ഗ്രാമീണ പെണ്‍കുട്ടിയെ കെട്ടണം, എനിക്ക് ഭക്ഷണമുണ്ടാക്കി തരും, വീട് വൃത്തിയാക്കും; പുലിവാല് പിടിച്ച ടൈഗര്‍

ബോളിവുഡിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ടൈഗര്‍ ഷ്രോഫ്. സൂപ്പര്‍ താരം ജാക്കി ഷ്രോഫിന്റെ മകനാണ് ടൈഗര്‍. ആക്ഷന്‍ സിനിമകളിലൂടെയാണ് ടൈഗര്‍ ഷ്രോഫ് ശ്രദ്ധ നേടുന്നത്. മികച്ചൊരു നര്‍ത്തകന്‍ കൂടിയായ ടൈഗര്‍ ബോളിവുഡിലെ ആക്ഷന്‍ ഹീറോകളിലൊരാളാണ്. അതേസമയം ഈയ്യടുത്തായിരുന്നു ടൈഗറും യുവനടി ദിഷ പഠാനിയും തമ്മില്‍ പിരിയുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും പിരിയുന്നത്.

ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയെക്കുറിച്ച് ടൈഗര്‍ മനസ് തുറന്നിരുന്നു. ഗ്രാമത്തില്‍ നിന്നുമുള്ള പെണ്‍കുട്ടിയെയാണ് താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതെന്നാണ് ടൈഗര്‍ പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം വിശദമായി തുടര്‍ന്ന്.

Tiger Shroff

''ഞാന്‍ ഗ്രാമത്തില്‍ നിന്നുമുള്ളൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കും. ഞാന്‍ വീട്ടിലെത്തുമ്പോള്‍ എനിക്ക് മസാജ് ചെയ്ത് തരും. അവള്‍ വീട്ടില്‍ നില്‍ക്കണം, വീട് വൃത്തിയാക്കി വെക്കണം. എനിക്ക് വീട്ടിലുണ്ടാക്കിയ ഭക്ഷണം തരണം. എനിക്ക് അത്തരദത്തിലുള്ള പെണ്‍കുട്ടികളെയാണ് ഇഷ്ടം'' എന്നായിരുന്നു താരം പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും താരത്തിന്റെ വാക്കുകളിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

പിന്നീട് ബോളിവുഡ് ലൈഫിന് നല്‍കിയ അഭിമുഖത്തില്‍ ടൈഗര്‍ തന്റെ ഭാഗം ന്യായീകരിക്കുന്നുണ്ട്. ''ആരൊക്കയോ എന്നെ മോശക്കാരനാക്കാനായി അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. ആ സമയത്ത് ആ മുറിയിലുണ്ടായിരുന്നവരൊക്കെ പൊട്ടിച്ചിരിക്കുകയായിരുന്നു. ഞാന്‍ തമാശ പറഞ്ഞതാണ്. അല്ലാതെ ഞാനൊരിക്കലും അങ്ങനെ പറയില്ല. എന്നെ അറിയുന്നവര്‍ക്കറിയാം. എന്തായാലും അടുത്ത തവണ കുറേക്കൂടി കരുതല്‍ വേണമെന്ന് മനസിലായി'' എന്നായിരുന്നു ടൈഗറിന്റെ വിശദീകരണം.

അതേസമയം ടൈഗറും ദിഷയും പിരിയുന്നത് ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ്. ടൈഗറിന്റെ വീട്ടുകാരുമായും വളരെ അടുത്ത ബന്ധമായിരുന്നു ദിഷയ്ക്ക്. തീരുമാനം അവരുടേതാണെന്നായിരുന്നു മകനും ദിഷയും പിരിഞ്ഞതിനെക്കുറിച്ച് ജാക്കി ഷ്രോഫ് പറഞ്ഞത്. പിരിഞ്ഞുവെങ്കിലും സുഹൃത്തുക്കളാണ് ടൈഗറും ദിഷയും. കഴിഞ്ഞ ദിവസം ദിഷയുടെ സിനിമയ്ക്ക് ആശംസകളുമായി ടൈഗര്‍ എത്തിയിരുന്നു. ടൈഗറിന്റെ സഹോദരിയും ദിഷയും വളരെ അടുത്ത സുഹൃത്തുക്കളാണ്.

എന്തുകൊണ്ടാണ് തങ്ങള്‍ പിരിഞ്ഞതെന്ന് വ്യ്കതമാക്കിയിട്ടില്ല ദിഷയും ടൈഗറും. ദിഷ തങ്ങളുടെ പ്രണയത്തെ വിവാഹത്തിലേക്ക് കൊണ്ടു പോകാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ കരിയറില്‍ ശ്രദ്ധിക്കാനാണ് ടൈഗര്‍ ആഗ്രഹിക്കുന്നതെന്നും ഇതേ തുടര്‍ന്നുണ്ടായ അഭിപ്രായ ഭിന്നതയാണ് ഇരുവരും പിരിയാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Recommended Video

Nithya Menen On Santhosh Varkey: ഒരുപാട് നാളായി ആ നൂയിസൻസ് പുറകെ കൂടിയിട്ട് | *Interview

അതേസമയം ഹീറോപന്തി 2 ആണ് ടൈഗറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഗണ്‍പത് ആണ് ടൈഗറിന്റെ അണിയറയിലുള്ള സിനിമ. പിന്നാലെ ബഡേ മിയാ ചോട്ടേ മിയാ, സ്‌ക്രൂ ഡീല എന്നീ സിനിമകളും അണിയറിലുണ്ട്. സ്‌ക്രൂ ഡീലയിലെ നായിക രശ്മിക മന്ദാനയാണ്.

More from Filmibeat

Read more about: tiger shroff
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X