നിന്റെ ഭാര്യയെ എനിക്കറിയാം, നീയൊരു അച്ഛനല്ലേ! ശല്യം ചെയ്ത ധര്‍മ്മേന്ദ്രയുടെ കരണം പുകച്ച് തനൂജ

താരങ്ങളുടെ വഴക്കുകളും പിണക്കങ്ങളും ബോളിവുഡില്‍ പതിവാണ്. ചിത്രീകരണത്തിനിടെ പോലും താരങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായ സംഭവങ്ങളുണ്ട്. സെറ്റിലുണ്ടായ പ്രശ്‌നങ്ങള്‍ വലിയ അടികളിലേക്ക് പോകുന്നതും ചിലപ്പോഴൊക്കെ നല്ല സൗഹൃദത്തിന്റെ തുടക്കമാവുകയും ചെയ്തു. അത്തരത്തിലൊരു സംഭവത്തെക്കുറിച്ച് വായിക്കാം തുടര്‍ന്ന്.

ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് തനൂജ. അറുപതുകളിലും എഴുപതുകളിലും ബോളിവുഡിലെ സൂപ്പര്‍ നായികയായിരുന്നു തനൂജ. ഒരിക്കല്‍ സൂപ്പര്‍ താരം ധര്‍മ്മേന്ദ്രയുടെ കരണത്ത് തനൂജ അടിക്കുകയുണ്ടായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയൊരു അഭിമുഖത്തില്‍ തനൂജ തന്നെയാണ് ആ സംഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്.

Dharmendra

പരസ്യമായി ധര്‍മേന്ദ്രയുടെ കരണത്ത് അടിക്കുകയും നാണമില്ലാത്തവന്‍ എന്ന് വിളിക്കുകയുമായിരുന്നു തനൂജ. ഇരുവരും ഒരുമിച്ച് അഭിനയിച്ച ചാന്ദ് ഓര്‍ സൂരജ് എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു സംഭവം. എല്ലാവരും നോക്കി നില്‍ക്കെ തന്റെ പിന്നാലെ നടന്ന് ശല്യം ചെയ്ത ധര്‍മേന്ദ്രയുടെ കരണം പുകയ്ക്കുകയായിരുന്നു തനൂജ ചെയ്തത്.

''ഒരു ദിവസം ധര്‍മേന്ദ്ര എന്നെ ശല്യപ്പെടുത്താന്‍ ശ്രമിച്ചു, എന്നോട് ഫ്ളേര്‍ട്ട് ചെയ്തു. ദേഷ്യം വന്ന ഞാന്‍ അയാളുടെ കരണത്തടിച്ചു. നാണമില്ലാത്തവനേ, നിങ്ങളുടെ ഭാര്യയെ എനിക്കറിയാം. എന്നിട്ടും എന്നോട് ഫ്ളേര്‍ട്ട് ചെയ്യാന്‍ മാത്രം ധൈര്യം നിനക്കെവിടുന്ന് വന്നുവെന്ന് ചോദിച്ചു'' എന്നായിരുന്നു തനൂജയുടെ വെളിപ്പെടുത്തല്‍. ഇതോടെ നാണം കെട്ട ധര്‍മ്മേന്ദ്ര തന്നോട് മാപ്പ് ചോദിച്ചുവെന്നും തനൂജ പറയുന്നുണ്ട്.

''നാണം കെട്ട അയാള്‍ എന്നോട് അപേക്ഷിച്ചു. തനു, മേരി മാ, സോറി പറയുന്നു. എന്നെ നിന്റെ സഹോദരനാക്കണം. എനിക്കൊരു സഹോദരന്‍ ഉണ്ട്, അതില്‍ ഞാന്‍ സന്തുഷ്ടയാണ് എന്നു പറഞ്ഞു. പക്ഷെ അദ്ദേഹം ഒരുപാട് പിറകെ നടന്നതോടെ ഞാന്‍ ഒരു കറുത്ത ചരട് എടുത്ത് അയാളുടെ കയ്യില്‍ കെട്ടി കൊടുത്തു'' എന്നും തനൂജ പറയുന്നുണ്ട്. സംഭവം നടക്കുമ്പോള്‍ ധര്‍മ്മേന്ദ്ര വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരുന്നു എന്നും തനൂജ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Dharmendra

വിവാഹിതനും അച്ഛനുമായ ധര്‍മ്മേന്ദ്ര തന്നോട് മോശമായി പെരുമാറിയെന്നതാണ് തന്നെ ദേഷ്യം പിടിപ്പിച്ചതെന്നാണ് തനൂജ പറയുന്നത്. താനും ധര്‍മ്മേന്ദ്രയും നല്ല സുഹൃത്തുക്കളായിരുന്നുവെന്നും തങ്ങള്‍ ഒരുമിച്ച് മദ്യപിച്ചിട്ടുണ്ടെന്നും തനുജ പറയുന്നുണ്ട്. ''ചാന്ദ് ഓര്‍ സൂരജില്‍ അഭിനയിക്കുമ്പോള്‍ ഞാനും ധരമും ഒരുമിച്ച് മദ്യപിക്കുമായിരുന്നു. നല്ല സുഹൃത്തുക്കളായിരുന്നു. അദ്ദേഹം തന്നെയാണ് അന്നത്തെ ഭാര്യ പ്രകാശിനേയും അഞ്ച് വയസുണ്ടായിരുന്ന മകന്‍ സണ്ണി ഡിയോളിനേയേും പരിചയപ്പെടുത്തി തരുന്നത്. ലാലിയ്ക്ക് അന്ന് ആറ് മാസമാണ് പ്രായം'' എന്നും തനൂജ പറയുന്നു.

ഒരുകാലത്ത് ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ജോഡിയായിരുന്നു തനൂജയും ധര്‍മ്മേന്ദ്രയും. അതുകൊണ്ട് തന്നെ തനൂജയുടെ വാക്കുകള്‍ വലിയ ഞെട്ടലുണ്ടാക്കുന്നതായിരുന്നു. ഇരുവരും ഒരുമിച്ച് ഇസ്സത്ത്, ദോ ചോര്‍, ബഹ്റേയ്ന്‍ ഫിര്‍ ആയേഗി, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിരുന്നു. ഇരുവരും ഇപ്പോള്‍ അഭിനയത്തില്‍ നിന്നെല്ലാം വിട്ടു വില്‍ക്കുകയാണ്. ധര്‍മ്മേന്ദ്ര ഈയ്യടുത്ത് റോക്കി ഓര്‍ റാണി കി പ്രേം കഹാനിയിലൂടെ തിരികെ വന്നിരുന്നു.

More from Filmibeat

Read more about: dharmendra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X