For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാണമില്ലാതെ പിന്നാലെ നടന്ന് ശല്യം ചെയ്ത ധര്‍മ്മേന്ദ്രയുടെ കരണം പുകച്ച് തനൂജ; നടന്‍ ചെയ്തത്!

  |

  സിനിമയുടെ ചിത്രീകരണത്തിനിടെ താരങ്ങള്‍ തമ്മില്‍ സൗഹൃദത്തിലാകുന്നതും സ്വാഭാവികമാണ്. എന്നാല്‍ ചിലപ്പോള്‍ താരങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തെന്നും വരാം. ഇത് പിന്നീട് വലിയ പൊട്ടിത്തെറിയിലേക്ക് നയിക്കുകയും ചെയ്‌തെന്നും വരാം. മറ്റ് ചിലപ്പോള്‍ അടികള്‍ വലിയ സൗഹൃദത്തിന്റെ തുടക്കമായെന്നും വരാം. അത്തരത്തിലൊരു സംഭവത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.

  മഞ്ഞ സാരിയില്‍, തമിഴ് ടച്ചുള്ള ചിത്രങ്ങളുമായി ഷംന കാസിം; ഫോട്ടോഷൂട്ട് കാണാം

  അറുപതുകളിലും എഴുപതുകളിലും ബോളിവുഡിലെ സൂപ്പര്‍ നായികയായിരുന്നു തനൂജ. അമ്മയും സഹോദരിയുമെല്ലാം നടിമാര്‍ ആയിരുന്നു. ചാന്ദ് ഓര്‍ സൂരജ്, മേര ജീവന്‍ സാത്തി തുടങ്ങിയ നിരവധി സിനിമകളിലൂടെ എക്കാലത്തേയും പ്രതിഭാധനരായ നടിമാരില്‍ ഒരാളായി മാറുകയായിരുന്നു തനൂജ. എന്നാല്‍ ഇന്നത്തെ പലര്‍ക്കും അറിയാത്തൊരു സംഭവമാണ് ബോളിവുഡിലെ ഐക്കോണിക് താരമായ ധര്‍മേന്ദ്രയുടെ കരണത്ത് തനൂജ അടിച്ചത്. ആ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം.

  2014 ല്‍ ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തനൂജയുടെ ഈ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു ഇത്. ധര്‍മേന്ദ്രയുടെ കരണത്ത് പരസ്യമായി അടിക്കുകയും നാണമില്ലാത്തവന്‍ എന്ന് വിളിക്കുകയും ചെയ്തിരുന്നു തനൂജ. ഇരുവരും ഒരുമിച്ച് അഭിനയിച്ച ചാന്ദ് ഓര്‍ സൂരജ് എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു സംഭവം നടന്നത്. തന്റെ പിന്നാലെ നടന്ന് ശല്യം ചെയ്ത ധര്‍മേന്ദ്രയുടെ കരണം പുകയ്ക്കുകയായിരുന്നു തനൂജ. എല്ലാവരും നോക്കി നില്‍ക്കെയായിരുന്നു സംഭവം.

  ''ഒരു ദിവസം ധര്‍മേന്ദ്ര എന്നെ ശല്യപ്പെടുത്താന്‍ ശ്രമിച്ചു, എന്നോട് ഫ്‌ളേര്‍ട്ട് ചെയ്തു. ദേഷ്യം വന്ന ഞാന്‍ അയാളുടെ കരണത്തടിച്ചു. നാണമില്ലാത്തവനേ, നിങ്ങളുടെ ഭാര്യയെ എനിക്കറിയാം. എന്നിട്ടും എന്നോട് ഫ്‌ളേര്‍ട്ട് ചെയ്യാന്‍ മാത്രം ധൈര്യം നിനക്കെവിടുന്ന് വന്നുവെന്ന് ചോദിച്ചു'' എന്നായിരുന്നു തനൂജയുടെ വെളിപ്പെടുത്തല്‍. അടി കിട്ടിയതും നാണക്കേട് തോന്നിയ ധര്‍മ്മേന്ദ്ര തന്നോട് മാപ്പ് ചോദിച്ചുവെന്നും തനൂജ പറയുന്നുണ്ട്.

  ''നാണംകെട്ട അയാള്‍ എന്നോട് അപേക്ഷിച്ചു. തനു, മേരി മാ, സോറി പറയുന്നു. എന്നെ നിന്റെ സഹോദരനാക്കണം. എനിക്കൊരു സഹോദരന്‍ ഉണ്ട്, അതില്‍ ഞാന്‍ സന്തുഷ്ടയാണ് എന്നു പറഞ്ഞു. പക്ഷെ അദ്ദേഹം ഒരുപാട് പിറകെ നടന്നതോടെ ഞാന്‍ ഒരു കറുത്ത ചരട് എടുത്ത് അയാളുടെ കയ്യില്‍ കെട്ടി കൊടുത്തു'' എന്നാണ് തനൂജ പറയുന്നത്. തന്നോട് മോശമായി പെരുമാറിയപ്പോള്‍ ധര്‍മേന്ദ്ര വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരുന്നുവെന്നും അവരെ ധര്‍്‌മ്മേന്ദ്ര തന്നെയാണ് തനിക്ക് പരിചയപ്പെടുത്തി തന്നിരുന്നതെന്നും അതാണ് തന്നെ ദേഷ്യം പിടിപ്പിച്ചതെന്നും തനൂജ പറയുന്നു.

  ''ചാന്ദ് ഓര്‍ സൂരജില്‍ അഭിനയിക്കുമ്പോള്‍ ഞാനും ധരമും ഒരുമിച്ച് മദ്യപിക്കുമായിരുന്നു. നല്ല സുഹൃത്തുക്കളായിരുന്നു. അദ്ദേഹം തന്നെയാണ് അന്നത്തെ ഭാര്യ പ്രകാശിനേയും അഞ്ച് വയസുണ്ടായിരുന്ന മകന്‍ സണ്ണി ഡിയോളിനേയേും പരിചയപ്പെടുത്തി തരുന്നത്. ലാലിയ്ക്ക് അന്ന് ആറ് മാസമാണ് പ്രായം'' എന്നും തനൂജ പറയുന്നു. അക്കാലത്ത് ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ജോഡിയായിരുന്നു ധര്‍മ്മേന്ദ്രയും തനൂജയും. ഇസ്സത്ത്, ദോ ചോര്‍, ബഹ്‌റേയ്ന്‍ ഫിര്‍ ആയേഗി, തുടങ്ങിയ സിനിമകളിലൂടെ സൂപ്പര്‍ ഹിറ്റ് ജോഡിയായി മാറുകയായിരുന്നു ഇരുവരും.

  Also Read: ലാലേട്ടൻ തന്നോട് അനുവാദം ചോദിച്ചു, ഞെട്ടിപ്പോയി, മോഹൻലാലിനെ ആദ്യമായി കണ്ടതിനെ കുറിച്ച് സുരാജ്

  I have never tried to act like Mammootty or he like me: Mohanlal | FIlmiBeat Malayalam

  തനൂജ അവസാനമായി അഭിനയിച്ച ചിത്രം ഷോനര്‍ പഹര്‍ ആണ്. 2018 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. അതേസമയം 2020 ല്‍ പുറത്തിറങ്ങിയ ഷിംല മിര്‍ച്ചിയാണ് ധര്‍മ്മേന്ദ്ര അവസാനമായി അഭിനയിച്ച ചിത്രം. പ്രകാശുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ച് തന്റെ നായികയായിരുന്ന ഹേമ മാലിനിയെ പിന്നീട് ധര്‍മ്മേന്ദ്ര വിവാഹം കഴിക്കുകയായിരുന്നു. നടി ഇഷ ഡിയോള്‍ ഈ ദമ്പതികളുടെ രണ്ട് മക്കളില്‍ ഒരാളാണ്. ബോളിവുഡിലെ സൂപ്പര്‍ നായികയായ കജോളിന്റെ അമ്മയുമാണ് തനൂജ. ഷോമു മുഖര്‍ജിയാണ് ഭര്‍ത്താവ്. അദ്ദേഹം 2008 ല്‍ അന്തരിച്ചു.

  Read more about: dharmendra
  English summary
  When Tanuja Slapped And Called Dhamendra Besharam Publically
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X