത്തില്‍ താപ്‌സിയുടെ ബിക്കിനി രംഗം ഏറെ ചര്‍ച്ചയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി ഇടപെടുന്ന വ്യക്തിയാണ് താപ്‌സി. പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ താപ്‌സിയ്‌ക്കെതിരെ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളുമെല്ലാം ഉയര്‍ന്നു വരാറുണ്ട്. തന്റെ നിലപാടിന്റെ പേരിലാണ് താപ്‌സിയെ പലപ്പോഴും ഒരു വിഭാഗം സദാചാരവാദികളും മറ്റും വിമര്‍ശിക്കാറുള്ളത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ അധിക്ഷേപകാര്‍ക്ക് കൃത്യമായ മറുപടി നല്‍കി അവരുടെ വായടപ്പിക്കാന്‍ താപ്‌സി മറക്കാറില്ല. ഇത്തരത്തില്‍ താരം നല്‍കിയ മറുപടികല്‍ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടാറുമുണ്ട്.
താപ്‌സിയുടെ കയ്യടി നേടിയ മറുപടികളില്‍ ഒന്നായിരുന്നു ബിക്കിനി ചിത്രവുമായി ബന്ധപ്പെട്ടത്. 2017 ജുഡുവ 2വിന്റെ റിലീസിന് മുമ്പായിരുന്നു താപ്‌സി തന്റെ ബിക്കിനി ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നത്. കടല്‍ക്കരയില്‍ ബിക്കിനി ധരിച്ച് നില്‍ക്കുന്ന തന്റെ ചിത്രമായിരുന്നു താപ്‌സി പങ്കുവച്ചത്. ''നിങ്ങള്‍ തിരയ്ക്ക് എതിരെയാകുമ്പോള്‍ നിങ്ങള്‍ക്കു വേണ്ടി എഴുന്നേറ്റ് നില്‍ക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. പക്ഷെ ചിരിക്കാന്‍ മറക്കരുത്'' എന്നായിരുന്നു ചിത്രത്തിന് താപ്‌സി നല്‍കിയ കമന്റ്. ചിത്രം വളരെ പെട്ടെന്നു തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. എല്ലാവരും താരത്തെ അഭിനന്ദിച്ചപ്പോള്‍ ഒരാള്‍ താരത്തെ പരഹിസിക്കുകയായിരുന്നു.
Recommended Video
''നിങ്ങളുടെ രാജ്യം അഭിപ്രായ സ്വാതന്ത്ര്യം നല്‍കുന്നുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ഇത് ധരിച്ചിരിക്കുന്നത്. അഴിച്ചുകളയൂ. നിന്റെ സഹോദരന്‍ അത് കണ്ട് അഭിമാനിക്കും'' എന്നായിരുന്നു കമന്റ്. അഭിപ്രായ സ്വാതന്ത്ര്യം അടക്കമുള്ള വിഷയങ്ങളില്‍ താപ്‌സി സ്വീകരിച്ച നിലപാടുകളെ സൂചിപ്പിക്കുന്നതായിരുന്നു ഈ കമന്റ്. എന്നാല്‍ താപ്‌സി അങ്ങനെ ഇയാളെ വെറുതെ വിടാന്‍ കൂട്ടാക്കിയില്ല. ''സോറി സഹോദരന്‍ ഇല്ല, അല്ലെങ്കില്‍ തീര്‍ച്ചയായും ചോദിച്ച് പറഞ്ഞേനെ. ഇപ്പോഴത്തേക്ക് സഹോദരിയുടെ മറുപടി മതിയോ?'' എന്നായിരുന്നു താപ്‌സിയുടെ മറുപടി. ഇതോടെ ഇയാള്‍ കമന്റ് ഡിലീറ്റ് ചെയ്ത് ഓടുകയായിരുന്നു.


Click it and Unblock the Notifications