ആ ബന്ധത്തിന് ഞാനൊരു പേരിട്ടിട്ടില്ല, എനിക്കേറ്റവും പ്രിയപ്പെട്ടതാണ്; നാഗാര്‍ജുനയെക്കുറിച്ച് തബു

ബോളിവുഡിലെ മിന്നും താരമാണ് തബു. നായികയായും സഹനടിയായും വില്ലത്തിയായുമെല്ലാം തബു പ്രതിഭ തെളിയിച്ചിട്ടുണ്ട്. ബോളിവുഡിലെ സ്ഥിരം നായിക സങ്കല്‍പ്പത്തില്‍ നിന്നും മാറി നടന്നു കൊണ്ട് വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ തബു സമ്മാനിച്ചിട്ടുണ്ട്. തന്റെ പ്രകടനം കൊണ്ട് തബു പലപ്പോഴും അമ്പരപ്പിച്ചിട്ടുണ്ട്.

അതേസമയം തബുവിന്റെ വ്യക്തിജീവിതവും ഇടയ്‌ക്കൊക്കെ വാര്‍ത്തകളില്‍ നിറയാറുണ്ട്. പൊതുവെ സിനിമയ്ക്ക് പുറത്തുള്ള തബു എന്നത് അപൂര്‍വ്വ കാഴ്ചയാണെങ്കിലും. ഒരിക്കല്‍ തബു കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയത് അത്തരത്തിലൊരു സന്ദര്‍ഭമായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

Tabu

2007 ലായിരുന്നു തബു കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയത്. തനിക്ക് മുന്നിലിരിക്കുന്ന താരങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ച് ചൂഴ്ന്ന് ചോദിക്കുന്ന ശീലം കരണ്‍ ജോഹര്‍ തബുവിനോടും ആവര്‍ത്തിക്കുകയായിരുന്നു. തബുവിന്റെ പ്രണയ വാര്‍ത്തകളെക്കുറിച്ചായിരുന്നു കരണ്‍ ചോദിച്ചത്. ബോളിവുഡ് പോലെ തന്നെ തെന്നിന്ത്യന്‍ സിനിമയിലും സജീവമാണ് തബു. തബുവും നാഗാര്‍ജുനയും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഈ റിപ്പോര്‍ട്ടുകള്‍ പരോക്ഷമായി പരാമര്‍ശിക്കുകയായിരുന്നു കരണ്‍ ജോഹര്‍. നിങ്ങളൊരു സൗത്ത് ഇന്ത്യന്‍ താരവുമായി പ്രണയത്തിലാണെന്ന് കേള്‍ക്കുന്നുണ്ടല്ലോ എന്ന് കരണ്‍ ചോദിച്ചപ്പോള്‍ തബു കരണിനോട് വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സൗത്ത് ഇന്ത്യ വലിയൊരു ഭാഗമാണെന്നും അതിനാല്‍ കൃത്യമായി പറയണമെന്നായി തബു.

ഇതോടെ നിങ്ങള്‍ കന്നഡയിലും തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. ഞാന്‍ ഇനിയും വ്യക്തമാക്കണമോ എന്ന് കരണ്‍ ചോദിച്ചു. എല്ലാ ഭാഷയിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പതിനഞ്ച് കൊല്ലമായി എന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. എങ്ങനെ ഉത്തരം പറയണമെന്നറിയില്ല. നിങ്ങള്‍ എന്താണ് ചോദിക്കുന്നത്. നാഗാര്‍ജുനയെക്കുറിച്ചാണോ എന്ന് തബു തിരിച്ച് ചോദിക്കുകയായിരുന്നു.

പതിനാറാമത്തെ വയസ് മുതല്‍ കേള്‍ക്കുന്ന ഗോസിപ്പാണിതെന്ന് തബു പറഞ്ഞു. തബു ഹൈദാരാബാദിലേക്ക് താമസം മാറുന്നുവെന്ന് കേള്‍ക്കുന്നുവല്ലോ എന്ന് കരണ്‍ ചോദിച്ചു. പോകുന്നത് നാഗാര്‍ജുന കാരണമല്ലെന്നും താന്‍ തനിക്കായി അവിടെയൊരു വീട് വാങ്ങിയതിനാലാണെന്നുമായിരുന്നു തബുവിന്റെ മറുപടി. ഈ നാഗാര്‍ജുന കഥ പഴയതാണെന്നും അത് വീണ്ടും വീണ്ടും പൊന്തി വരികയാണെന്നും തബു പറഞ്ഞു. കാമുകന്മാര്‍ വരും പോകും, പക്ഷെ നാഗാര്‍ജുന തുടരുമെന്നാണ് മാധ്യമങ്ങള്‍ പറയുന്നതെന്നും തബു പറഞ്ഞു.

''എനിക്ക് എന്ത് പറയണമെന്നറിയില്ല. എന്റെ ജീവിതത്തിലെ ഏറ്റവും അടുപ്പമുള്ള വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തോടുള്ള ബന്ധം എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. ഒന്നിനും അതിനെ തകര്‍ക്കാനാകില്ല. ഞാനതിന് ഒരു പേരുമിട്ടിട്ടില്ല. എനിക്കതില്‍ ഒന്നും ചെയ്യാനുമില്ല'' എന്നും തബു പറഞ്ഞു. പിന്നീട് നാഗാര്‍ജുനയുടെ ലുക്കിന് മാര്‍ക്കിടാന്‍ കരണ്‍ പറഞ്ഞപ്പോള്‍ പത്തില്‍ ഒമ്പതായിരുന്നു തബു നല്‍കിയ മാര്‍ക്ക്.

More from Filmibeat

Read more about: tabu nagarjuna തബു
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X