For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛനെ ഒരിക്കലും കണ്ടിട്ടില്ല, കാണണെന്ന് തോന്നിയിട്ടില്ല, പേരു പോലും വേണ്ട; അച്ഛനെക്കുറിച്ച് തബു

  |

  ബോളിവുഡിലെ മിന്നും താരമാണ് തബു. ബോളിവുഡിന് പുറമെ തെന്നിന്ത്യന്‍ സിനിമയിലും തബു സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാളത്തിലും തബു തന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. 1982 ല്‍ പുറത്തിറങ്ങിയ ബാസാറിലൂടെയായിരുന്നു തബുവിന്റെ അരങ്ങേറ്റം. എന്നാല്‍ ഈ പ്രകടനത്തിന് തബുവിന് ക്രെഡിറ്റ് ലഭിച്ചിരുന്നില്ല. 1985 ല്‍ പുറത്തിറങ്ങിയ ഹം നോജവാന്‍ ആണ് തബുവിന്റെ ഔദ്യോഗിക അരങ്ങേറ്റ സിനിമ.

  Also Read: എന്നെ അതിക്രൂരമായി ഉപദ്രവിച്ചെന്ന് പത്ര വാര്‍ത്ത വന്നു; ജീവിതത്തില്‍ നടന്നതിനെക്കുറിച്ച് ശ്രീലത

  തന്റെ അഭിനയ മികവു കൊണ്ടാണ് ഇന്ത്യന്‍ സിനിമയിലെ ശക്തമായ സാന്നിധ്യമായി മാറുകയായിരുന്നു തബു. ഹിറ്റുകള്‍ക്കൊപ്പം തന്നെ ദേശീയ പുരസ്‌കാരമടമക്കമുള്ള നേട്ടങ്ങളും തബുവിനെ തേടിയെത്തിയിട്ടുണ്ട്. നായികയായി മാത്രമല്ല, നെഗറ്റീവ് കഥാപാത്രങ്ങളും ക്യാരക്ടര്‍ റോളുകളുമൊക്കെ ചെയ്ത് കയ്യടി നേടിയ താരമാണ് തബു. ഏത് റോളും തന്റേതാക്കി മാറ്റാന്‍ സാധിക്കുന്ന പ്രതിഭയാണ് തബു.

  തന്റെ കുട്ടിക്കാലത്ത് താന്‍ വളരെ അന്തര്‍മുഖയായിരുന്നുവെന്നാണ് തബു പറയുന്നത്. ഒരിക്കല്‍ സിമി ഗേര്‍വാളിന് നല്‍കിയ അഭിമുഖത്തില്‍ തബു തന്റെ കുട്ടിക്കാലത്തെക്കുറിച്ച് മനസ് തുറന്നിരുന്നു. അമ്മയുടെ മാതാപിതാക്കളുടെ കൂടെ ഹൈദരാബാദിലായിരുന്നു താരം വളര്‍ന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Also Read: നാ​ഗചൈതന്യ ആരാധകരെ ഒരു നിമിഷത്തേക്ക് ഞെട്ടിച്ച് ശോഭിത; പങ്കുവെച്ച ചിത്രങ്ങൾ വൈറൽ

  ''എനിക്ക് മനോഹരമായൊരു കുട്ടിക്കാലമുണ്ടായിരുന്നു. ഞാന്‍ ഹൈദരാബാദില്‍ അമ്മയുടെ അച്ഛനും അമ്മയ്ക്കുമൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. എന്റെ മാതാപിതാക്കള്‍ പിരിഞ്ഞിരുന്നു. എന്റെ അമ്മ അധ്യാപികയായിരുന്നു. ഞാന്‍ അമ്മയുടെ കൂടെയായിരുന്നു. എന്നെ നോക്കിയത് അമ്മയുടെ അമ്മയായിരുന്നു. അവര്‍ പ്രാര്‍ത്ഥനയും വായനയുമൊക്കെയുള്ള ആളായിരുന്നു. ഞാന്‍ അതിലൂടെയാണ് വളര്‍ന്നത്. ഞാന്‍ വളരെയധികം അന്തര്‍മുഖയായിരുന്നു. എനിക്ക് ശബ്ദമുണ്ടായിരുന്നില്ല. നടിയായ ശേഷവും എനിക്ക് ശബ്ദമില്ലെന്നതാണ് സത്യം'' തബു പറയുന്നു.

  അതേസമയം തന്റെ അച്ഛനെക്കുറിച്ചും തബു മനസ് തുറക്കുന്നുണ്ട്. തബുവിന് വെറും മൂന്ന് വയസ് മാത്രമുള്ളപ്പോഴാണ് അച്ഛനും അമ്മയും പിരിയുന്നത്. പിന്നാലെ അച്ഛന്‍ രണ്ടാമത് വിവാഹം കഴിക്കുകയും ആ ബന്ധത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ ജനിക്കുകയും ചെയ്തു. ഹാഷ്മി എന്നായിുരന്നു തബുവിന്റെ അച്ഛന്റെ പേര്. എന്നാല്‍ താരം ഒരിക്കലും ആ പേര് സര്‍ നെയിം ആയി ഉപയോഗിച്ചിട്ടില്ല.

  ''ഞാന്‍ ഒരിക്കലും അത് ഉപയോഗിച്ചിട്ടില്ല. എന്റെ അച്ഛന്റെ സര്‍ നെയിം ഉപയോഗിക്കുന്നത് പ്രധാനമാമെന്ന് തോന്നിയിട്ടില്ല. എന്റെ പേരെന്നും തബസും ഫാത്തിമ എന്നാണ്. സ്‌കൂളില്‍ ഫാത്തിമ എന്നതായിരുന്നു എന്റെ സര്‍ നെയിം. എനിക്ക് അച്ഛനെക്കുറിച്ച് ഓര്‍മ്മയില്ല. എന്റെ സഹോദരി അദ്ദേഹത്തെ ഇടയ്ക്ക് കണ്ടിട്ടുണ്ട്. പക്ഷെ എനിക്ക് ഒരിക്കലും കാണാന്‍ തോന്നിയിട്ടില്ല. ഞാന്‍ അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കാറില്ല. ഞാന്‍ എന്താണോ അതില്‍ ഞാന്‍ സന്തുഷ്ടയാണ്. ഞാന്‍ വളരുകയും സ്വന്തം കാലില്‍ നില്‍ക്കുകയും ചെയ്യുന്നുണ്ട്'' എന്നാണ് തബു പറഞ്ഞത്.

  ''ഞങ്ങളുടെ കുടുംബത്തില്‍ എന്നും കരുത്തരായ സ്ത്രീകളുണ്ടായിട്ടുണ്ട്. അതാണ് എന്നെ സ്വയം പര്യാപ്തയാക്കിയത്. സ്ത്രീകള്‍ നയിക്കുന്ന വീട്ടില്‍ നിന്നും വളര്‍ന്നു വരുന്ന, ഉറച്ച ശബ്ദമുള്ള, തങ്ങളുടെ പിന്തുണ വേണ്ടാത്ത സ്ത്രീകളെ നേരിടാന്‍ പുരുഷന്മാര്‍ക്ക് ഭയമാണെന്ന് തോന്നുന്നു. കാരണം അവര്‍ക്കത് തീര്‍ത്തും അസാധാരണമാണ്. അത് പുരുഷന്മാരുടെ ഇമേജിനെ തന്നെ തകര്‍ക്കുന്നതാണ്. അതാണ് അവര്‍ക്ക് അംഗീകരിക്കാനാകാത്തത്. അതേസമയം നന്നായി മനസിലാക്കാന്‍ സാധിക്കുന്ന പുരുഷന്മാരുമുണ്ട്'' എന്നും തബു പറയുന്നുണ്ട്.

  ഇന്നും ഒറ്റയ്ക്ക് ജീവിക്കാന്‍ ആണ് തബു ഇഷ്ടപ്പെടുന്നത്. താരം ഇതുവരേയും വിവാഹം കഴിച്ചിട്ടില്ല. നേരത്തെ തബുവും തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുനയും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഇത് നിഷേധിക്കുകയായിരുന്നു. ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുകയാണ് ഇരുവരും.

  ദൃശ്യം 2വിന്റെ ഹിന്ദി പതിപ്പാണ് തബുവിന്റെ പുതിയ സിനിമ. പിന്നാലെ കൈതിയുടെ ഹിന്ദി റീമേക്കിലും തബു എത്തുന്നുണ്ട്. അജയ് ദേവ്ഗണ്‍ ആണ് ചിത്രത്തിലെ നായകന്‍. നരേയ്ന്‍ ചെയ്ത വേഷമാണ് ഹിന്ദിയില്‍ തബു അവതരിപ്പിക്കുന്നത്. ഭൂല്‍ ഭുലയ്യ 2വാണ് തബുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കുത്തേ, ഖൂഫിയ എന്നീ സിനിമകളും തബുവിന്റേതായി അണിറയിലുണ്ട്.

  Read more about: tabu
  English summary
  When Tabu Opened Up About Her Father And Why She Is Not Using His Surname
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X