കൊണ്ടുനടന്ന് അവസരം ഉണ്ടാക്കി കൊടുത്ത് പൂജ ബത്ര; താരമായതോടെ അക്ഷയ് കുമാര്‍ പ്രണയം മറന്ന് ഇട്ടിട്ട് പോയി
ബോളിവുഡിലെ സൂപ്പര്‍ താരമാണ് അക്ഷയ് കുമാര്‍. നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള താരം. ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്നതിലെ മികവ് കാരണമാണ് അക്ഷയ് കുമാര്‍ കരിയറിന്റെ തുടക്കത്തില്‍ ശ്രദ്ധ നേടുന്നത്. പിന്നീട് കോമഡിയിലൂടെയും അക്ഷയ് കുമാര്‍ കയ്യടി നേടി. സിനിമ പോലെ തന്നെ അക്ഷയ് കുമാറിന്റെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ബോളിവുഡിലെ പല സൂപ്പര്‍ നായികമായിരുമായും അക്ഷയ് കുമാറിന് പ്രണയ ബന്ധമുണ്ടായിരുന്നു.
രേഖ, ശില്‍പ ഷെട്ടി, രവീണ ടണ്ടന്‍ പിന്നീട് തന്റെ ജീവിത പങ്കാളിയായി മാറിയ ട്വിങ്കിള്‍ ഖന്നയടക്കം നിരവധി പേര്‍ അക്ഷയുടെ പേരിനൊപ്പം ചേര്‍ക്കപ്പെട്ടവരാണ്. അക്ഷയ് കുമാറിന്റെ കാമുകിമാരില്‍ ഒരാളായിരുന്നു നടി പൂജ ബത്ര. അക്ഷയ് ബോളിവുഡിലെത്തുന്നതിനും ഒരുപാട് മുമ്പായിരുന്നു ഈ പ്രണയം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അക്ഷയ് കുമാറിന് മുമ്പ് തന്നെ പ്രശസ്തയായിരുന്നു പൂജ ബത്ര. മോഡലിംഗ് രംഗത്തിലൂടെയാണ് പൂജ ശ്രദ്ധ നേടുന്നത്. ഇന്ത്യയിലെ മുന്‍നിര മോഡലുകളില്‍ ഒരാളായിരുന്നു പൂജ. ഈ സമയത്താണ് ഇവര്‍ അക്ഷയുമായി പ്രണയത്തിലാകുന്നത്. ഇരുവരുടേയും പ്രണയവും വലിയ ചര്‍ച്ചയായിരുന്നു. പൂജ ബോളിവുഡിലെ പാര്‍ട്ടികളും മറ്റും സ്ഥിരം സാന്നിധ്യമായിരുന്നു. താരത്തിനൊപ്പം അക്ഷയും പാര്‍ട്ടികളിലെത്തുമായിരുന്നു. തന്റെ കാമുകനെ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും പരിചയപ്പെടുത്തി കൊടുക്കുക മാത്രമല്ല അവസരം ചോദിക്കുകയും ചെയ്യുമായിരുന്നു പൂജ.

എന്നാല്‍ ഈ പ്രണയം അധികകാലം നീണ്ടു നിന്നില്ല. അക്ഷയ് കുമാറിനെ തേടി അവസരങ്ങള്‍ വരുന്നത് കൂടിയതോടെയാണ് ഇരുവരും പ്രണയ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നത്. എന്താണ് തങ്ങള്‍ പിരിയാനുള്ള കാരണമെന്ന് അക്ഷയ് കുമാറോ പൂജയോ ഇതുവരേയും വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഇന്നും വളരെ അടുത്ത സുഹൃത്തുക്കളാണ് പൂജയും അക്ഷയ് കുമാറും. 2017ല്‍ പൂജ സിനിമയിലേക്ക് തിരികെ വന്നിരുന്നു. ഈ സമയത്ത് പൂജയുടെ സിനിമയുടെ പ്രീമിയറിന് അക്ഷയ് കുമാര്‍ എത്തിയിരുന്നു. തന്റെ സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന ശേഷമാണ് താരം മടങ്ങുന്നത്.

അക്ഷയ് കുമാര്‍ പിന്നീട് പല നടിമാരുമായും പ്രണയത്തിലായിരുന്നു. രേഖ, പ്രിയങ്ക ചോപ്ര, ആയിഷ ജുല്‍ക്ക, രവീണ ടണ്ടന്‍, ശില്‍പ ഷെട്ടി തുടങ്ങിയവരുടെ പേരുകള്‍ക്കൊപ്പം അക്ഷയ് കുമാറിന്റെ പേരും ഗോസിപ്പ് കോളങ്ങളില്‍ ഉയര്‍ന്നു വന്നിരുന്നു. ഇതിനിടെയാണ് അക്ഷയ് ട്വിങ്കിള്‍ ഖന്നയുമായി പ്രണയത്തിലാകുന്നത്. ഇരുവരും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ജനപ്രീയ താരജോഡിയായ ട്വിങ്കിളിലും അക്ഷയ് കുമാറിനും രണ്ട് മക്കളുമുണ്ട്.

അതേസമയം തന്റെ കരിയറിലെ മോശം സമയങ്ങളിലൂടെയാണ് അക്ഷയ് കുമാര്‍ കടന്നു പോകുന്നത്. ഈയ്യടുത്തിറങ്ങിയ സിനിമകളെല്ലാം ബോക്‌സ് ഓഫീസില്‍ കനത്ത പരാജയമാണ് നേരിട്ടത്. ഒടുവില്‍ പുറത്തിറങ്ങിയ രാം സേതുവും വന്‍ പരാജയമായിരുന്നു. മുമ്പ് വന്ന കട്ട് പുത്ത്‌ലി, സാമ്രാട്ട് പൃഥ്വിരാജ് ഒക്കെ പരാജയപ്പെട്ടു. സൂരരൈ പൊട്രിന്റെ ഹിന്ദി റീമേക്കാണ് അക്ഷയ് കുമാറിന്റേതായി അണിയറയിലുള്ളത്.


Click it and Unblock the Notifications











