വിവാഹിതനും അച്ഛനുമായ പാക് ക്രിക്കറ്ററെ കല്യാണം കഴിക്കാന്‍ ഒരുങ്ങിയ തമന്ന; അന്ന് നടന്നതിനെപ്പറ്റി താരം
തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ഇന്ന് തമന്ന. നായികയായി മാത്രമല്ല ഡാന്‍സറായും തമന്ന ഹിറ്റ് സിനിമകളുടെ ഭാഗമായി മാറുന്നുണ്ട്. ഈയ്യടുത്തിറങ്ങിയ സ്ത്രീ ടുവിലെ തമന്നയുടെ ഡാന്‍സ് വൈറലായി മാറിയിരുന്നു. ബോളിവുഡിലൂടെയായിരുന്ന തമന്നയുടെ തുടക്കം പക്ഷെ ചേര്‍ത്തു നിര്‍ത്തിയതും താരമാക്കിയതും തെന്നിന്ത്യന്‍ സിനിമകളാണ്.
തെന്നിന്ത്യയിലെ താരറാണിയായ ശേഷമാണ് തമന്ന ബോളിവുഡിലേക്ക് മടങ്ങിയെത്തുന്നത്. തിരിച്ചുവരവില്‍ ബോളിവുഡിലും വിജയം ആവര്‍ത്തിക്കാനും മുന്‍നിര നായികയായി മാറാനും തമന്നയ്ക്ക് സാധിച്ചു. ഒടിടി ലോകത്തും തമന്ന കയ്യടി നേടി. ഇതിനിടെ നടന്‍ വിജയ് വര്‍മയുമായി താരം പ്രണയത്തിലാവുകയും ചെയ്തു. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ഇന്ന് തമന്നയും വിജയ് വര്‍മയും.

അതേസമയം മുമ്പും തമന്ന പ്രണയ ഗോസിപ്പുകളില്‍ ചെന്നു പെട്ടിരുന്നു. ഒരിക്കല്‍ ടെന്നീസ് താരം സാനിയ മിര്‍സയെ പോലെ തമന്നയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരത്തിനെ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ക്രിക്കറ്റ് താരം എന്നതിലുപരി വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ അബ്ദുള്‍ റസാഖിനെ തമന്ന വിവാഹം കഴിക്കാന്‍ പോകുന്നു എന്നായിരുന്നു ഗോസിപ്പുകള്‍. വാര്‍ത്തകള്‍ ശക്തായതോടെ തമന്ന തന്നെ പ്രതികരണവുമായി എത്തുകയായിരുന്നു.
2017 ലാണ് ഈ സംഭവം നടക്കുന്നത്. താരങ്ങള്‍ ഒരു ജ്വല്ലറിയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് അഭ്യൂഹം പരക്കുന്നത്. എന്നാല്‍ ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് അബ്ദുള്‍ റസാഖും താനും കാണുന്നതെന്നും അതല്ലാതെ മറ്റൊരു ബന്ധവുമില്ലെന്ന് തമന്ന വ്യക്തമാക്കി. വിവാഹത്തിന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനാണ് ഇരുവരും ജ്വല്ലറിയിലെത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തമന്നയുടെ വിശദീകരണം വന്നതോടെയാണ് ഈ വാര്‍ത്തകള്‍ കെട്ടടങ്ങിയത്.
എന്നാല്‍ തമന്നയുടെ വിവാഹ ഗോസിപ്പുകള്‍ അവിടം കൊണ്ടും അവസാനിച്ചില്ല.പിന്നീട് അമേരിക്കയില്‍ നിന്നുള്ള ഒരു ഡോക്ടറെ തമന്ന വിവാഹം കഴിക്കാനൊരുങ്ങുകയാണെന്ന വാര്‍ത്തകള്‍ സജീവമായിരുന്നു. അടിസ്ഥാനരഹിതമായ കിംവദന്തികള്‍ക്ക് താന്‍ വില കൊടുക്കാറില്ലെന്നായിരുന്നു ഇതിനോടുള്ള തമന്നയുടെ പ്രതികരണം.

'ചില ദിവസങ്ങളില്‍ കൂടെ അഭിനയിക്കുന്ന നടന്മാരുടെ പേരിലാവും, അതല്ലെങ്കില്‍ ക്രിക്കറ്റ് കളിക്കാരന്‍, ഇപ്പോള്‍ അതൊരു ഡോക്ടറാണ്. ഞാനും ഭര്‍ത്താവും ഷോപ്പിങ്ങ് നടത്തുകയാണെന്നൊക്കെയാണ് കിംവദന്തികള്‍. പ്രണയത്തിലാവുക എന്ന ആശയം എനിക്ക് ഇഷ്ടമാണ്. എന്നാല്‍ എന്റെ വ്യക്തി ജീവിതത്തിലേക്ക് അടിസ്ഥാന രഹിതമായിട്ടുള്ള വാര്‍ത്തകള്‍ വരുമ്പോള്‍ അതിന് ഞാനൊരു വിലയും നല്‍കുന്നില്ല' എന്നായിരുന്നു തന്റെ പ്രണയ വാര്‍ത്തകളോടുള്ള തമന്നയുടെ പ്രതികരണം.
അതേസമയം അരണ്‍മനൈ 4 ആണ് തമന്നയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അതിന് ശേഷം ഹിന്ദി ചിത്രങ്ങളായ സ്ത്രീ 2, വേദ എന്നിവയില്‍ അതിഥി വേഷങ്ങളില്‍ തമന്ന എത്തിയിരുന്നു. തെലുങ്ക് ചിത്രമായ ഒഡേല 2 ആണ് തമന്നയുടെ പുതിയ സിനിമ. ആക്രി സച്ച് എന്ന വെബ് സീരീസാണ് തമന്നയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ഒടിടി ഷോ. ഡേറിംഗ് പാട്‌ണേഴ്‌സ് എന്ന വെബ് സീരീസും അണിയറയിലുണ്ട്. ഈയ്യടുത്ത് മലയാളത്തിലും തമന്ന അഭിനയിച്ചിരുന്നു. ദിലീപ് ചിത്രം ബാന്ദ്രയിലൂടെയായിരുന്നു തമന്നയുടെ മലയാളം എന്‍ട്രി.


Click it and Unblock the Notifications











