രണ്ട് പ്രണയ തകര്‍ച്ച നേരിട്ടു, അവന് വേണ്ടി എന്റെ സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കാന്‍ വയ്യ; ബ്രേക്കപ്പിനെപ്പറ്റി തമന്ന
ഇത് പാന്‍ ഇന്ത്യന്‍ സിനിമകളുടേയും പാന്‍ ഇന്ത്യന്‍ താരങ്ങളുടേയും കാലമാണ്. പ്രാദേശിക ഭാഷകളിലെ താരങ്ങള്‍ ബോളിവുഡിലും ബോളിവുഡ് താരങ്ങള്‍ തെന്നിന്ത്യന്‍ സിനിമകളിലും തങ്ങളുടെ സാന്നിധ്യം അറിയിക്കാന്‍ മത്സരിക്കുന്ന കാലം. ഇതില്‍ മുന്‍നിര താരങ്ങളടക്കമുള്ളവരുണ്ട്. ഈ മാറ്റത്തിന്റെ തുടക്കക്കാരില്‍ ഒരാളാണ് തമന്ന. ഹിന്ദിയിലൂടെ കരിയര്‍ ആരംഭിച്ച പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുള്ള നായികയായി മാറിയ താരമാണ് തമാന്ന. ഒടിടി സീരീസുകളിലൂടേയും സിനിമകളിലൂടേയും ബോളിവുഡിലേക്ക് തിരിച്ചുവരികയും പാന്‍ ഇന്ത്യന്‍ താരമായി മാറുകയായിരുന്നു തമന്ന.
പോയ വര്‍ഷങ്ങളില്‍ പാന്‍ ഇന്ത്യന്‍ ഹിറ്റുകളായി മാറിയ സിനിമകളില്‍ തമന്നയുടെ സാന്നിധ്യമുണ്ട്. സ്ത്രീ 2വിലേയും ജെയ്‌ലറിലേയും ഡാന്‍സ് നമ്പറുകളിലൂടെ രാജ്യമൊട്ടാകെ തരംഗം സൃഷ്ടിക്കാന്‍ തമന്നയ്ക്ക് സാധിച്ചു. ഹിന്ദിയില്‍ സജീവമായിരിക്കെ തന്നെ മലയാളത്തില്‍ അരങ്ങേറുകയും തമന്ന ചെയ്തു. തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് തമന്ന ഇന്ന് കടന്നു പോകുന്നത്.

2005 ലാണ് തമന്ന കരിയര്‍ ആരംഭിക്കുന്നത്. അധികം വൈകാതെ തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുള്ള നായികയായി മാറുകയായിരുന്ന തമന്ന. തമിഴിലും തെലുങ്കിലും ഒരുപോലെ വിജയ നായികയായി മാറാന്‍ തമന്നയ്ക്ക് സാധിച്ചു. മുംബൈക്കാരിയായ തമന്നയുടെ ആദ്യ സിനിമ ഹിന്ദി സിനിമയായ ചാന്ദ് സാ റോഷന്‍ ചെഹരയാണ്. ഇതിന് പുറമെ സംഗീത വീഡിയോകളിലും തമന്ന അഭിനയിച്ചിരുന്നു. പക്ഷെ തമന്നയെ താരമാക്കിയത് തെന്നിന്ത്യന്‍ സിനിമകളാണ്.
വലിയ ഹിറ്റുകളുണ്ട് തമന്നയുടെ ഫിലോമോഗ്രഫിയില്‍. പാന്‍ ഇന്ത്യന്‍ ഹിറ്റുകളുടെ തുടക്കമായ ബാഹുബലി പരമ്പര മുതല്‍ ഹിന്ദി സിനിമയിലെ എക്കാലത്തേയും വലിയ ഹിറ്റായ സ്ത്രീ 2വരെയുള്ള സിനിമകള്‍ തമന്നയുടെ അക്കൗണ്ടിലുണ്ട്. സ്ത്രീ ടുവിലെ ആജ് കി രാത്ത് പാട്ടിലെ തമന്നയുടെ പ്രകടനം ആരാധകര്‍ ഒരിക്കലും മറക്കില്ല.
ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങള്‍ മാത്രമല്ല, തമന്നയുടെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകൡ ഇടം നേടാറുണ്ട്. നടന്‍ വിജയ് വര്‍മയുമായുള്ള തമന്നയുടെ പ്രണയം വലിയ ആഘോഷമായി മാറിയതാണ്. ഇരുവരും ലസ്റ്റ് സ്‌റ്റോറീസ് 2വിന്റെ ലൊക്കേഷനില്‍ വച്ചാണ് പ്രണയത്തിലാകുന്നത്. ഇരുവരും ഉടനെ വിവാഹം കഴിക്കുമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം മുമ്പ് നല്‍കിയൊരു അഭിമുഖത്തില്‍ തന്റെ പ്രണയത്തകര്‍ച്ചകളെക്കുറിച്ച് തമന്ന തുറന്ന് പറഞ്ഞിരുന്നു.

''എനിക്ക് രണ്ട് പ്രണയതകര്‍ച്ചകളുണ്ടായിട്ടുണ്ട്. രണ്ടും എന്റെ പരിണാമത്തില്‍ വളരെ പ്രധാനപ്പെട്ടവയായിരുന്നു. ആദ്യത്തേത് സംഭവിക്കുമ്പോള്‍ ഞാന്‍ വളരെ ചെറുതായിരുന്നു. എനിക്ക് ജീവിതത്തില്‍ പലതും നേടണമെന്ന ചിന്തയാണ് അതിന് കാരണമെന്ന് തോന്നുന്നു. ഒരു വ്യക്തിയ്ക്ക് വേണ്ടി എന്റെ മോഹങ്ങള്‍ വേണ്ടെന്ന് വെക്കാന്‍ എനിക്കാകില്ലായിരുന്നു. റണ്ടാമത്തേതിന് കാരണം അയാള്‍ എനിക്ക് അനുയോജ്യനല്ലെന്ന തിരിച്ചറിവായിരുന്നു. ഒരു ജീവിതപങ്കാളിയെന്ന നിലയിലും, ജീവിതത്തില്‍ സ്വാധീനമെന്ന നിലയിലും'' എന്നാണ് തമന്ന പറഞ്ഞത്.
അതേസമയം സിക്കന്ദര്‍ കാ മുക്കന്ദര്‍ ആണ് തമന്നയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തെലുങ്ക് ചിത്രം ഒഡേല ടു ആണ് തമന്നയുടേതായി നിലവില്‍ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. സിനിമയ്ക്ക് പുറമെ തമന്നയുടേതായി ഒടിടി സീരീസുകളും അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്.


Click it and Unblock the Notifications











