തബു അറിഞ്ഞില്ല സഞ്ജയ് കപൂറിന്റെ ചതി; ഒരേസമയം രണ്ട് പേരുമായി ബന്ധം; കല്യാണമേ വേണ്ടെന്ന് വച്ച് നടി

ബോൡവുഡിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് തബു. ഒരേസമയം വാണിജ്യ സിനിമകളിലും സമാന്തരസിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് തബു. ഇന്ത്യന്‍ സിനിമയും കടന്ന് ഇപ്പോഴിതാ ഹോളിവുഡിലും അരങ്ങേറിയിരിക്കുകയാണ് തബു. തന്റെ പ്രതിഭ കൊണ്ടാണ് തബു സ്വയം അടയാളപ്പെടുത്തുന്നത്. സിനിമാപ്രേമികള്‍ ഒരിക്കലും മറക്കാത്ത നിരവധി സിനിമാമുഹൂര്‍ത്തങ്ങള്‍ തബു സമ്മാനിച്ചിട്ടുണ്ട്.

53-ാം അവിവാഹിതയായി തുടരുകയാണ് തബു. വിവാഹം വേണ്ടെന്ന തീരുമാനത്തിലാണ് തബു. എന്നാല്‍ തബുവിന്റെ പേര് പ്രണയ ഗോസിപ്പുകളില്‍ ഇടം നേടിയിട്ടുണ്ട്. ഒരിക്കല്‍ നടന്‍ സഞ്ജയ് കപൂറുമായി തബു പ്രണയത്തിലായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിയുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം തബുവും സഞ്ജയ് കപൂറും പിരിയാന്‍ കാരണം നടന്റെ വഞ്ചനയാണ്.

Tabu

1995 ല്‍ പുറത്തിറങ്ങിയ പ്രേം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് തബുവും സഞ്ജയ് കപൂറും പ്രണയത്തിലാകുന്നത്. ചിത്രീകരണ സമയത്തു തന്നെ ഇരുവരും അടുപ്പത്തിലായെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ ആ ബന്ധത്തിന് അല്‍പ്പായുസായിരുന്നു. പിന്നീട് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തബുവുമായി പിരിഞ്ഞതിനെക്കുറിച്ച് സഞ്ജയ് കപൂര്‍ തുറന്ന് പറഞ്ഞിരുന്നു.

''ഞാന്‍ ആ സമയത്ത് തബുവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ അവസാനം ആകുമ്പോഴേക്കും ഞങ്ങള്‍ പരസ്പരം സംസാരിക്കാതായി'' എന്നായിരുന്നു സഞ്ജയ് കപൂര്‍ പറഞ്ഞത്. അതേസമയം സഞ്ജയ് കപൂര്‍ താനുമായി പ്രണയത്തിലായിരുന്ന സമയത്ത് തന്നെ മഹീപ് കപൂറുമായി പ്രണയത്തിലായിരുന്നുവെന്നാണ് തബു നടത്തിയ വെളിപ്പെടുത്തല്‍. തബുവുമായുള്ള പ്രണയ ബന്ധത്തിന് അധികം ആയുസ് ഉണ്ടായില്ലെങ്കിലും മഹീപും സഞ്ജയും പിന്നീട് വിവാഹം കഴിച്ചു. ഇന്ന് ബോളിവുഡിലെ ജനപ്രീയ ജോഡിയാണ് മഹീപ്.

നെറ്റ്ഫ്‌ളിക്‌സ് ഷോ ആയ ദ ഫാബുലസ് ലൈഫ് ഓഫ് ബോളിവുഡ് വൈഫ്‌സിലൂടെയാണ് മഹീപ് താരമാകുന്നത്. താനും സഞ്ജയും പ്രണയത്തിലായതിനെക്കുറിച്ച് മഹീപ് ഒരിക്കല്‍ ഷോയില്‍ പറഞ്ഞിരുന്നു. ഒരു വണ്‍ നൈറ്റ് സ്റ്റാന്റില്‍ നിന്നുമാണ് താനും സഞ്ജയ് കപൂറും പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുന്നതെന്നാണ് മഹീപ് പറയുന്നത്.

Tabu

''ഞങ്ങളുടെ കഥ വളരെ ലളിതാണ്. ഞങ്ങളുടേത് ഒരു വണ്‍ നൈറ്റ് സ്റ്റാന്റ് മാത്രമായിരുന്നു. ഇയാളെ ആയിരിക്കും വിവാഹം കഴിക്കുക എന്ന് എനിക്ക് അറിയില്ലായിരുന്നു. ഒരിക്കല്‍ സഞ്ജയ് കപൂറിന്റെ പാര്‍ട്ടിയില്‍ ഞാന്‍ മദ്യപിച്ച് ഗേറ്റ് ക്രാഷ് ചെയ്യുകയായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തെ കണ്ടുമുട്ടുന്നത്'' എന്നാണ് മഹീപ് പറഞ്ഞത്.

അതേസമയം സഞ്ജയ് കപൂറിന് പുറമെ നിര്‍മ്മാതാവ് സാജിദ് നദിയാദ്വാലയുമായും തെന്നിന്ത്യന്‍ സൂപ്പര്‍ താരം നാഗാര്‍ജുനയുമായും തബു പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും താരം പിന്നീട് വിവാഹം വേണ്ടെന്ന് തന്നെ തീരുമാനിച്ചു. സിംഗിള്‍ ആണെങ്കിലും താന്‍ സന്തുഷ്ടയാണെന്നാണ് തബു പറയുന്നത്.

More from Filmibeat

Read more about: tabu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X