ജീവിതത്തിലെ ഏറ്റവും വലിയ വേദന നല്‍കിയ കാമുകന്‍; എന്നിട്ടും ആരെന്ന് പറഞ്ഞില്ല; പരിനീതി വിവാഹിതയാകുമ്പോള്‍

ബോളിവുഡില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം ഒരു താരവിവാഹമാണ്. മുന്‍നിര നായിക പരിനീതി ചോപ്രയും ആം ആദ്മി പാര്‍ട്ടി നേതാവായ രാഘവ് ഛദ്ദയും തമ്മിലുള്ള വിവാഹമാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു പരിനീതയും രാഘവും വിവാഹിതരായത്. വിവാഹത്തിന് ബോളിവുഡിലെ മുന്‍നിരക്കാരെല്ലാം എത്തിയിരുന്നു. വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

സൂപ്പര്‍ താരം പ്രിയങ്കയുടെ കസിന്‍ ആയ പരിനീതിയുടെ കരിയര്‍ ആരംഭിക്കുന്നത് 2011 ലാണ്. ലേഡീസ് വെഴ്‌സസ് റിക്കി ബേല്‍ ആയിരുന്നു ആദ്യ ചിത്രം. സിനിമ വന്‍ വിജയമായതോടെ പരിനീതിയും ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ വന്ന ഇഷഖ്‌സാദയിലൂടെ ദേശീയ പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശവും പരിനീതിയെ തേടിയെത്തി. ഇതോടെ താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

Parineeti Chopra

ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളിലൂടെ കയ്യടി നേടുമ്പോഴും തന്റെ വ്യക്തിജീവിതം എന്നും പരിനീതി സ്വകാര്യമായി വെച്ചിരുന്നു. താരത്തെ ബോളിവുഡിലെ പാര്‍ട്ടികളിലോ മറ്റിടങ്ങളിലോ അധികം കാണാറില്ല. അതുകൊണ്ട് തന്നെ പരിനീതിയുടെ ജീവിതത്തില്‍ എന്താണെന്ന് സംഭവിക്കുന്നതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഈയ്യടുത്താണ് പരിനീതിയും രാഘവും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോവുകയാണെന്നുമൊക്കെ ആരാധകര്‍.

എന്നാല്‍ ഇപ്പോഴും രാഘവിന്റേയും പരിനീതിയുടേയും പ്രണയകഥയെക്കുറിച്ച് കൂടുതലൊന്നും ആരാധകര്‍ക്കറിയില്ല. തന്റെ വ്യക്തിജീവിതത്തിലെ സ്വകാര്യത എന്നും പരിനീതി കാത്തുസൂക്ഷിക്കുന്നുണ്ട്. അതിനാല്‍ പരിനീതിയുടെ ഓഫ് സ്‌ക്രീന്‍ ജീവിതത്തെക്കുറിച്ച് അറിയാനും ആരാധകര്‍ക്ക് ആകാംഷയുണ്ട്. എന്നാല്‍ ഒരിക്കല്‍ തന്റെ പ്രണയ തകര്‍ച്ചയെക്കുറിച്ച് പരിനീതി മനസ് തുറന്നിരുന്നു. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം അന്ന് മനസ് തുറന്നത്.

''ഞാന്‍ ഒരു വലിയ പ്രണയ തകര്‍ച്ചയിലൂടെ കടന്നു പോയിട്ടുണ്ട്. അതൊരെണ്ണം മാത്രമായിരിക്കുമെന്നാണ് കരുതുന്നത്. സത്യസന്ധമായി പറയുകയാണെങ്കില്‍ എന്റെ അവസ്ഥ ഭയങ്കര മോശമായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു അത്. കാരണം അതുവരെ എനിക്ക് റിജക്ഷന്‍ നേരിടേണ്ടി വന്നിട്ടില്ല. എനിക്ക് എന്റെ കുടുംബമാണ് ഏറ്റവും പ്രധാനപ്പെട്ടത്. എന്റെ പക്വതയില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടെങ്കില്‍ അത് അതോടെയാണ്. ജീവിതത്തില്‍ വളരെ നേരത്തെ തന്നെ എനിക്ക് അങ്ങനൊരു ഘട്ടം തന്നതിന് ദൈവത്തിന് നന്ദി പറയുകയാണ്'' എന്നായിരുന്നു പരിനീതി പറഞ്ഞത്.

Parineeti Chopra

എന്നാല്‍ തന്റെ ഹൃദയം തകര്‍ത്ത കാമുകന്റെ പേരോ മറ്റോ പറയാന്‍ പരിനീതി സമ്മതിച്ചില്ല. ചരിത് ദേശായിയാണ് താരത്തിന്റെ ആ മുന്‍ കാമുകന്‍ എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരിക്കല്‍ സംവിധായകന്‍ മനീഷ് ശര്‍മയുമായി പരിനീതി പ്രണയത്തിലാണെന്നും പിന്നീട് ഇരുവരും പിരിഞ്ഞുവെന്നുമെല്ലാം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഒന്നിനോടും പരിനീതി പ്രതികരിച്ചിട്ടില്ല. ഇതിന് ശേഷമാണ് പരിനീതിയുടേയും രാഘവ് ഛദ്ദയുടേയും പ്രണയം വാര്‍ത്തകളില്‍ നിറയുന്നത്. അതിപ്പോഴിതാ വിവാഹത്തില്‍ എത്തി നില്‍ക്കുന്നു.

മിഷന്‍ റാണിഗഞ്ച് ആണ് പരിനീതിയുടേതായി പുറത്തിറങ്ങാനുള്ള പുതിയ സിനിമ. അക്ഷയ് കുമാറാണ് ചിത്രത്തിലെ നായകന്‍. പിന്നാലെ അമല്‍ സിംഗ് ചംകീല എന്ന ചിത്രവും അണിയറയിലുണ്ട്. ഊഞ്ചായ് ആണ് പരിനീതിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

More from Filmibeat

Read more about: parineeti chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X