Don't Miss!
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Lifestyle
മാഘപൂര്‍ണിമയില്‍ അപൂര്‍വ്വ ശുഭയോഗങ്ങള്‍; ലക്ഷ്മീദേവിയുടെ കൃപയാല്‍ ഈ 6 രാശിക്ക് സമ്പത്ത് വര്‍ഷിക്കും
- Automobiles
പൊരാട്ടത്തിനായി കളം ഒരുങ്ങി! മാരുതി ഫ്രോങ്ക് ഡീലർഷിക്കുകളിൽ; ടെസ്റ്റ് ഡ്രൈവുകൾ ഉടൻ
- Finance
മാസത്തിൽ 10,000 രൂപ അധിക വരുമാനമായാലോ; ശമ്പളത്തിനൊപ്പം അധിക വരുമാനം നേടാൻ ഇതാ വഴി
- News
പാകിസ്ഥാന് മുന്‍ പ്രസിഡണ്ട് പര്‍വേസ് മുഷ്റഫ് അന്തരിച്ചു, മരണം യുഎഇയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ
- Sports
IND vs AUS: രാഹുല്‍-ഗില്‍, ആര് പുറത്തിരിക്കണം? പ്ലേയിങ് 11 നിര്‍ദേശിച്ച് ആകാശ് ചോപ്ര
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
പ്രിയങ്ക ചോപ്രയും അക്ഷയ് കുമാറും അടുപ്പത്തില്‍; കുടുംബം രക്ഷിക്കാന്‍ ട്വിങ്കിള്‍ ചെയ്തത്!
ബോളിവുഡിലെ മിന്നും താരമാണ് അക്ഷയ് കുമാര്‍. ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാതെയാണ് അക്ഷയ് കുമാര്‍ സിനിമയിലെത്തുന്നത്. പിന്നീട് തന്റെ കഴിവും അധ്വാനവും കൊണ്ട് ബോളിവുഡിലെ മുന്‍നിരയിലേക്ക് ഉയര്‍ന്നു വരികയായിരുന്നു അക്ഷയ് കുമാര്‍. ഖാന്മാരും കപൂര്മാരും അരങ്ങു വാഴുന്നിടത്ത് സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ അക്ഷയ് കുമാറിന് സാധിച്ചിട്ടുണ്ട്.
തന്റെ കരിയറിന്റെ തുടക്കത്തില്‍ അക്ഷയ് കുമാര്‍ അറിയപ്പെട്ടിരുന്നത് ആക്ഷന്‍ സിനിമകളുടെ പേരിലായിരുന്നു. തുടര്‍ച്ചയായ ആക്ഷന്‍ സിനിമകള്‍ ചെയ്ത് ബോളിവുഡിന്റെ ആക്ഷന്‍ ഹീറോയായി മാറുകയായിരുന്നു അക്ഷയ് കുമാര്‍. ഡ്യൂപ്പില്ലാതെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്ന അക്ഷയ് കുമാറിനെ കില്ലാഡി കുമാര്‍ എന്നായിരുന്നു ആരാധകര്‍ വിളിച്ചിരുന്നത്.

കരിയറിന്റെ രണ്ടാം ഘട്ടത്തില്‍ ആക്ഷന്‍ സിനിമകളില്‍ നിന്നും കോമഡി സിനിമകളിലേക്ക് കടക്കുകയായിരുന്നു അക്ഷയ് കുമാര്‍. സിനിമകള്‍ പോലെ തന്നെ അക്ഷയ് കുമാറിന്റെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. അക്ഷയ് കുമാറിന്റെ പ്രണയങ്ങള്‍ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. രേഖ, രവീണ ടണ്ടന്, ശില്പ ഷെട്ടി തുടങ്ങിയ നടിമാരുമായി അക്ഷയ് കുമാറിന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ ചേര്‍ത്തുവെക്കപ്പെട്ടിട്ടുണ്ട്.
പിന്നീടാണ് അക്ഷയ് കുമാര്‍ ട്വിങ്കിള്‍ ഖന്നയുമായി പ്രണയത്തിലാകുന്നത്. ഇരുവരും അധികം വൈകാതെ വിവാഹിതരാവുകയും ചെയ്തു. ബോളിവുഡിലെ പവര്‍ കപ്പിളാണ് അക്ഷയും ട്വിങ്കിളും ഇന്ന്. സൂപ്പര്‍ താരങ്ങളായിരുന്നു രാജേഷ് ഖന്നയുടേയും ഡിംപിള്‍ കപാഡിയയുടേയും മകളാണ് ട്വിങ്കിള്‍. അച്ഛനേയും അമ്മയേയും പോലെ അഭിനയത്തില്‍ തിളങ്ങാന്‍ ട്വിങ്കിളിന് സാധിച്ചിരുന്നില്ല. ഇതോടെ താരം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

വിവാഹ ശേഷവും അക്ഷയ് കുമാറിന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. ഒരിക്കല്‍ അക്ഷയ് കുമാറും പ്രിയങ്ക ചോപ്രയും തമ്മില്‍ പ്രണയത്തിലാണെന്ന് വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ടായിരങ്ങളിലായിരുന്നു ഇത്തരത്തിലൊരു ഗോസിപ്പ് ബോളിവുഡില്‍ സജീവമായത്. പ്രിയങ്ക തന്റെ കരിയറിന്റെ തുടക്കത്തിലായിരുന്നു. ഈ സമയത്താണ് പ്രിയങ്ക അക്ഷയ് കുമാറിനൊപ്പം ഐത്ത്രാസ് എന്ന സിനിമയില്‍ അഭിനയിക്കുന്നത്. സിനിമയും പ്രിയങ്കയും കയ്യടി നേടി.
ആ സമയത്തു തന്നെ പ്രിയങ്കയും അക്ഷയ് കുമാറും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വാര്‍ത്തകളോട് താരങ്ങള്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. പിന്നീടും അക്ഷയ് കുമാറും പ്രിയങ്ക ചോപ്രയും ഒരുമിച്ച് അഭിനയിച്ചു. ഇതോടെ വാര്‍ത്തകള്‍ കൂടുതല്‍ ശക്തമായി. വാര്‍ത്തകള്‍ തുടര്‍ച്ചയായതോടെ സംഭവം ട്വിങ്കിളിന്റ ചെവിയിലുമെത്തിയെന്നും ദാമ്പത്യ ജീവിതത്തെ ബാധിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഒടുവില്‍ പ്രകോപിതയായ ട്വിങ്കിള്‍ അക്ഷയ് കുമാറിനെ ചോദ്യം ചെയ്യുകയും ഇനി മുതല്‍ പ്രിയങ്ക ചോപ്രയുടെ കൂടെ അഭിനയിക്കരുതെന്നും അല്ലാത്തപക്ഷം താന്‍ വീടു വിട്ടു പോകുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതോടെ താരം പ്രിയങ്കയുമായുള്ള അടുപ്പം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാര്‍ത്തകളോട് പ്രിയങ്കയോ അക്ഷയ് കുമാറോ പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കിലും പിന്നീടൊരിക്കലും പ്രിയങ്കയും അക്ഷയ് കുമാറും ഒരുമിച്ച് അഭിനയിച്ചിട്ടില്ല.

നാളുകള്‍ക്ക് ശേഷം ഒരു അഭിമുഖത്തില്‍ പങ്കെടുക്കവെ അക്ഷയ് കുമാറിനോട് പ്രിയങ്ക ചോപ്രയെക്കുറിച്ച് ചോദിച്ചിരുന്നു. എന്നാല്‍ വാര്‍ത്തകളില്‍ പറയുന്നത് പോലെയൊന്നുമില്ലെന്നായിരുന്നു അക്ഷയ് കുമാറിന്രെ പ്രതികരണം. റാണി മുഖര്ജിയൊഴികയുള്ള നായിമാര്ക്കൊപ്പമെല്ലാം താന്‍ അഭിനയിച്ചിട്ടുണ്ടെന്നും പ്രിയങ്കയ്ക്കൊപ്പം അഞ്ച് സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും ഇനി അവള്‍ക്കൊപ്പം അഭിനയിക്കണ്ട എന്നില്ലെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. ഒരു അവസരം വരികയാണെങ്കില്‍ താന്‍ പ്രിയങ്ക ചോപ്രയ്ക്കൊപ്പം വീണ്ടും അഭിനയിക്കുമെന്നും അക്ഷയ് കുമാര്‍ വ്യ്കതമാക്കുകയായിരുന്നു. വേണമെങ്കില്‍ പ്രിയങ്ക ചോപ്രയെ വിളിച്ച് താനുമായി എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് തിരക്കാമെന്നും അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു.
പിന്നാലെ ആ ഗോസിപ്പും കെട്ടടങ്ങുകയായിരുന്നു. അതേസമയം തന്റെ കരിയറില്‍ വളരെ മോശം സമയത്തിലൂടെയാണ് അക്ഷയ് കുമാര്‍ കടന്നു പോകുന്നത്. ഒടുവില്‍ പുറത്തിറങ്ങിയ സാമ്രാട്ട് പൃഥ്വിരാജ്, ബെല്‍ബോട്ടം തുടങ്ങിയ സിനിമകള്‍ വലിയ പരാജയങ്ങളായിരുന്നു. ഇന്നലെയായിരുന്നു അക്ഷയ് കുമാറിന്റെ രക്ഷാബന്ധന് തീയേറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ച പ്രതികരണങ്ങളല്ല ബോക്സ് ഓഫീസില്‍ നിന്നും ലഭിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ സിനിമയും പരാജയം രുചിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Recommended Video

അതേസമയം ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തിയ പ്രിയങ്ക ചോപ്ര അവിടേയും വിജയം ആവര്‍ത്തിക്കുകയായിരുന്നു. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആണ് പ്രിയങ്ക ചോപ്ര. പോപ്പ് ഗായകന് നിക്ക് ജൊനാസാണ് പ്രിയങ്കയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും ഈയ്യടുത്തായിരുന്നു പെണ്‍കുഞ്ഞ് പിറന്നത്. വാടകഗര്‍ഭധാരണത്തിലൂടെയായിരുന്നു പ്രിയങ്കയും നിക്കും അച്ഛനും അമ്മയുമായത്. മാല്‍തി എന്നാണ് മകള്‍ക്ക് പ്രിയങ്കയും നിക്കും പേരിട്ടിരിക്കുന്നത്.
-
ടീച്ചര്‍ക്ക് വെറുപ്പായിരുന്നു, എല്ലാവരുടേയും മുന്നില്‍ വച്ച് അപമാനിച്ചു; സ്കൂള്‍ കാലത്തെക്കുറിച്ച് നിമിഷ
-
മൂന്ന് നായികമാരെയും കൊണ്ട് മമ്മൂട്ടിയുടെ ഡ്രൈവ്; മരുഭൂമിയില്‍ കരഞ്ഞ് നിലവിളിച്ച് നടിമാരും, വീഡിയോ വൈറലാവുന്നു
-
അവർക്ക് ദേഷ്യമായി തുടങ്ങി, എനിക്ക് അതോടെ പേടിയായി; അന്ന് അഞ്ച് വയസ്സേയുള്ളു; ആദ്യ ഷൂട്ടിങ് അനുഭവം പറഞ്ഞ് കാവ്യ