ആലിയയെ പരസ്യമായി കളിയാക്കി കരണ്‍ ജോഹര്‍; വേദിയില്‍ വച്ച് തന്നെ കരണിന്റെ വായടപ്പിച്ച് ട്വിങ്കിള്‍
ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളാണ് ട്വിങ്കിള്‍ ഖന്നയും കരണ്‍ ജോഹര്‍. താന്‍ ഒരിക്കല്‍ ട്വിങ്കിളിനെ പ്രണയിച്ചിരുന്നുവെന്ന് കരണ്‍ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഇരുവരും പരസ്പരം കളിയാക്കാന്‍ യാതൊരു മടിയും കാണിക്കാത്താവരുമാണ്. ഒരിക്കല്‍ ആലിയ ഭട്ടിനെ പരസ്യമായി കളിയാക്കാനുള്ള കരണിന്റെ ശ്രമത്തെ ട്വിങ്കിള്‍ നേരിട്ടത് കയ്യടി നേടിയ സംഭവമായിരുന്നു. ട്വിങ്കിളിന്റെ പുസ്തകത്തിന്റെ ലോഞ്ചിംഗിനിടെയായിരുന്നു സംഭവം.
പരിപാടിയുടെ അവതാരകനായിരുന്നു കരണ്‍. പരിപാടിയില്‍ ആലിയയും പങ്കെടുത്തിരുന്നു. ജനറല്‍ നോളജില്‍ ആലിയ മോശമാണെന്ന് വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയര്‍ന്ന സമയത്തായിരുന്നു ഈ സംഭവം നടക്കുന്നത്. പരിപാടിയുടെ ഭാഗമായി ആലിയ വേദിയിലേക്ക് വന്നപ്പോള്‍ ആലിയയ്ക്ക് ഇന്ത്യയുടെ പ്രസിഡന്റ് ആരെന്ന് അറിയില്ലെന്ന് പറഞ്ഞു കൊണ്ട് കരണ്‍ കളിയാക്കാന്‍ തുടങ്ങുകയായിരുന്നു. എന്നാല്‍ ആലിയയെ കളിയാക്കാന്‍ വിട്ടുകൊടുക്കാന്‍ ട്വിങ്കില്‍ ഖന്ന തയ്യാറായിരുന്നില്ല. ട്വിങ്കില്‍ മൈക്കെടുത്ത് ഇടപെടുകയായിരുന്നു.

''ഞാന്‍ ഇടപെടുകയാണ്. ആലിയയോട് ആരാണ് ഇന്ത്യയുടെ രാഷ്ട്രപതിയെന്ന് നീ ചോദിച്ചത് കൊണ്ട് ചോദിക്കുകയാണ്. എംഎന്‍എസിന്റെ പൂര്‍ണ രൂപം എന്താണെന്ന് പറയൂ'' എന്നായിരുന്നു ട്വിങ്കില്‍ കരണിനോട് ചോദിച്ചത്. ട്വിങ്കിളിന്റെ ഈ ചോദ്യത്തിന് ഒരു പിന്നാമ്പുറ കഥയുണ്ടായിരുന്നു. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത യേ ദില്‍് ഹേ മുഷ്ഖിലിനെതതിരെ രാജ് താക്കറെയുടെ നേൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന രംഗത്ത് എത്തിയിരുന്നു. ഈ മുറിവില്‍ ഉപ്പിടുന്നതായിരുന്നു ട്വിങ്കിളിന്റെ ചോദ്യം. പാക്ക് നടനായ ഫവാദ് ഖാനെ സിനിമയില്‍ അഭിനയിപ്പിച്ചതിനായിരുന്നു കരണിനെിരെ എംഎന്‍എസ് രംഗത്ത് എത്തിയത്.

ട്വിങ്കിളില്‍ നിന്നുമുണ്ടായ ഈ അപ്രതീക്ഷിത നീക്കത്തില്‍ പക്ഷെ കരണ്‍ തകര്‍ന്നു പോയി. എനിക്ക് പിഎംഎസ് എന്താണെന്ന് അറിയാമെന്നായിരുന്നു കരണിന്റെ മറുപടി. ''കണ്ടില്ലേ അവന് അറിയില്ല. ഇനി വിശ്രമിച്ചോളൂ'' എന്നായിരുന്നു ട്വിങ്കിളിന്റെ പ്രതികരണം. ''ഞാന്‍ പൊളിറ്റിക്കലി ശരിയായതോ പൊളിറ്റിക്കലി തെറ്റായതോ ആയ കാര്യം പറയുന്നില്ല. ഞാന്‍ നിശബ്ദനാകാന്‍ ആഗ്രഹിക്കുകയാണ്. അതാണ് ഈയ്യടയായി എന്റെ നിലപാട്. ഞാന്‍ ഒതുങ്ങി ജീവിക്കുകന്നത് സാധ്യമാണ്. ഞാന്‍ ഇത് തമാശയായി പറയുന്നതല്ലെന്നായിരുന്നു കരണിന്റെ പ്രതികരണം.

കരണും ട്വിങ്കിളും തമ്മിലുള്ള സൗഹൃദം വളരെ വര്‍ഷങ്ങളുടെ ആഴമുള്ളതാണ്. ഇരുവരും ഒരേ ബോര്‍ഡിംഗ് സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. അന്ന് മുതല്‍ തന്നെ രണ്ടു പേരും അടുത്ത സുഹൃത്തുക്കളായിരുന്നു. തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് പലപ്പോഴും ഇരുവരും മനസ് തുറന്നിട്ടുണ്ട്. കരണ്‍ സിനിമയില്‍ സജീവമായി തുടരുകയാണെങ്കിലും ട്വിങ്കിള്‍ സിനിമയില്‍ തിളങ്ങാനാകാതെ വന്നതോടെ മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായി മാറുകയായിരുന്നു. തന്റെ ആദ്യ സിനിമയായ കുച്ച് കുച്ച് ഹോത്താ ഹേയില്‍ കരണ്‍ ടീന കഥാപാത്രത്തെ സൃഷ്ടിച്ചത് പോലും ട്വിങ്കിള്‍ ഖന്നയെ മനസില്‍ കണ്ടായിരുന്നു. തനിക്ക് ഇഷ്ടം തോന്നിയ ഏക സ്ത്രീയാണ് ട്വിങ്കിളെന്നും അവളുടെ മീശയാണ് തനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടതെന്നും കരണ്‍ തന്നെ പറഞ്ഞിരുന്നു.
Recommended Video

''കരണ്‍ എന്നോട് പ്രണയമാണെന്ന് തുറന്ന് പറഞ്ഞിരുന്നു. എനിക്ക് അന്ന് ചെറിയ മീശയുണ്ടായിരുന്നു. ഇവന് അത് ഭയങ്കര ഇഷ്ടമായിരുന്നു. ദാറ്റ്സ് ഹോട്ട്, എനിക്ക് നിന്റെ മീശ ഇഷ്ടമാണെന്ന് പറയുമായിരുന്നു'' എന്നായിരുന്നു ട്വിങ്കിള്‍ ഖന്നയുടെ വെളിപ്പെടുത്തല്‍. ബര്‍സാത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു ട്വിങ്കിളിന്റെ അരങ്ങേറ്റം. രാജേഷ് ഖന്നയുടേയും ഡിംപില്‍ കപാഡിയയുടേയും മകളാണ് ട്വിങ്കിള്‍ ഖന്ന. 2001 ല്‍ പുറത്തിറങ്ങിയ ലവ് കേ ലിയേ കുച്ച് ഭീ കരേഗ എന്ന ചിത്രത്തോടെ ട്വിങ്കിള്‍ അഭിനയം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.


Click it and Unblock the Notifications