കല്യാണം എപ്പോൾ? ആരുമായി?; വിവാഹത്തെക്കുറിച്ച് നടി തമന്ന ഭാട്ടിയ; ശ്രദ്ധനേടി നടിയുടെ വാക്കുകൾ

തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിട്ടുള്ള നായികയാണ് തമന്ന ഭാട്ടിയ. കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെ കടന്നുപോവുകയാണ് താരം. തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡിലുമെല്ലാം ഒരുപോലെ തിളങ്ങി നിൽക്കുകയാണ് തമന്ന. എല്ലാ ഭാഷകളിലും കൈനിറയെ അവസരങ്ങളുണ്ട് തമന്നയ്ക്ക്. ജന്മം കൊണ്ട് മുംബൈക്കാരി ആണെങ്കിലും തമന്നയെ വലിയ താരമാക്കി മാറ്റിയത് തെന്നിന്ത്യൻ സിനിമയാണ്.

ബോളിവുഡിലൂടെ കരിയർ ആരംഭിച്ച തമന്ന തമിഴ്, തെലുങ്ക് സിനിമകളിലൂടെ മുൻനിര താരമായി വളരുകയായിരുന്നു. ഇതിനിടെ ബോളിവുഡിലും സാന്നിധ്യം അറിയിക്കുന്നുണ്ടായിരുന്നെങ്കിലും അടുത്ത കാലത്തായാണ് മികച്ച അവസരങ്ങൾ തമന്നയെ തേടി എത്തുന്നത്. അതിനിടെ മലയാളത്തിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ് തമന്ന. ദിലീപ് നായകനായെത്തിയ ബാന്ദ്ര എന്ന സിനിമയിലൂടെ ആയിരുന്നു തമന്നയുടെ അരങ്ങേറ്റം. അങ്ങനെ കരിയറിൽ തിളങ്ങി നിൽക്കുന്നതിനിടെ തമന്നയുടെ വിവാഹം സംബന്ധിച്ച ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.

Tamannaah Bhatia

ഈയ്യടുത്താണ് നടൻ വിജയ് വർമയുമായി താൻ പ്രണയത്തിലാണെന്ന് തമന്ന വെളിപ്പെടുത്തിയത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച ലസ്റ്റ്‌ സ്റ്റോറീസിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചിൽ. ലസ്റ്റ് സ്റ്റോറീസിന്റെ ചിത്രീകരണത്തിനിടെയാണ് വിജയും തമന്നയും അടുപ്പത്തിലായത് എന്നാണ് വിവരം. അതേസമയം പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞ ശേഷം തമന്നയ്ക്ക് നിരന്തരം വിവാഹം സംബന്ധിച്ച ചോദ്യങ്ങൾ നേരിടേണ്ടി വരുന്നുണ്ട്.

അതിനിടെ ഇപ്പോഴിതാ വിവാഹം കഴിക്കുന്നത് സംബന്ധിച്ച് തമന്ന മുൻപൊരിക്കൽ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. എങ്ങനെയുള്ള ആളെവേണം വിവാഹം ചെയ്യാൻ, എപ്പോഴായിരിക്കണം വിവാഹം എന്നാണ് തമന്ന പറയുന്നത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ് തമന്നയുടെ വാക്കുകൾ ഇങ്ങനെ....

'നമ്മൾ ആദ്യം ഒരാളെ കണ്ടെത്തണം. അയാൾ വന്നപ്പോൾ ജീവിതം മാറിയതായി തോന്നണം. നിങ്ങൾ ഒറ്റക്കായിരിക്കുമ്പോഴും ആ ഒരു സുഖം തോന്നണം. അയാൾ ജീവിതത്തിലേക്ക് വന്നു കഴിയുമ്പോൾ നിങ്ങളുടെ ജീവിതം പൂർണമായി എന്നൊരു തോന്നൽ ലഭിക്കണം. ജീവിതത്തിന് ഒരു അർത്ഥം ലഭിച്ചതായുള്ള തോന്നലുണ്ടാകണം. അയാളോടൊപ്പം ജീവിക്കാൻ തോന്നണം. നിങ്ങൾ അവനോടൊപ്പമുണ്ടെങ്കിൽ ജീവിതം രസകരവും മനോഹരവുമാകുമെന്ന് നിങ്ങൾക്ക് തോന്നണം. നിങ്ങളുണ്ടെങ്കിൽ തന്റെ ജീവിതം നന്നാകുമെന്ന് അയാൾക്ക് തോന്നണം,'

'അങ്ങനെയൊരാൾ ജീവിതത്തിലേക്ക് വന്നാൽ, അങ്ങനെയൊരു തോന്നൽ ഉണ്ടായാൽ അപ്പോഴാണ് വിവാഹം ചെയ്യേണ്ടത്. അയാളെയാണ് വിവാഹം കഴിക്കേണ്ടത്, അതാണ് വിവാഹത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം,' എന്നാണ് തമന്ന പറഞ്ഞത്. വിജയ് വർമ്മയെ കണ്ടപ്പോൾ തമന്നയ്ക്ക് ഉണ്ടായ ഫീലിംഗ് ഇതാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇരുവരും പ്രണയം വിവാഹത്തിലേക്ക് കൊണ്ടുപോകുന്നത് എപ്പോഴാകുമെന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.

Tamannaah Bhatia

അതേ സമയം അടുത്തിടെ ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിൽ ഇപ്പോൾ താൻ വിവാഹം കഴിക്കാനുള്ള മനസികവസ്ഥയിൽ അല്ലെന്ന് തമന്ന തുറന്നു പറഞ്ഞിരുന്നു. വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, എന്തായാലും വിവാഹമുണ്ടാകുമെന്നും താരം വ്യക്തമാക്കുകയുണ്ടായി. ഞാൻ ഇപ്പോൾ വിവാഹം കഴിക്കാനുള്ള മാനസികാവസ്ഥയിലല്ല. എന്റെ കരിയർ മികച്ച രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നത്, കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ഞാൻ വിവാഹത്തിൽ വിശ്വസിക്കുന്നുണ്ട്, അത് സംഭവിക്കും, പക്ഷേ ഇപ്പോൾ എന്റെ സന്തോഷകരമായ സ്ഥലം സിനിമാ സെറ്റുകളാണ്. വന്നുകൊണ്ടിരിക്കുന്ന വൈവിധ്യമാർന്ന വേഷങ്ങൾ ഞാൻ ആസ്വദിക്കുകയാണ്, അത് അങ്ങനെ തന്നെ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നാണ് തമന്ന പറഞ്ഞത്.

Read more about: tamannaah bhatia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X