അക്ഷയ് കുമാറും പ്രിയങ്ക ചോപ്രയും തമ്മില്‍ പ്രണയം; പ്രിയങ്കയുടെ കരണത്തടിക്കാന്‍ സെറ്റിലെത്തിയ ട്വിങ്കിള്‍

ബോളിവുഡിലെ സൂപ്പര്‍താരമാണ് അക്ഷയ് കുമാര്‍. ഇന്നും ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള താരം. ഒരുഭാഗത്ത് അക്ഷയ് കുമാര്‍ സിനിമകളുടെ ലോജിക്കും അദ്ദേഹത്തിന്റെ നിലപാടുകളുമൊക്കെ വിമര്‍ശിക്കപ്പെടുമ്പോഴും മറുവശത്ത് ഹിറ്റുകള്‍ തുടര്‍ച്ചയായി സമ്മാനിക്കുകയാണ് അക്ഷയ് കുമാര്‍. ഓണ്‍ സ്‌ക്രീനിലെ ജീവിതം പോലെ തന്നെ അക്ഷയ് കുമാറിന്റെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. അക്ഷയ് കുമാറിന്റെ പ്രണയങ്ങളും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. രവീണ ടണ്ടന്‍, രേഖ, ശില്‍പ ഷെട്ടി തുടങ്ങിയ താരങ്ങളുടെ പേരിനൊപ്പം അക്ഷയ് കുമാറിന്റെ പേര് ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഒടുവില്‍ സൂപ്പര്‍ താരം രാജേഷ് ഖന്നയുടേയും ഡിംപിള്‍ കപാഡിയയുടേയും മകളും നടിയുമായ ട്വിങ്കിള്‍ ഖന്നയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു.

ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും. തങ്ങളുടെ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ കാത്തുസൂക്ഷിക്കുമ്പോഴും പരസ്പരം പിന്തുണയ്ക്കാനും സ്‌നേഹിക്കാനും സാധിക്കുന്നുവെന്നതാണ് ഈ താരജോഡിയുടെ പ്രത്യേകതയായി ആരാധകര്‍ പറയുന്നത്. അക്ഷയ് കുമാറിന്റെ നിലപാടുകള്‍ക്ക് തീര്‍ത്തും വിപരീതമായ നിലപാടുകളാണ് പല വിഷയങ്ങളിലും ട്വിങ്കില്‍ സ്വീകരിക്കാറുള്ളത്. താരപുത്രിയാണെങ്കിലും അഭിനയ ജീവിതത്തില്‍ വിജയിക്കാന്‍ കഴിയാതെ പോയ താരമാണ് ട്വിങ്കിള്‍. ഇതോടെ അഭിനയം തന്നെ വെറുത്തു പോയ താരം മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായി മാറുകയായിരുന്നു. ഇപ്പോഴും ഷൂട്ടിംഗ് സെറ്റുകളില്‍ പോലും ട്വിങ്കില്‍ പോകാറില്ലെന്നതാണ് വസ്തുത.

 പ്രണയ വാര്‍ത്തകള്‍

അതേസമയം വിവാഹ ശേഷവും അക്ഷയ് കുമാറിന്റെ പേര് മറ്റ് നടിമാരുടെ പേരുമായി ചേര്‍ത്ത് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതില്‍ ഒരു പേരായിരുന്നു പ്രിയങ്ക ചോപ്രയുടേത്. ബോളിവുഡിലേക്കുള്ള പ്രിയങ്കയുടെ അരങ്ങേറ്റം തന്നെ അക്ഷയ് കുമാര്‍ ചിത്രത്തിലെ നെഗറ്റീവ് വേഷത്തിലൂടെയായിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. അയ്ത്രാസ്, മുജ്‌സേ ഷാദി കരോഗി, വഖ്ത് തുടങ്ങിയ സിനിമകളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. പിന്നാലെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങന്നത്. പ്രണയ വാര്‍ത്തകള്‍ സജീവമായതോടെ ഇരുവരേയും ഒരുമിച്ച് അഭിനയിപ്പിക്കാനും നിര്‍മ്മാതാക്കള്‍ തിരക്കുകൂട്ടിയിരുന്നു.

വാര്‍ത്തകള്‍

വാര്‍ത്തകള്‍ പ്രതീക്ഷിച്ചത് പോലെ തന്നെ ട്വിങ്കിള്‍ ഖന്നയെ അലോസരപ്പെടുത്തി. കാര്യങ്ങള്‍ കൈവിട്ട് പോയെന്ന് കണ്ടതോടെ ട്വിങ്കിള്‍ അക്ഷയ് കുമാറിനോട് ഇനി മേലാല്‍ പ്രിയങ്ക ചോപ്രയുടെ കൂടെ അഭിനയിക്കരുത് എന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. പ്രിയങ്കയുമായും ട്വിങ്കിള്‍ കയര്‍ത്ത് സംസാരിക്കുകയുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാര്‍ത്തകള്‍ സജീവമായതോടെ പ്രിയങ്കയും അക്ഷയ് കുമാറും ഒരുമിച്ച് അഭിനയിക്കുന്ന വഖ്ത് എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് ട്വിങ്കിള്‍ എത്തുകയായിരുന്നു. പ്രിയങ്കയുടെ കരണത്തടിക്കാനായിരുന്നു ട്വിങ്കിള്‍ വന്നത്. എന്നാല്‍ ട്വിങ്കിള്‍ വന്നപ്പോള്‍ പ്രിയങ്ക അവിടെയുണ്ടായിരുന്നില്ല. ഇതോടെ തന്റെ ദേഷ്യം മുഴുവന്‍ അക്ഷയ് കുമാറിന്റെ മേല്‍ തീര്‍ക്കുകയായിരുന്നു ട്വിങ്കിള്‍ ഖന്ന.

ആപ്ക് കി അദാലത്ത്

പാടുപെട്ടായിരുന്നു അക്ഷയ് കുമാര്‍ ട്വിങ്കിള്‍ ഖന്നയെ ശാന്തയാക്കിയത്. മുഴുവന്‍ ക്രൂവിനും മുന്നില്‍ വച്ചായിരുന്നു ട്വിങ്കിള്‍ അക്ഷയ് കുമാറിനോട് ദേഷ്യപ്പെട്ടത്. പിന്നാലെ ഭാവിയില്‍ താന്‍ പ്രിയങ്കയോടൊപ്പം അഭിനയിക്കില്ലെന്ന് അക്ഷയ് കുമാര്‍ തീരുമാനിക്കുന്നതും ഈ സംഭവത്തിന് ശേഷമായിരുന്നു. എന്നാല്‍ ഈ സംഭവം പ്രിയങ്ക ചോപ്രയെ ദേഷ്യം പിടിപ്പിക്കുന്നതായിരുന്നു. കോപാകുലയായ പ്രിയങ്ക താന്‍ ഭാവിയില്‍ അക്ഷയ് കുമാറിനൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു. പിന്നീട് ആപ്ക് കി അദാലത്ത് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോള്‍ ഈ സംഭവത്തെക്കുറിച്ച് അക്ഷയ് കുമാറിനോട് ചോദിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ നിരസിക്കുകയായിരുന്നു അക്ഷയ് കുമാര്‍ ചെയ്തത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
അങ്ങനെയൊന്നുമില്ല

''അങ്ങനെയൊന്നുമില്ല. പ്രിയങ്കയോടൊപ്പം ഞാന്‍ അഞ്ച് സിനിമകള്‍ ചെയ്തിട്ടുണ്ട്. എനിക്ക് അവരുടെ അഭിനയിക്കേണ്ട എന്നല്ല. റാണി മുഖര്‍ജി ഒഴികെ എല്ലാ നായികമാര്‍ക്കൊപ്പവും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അവസരം ലഭിക്കുകയാണെങ്കില്‍ ഞാന്‍ ഇനിയും പ്രിയങ്കയുടെ കൂടെ അഭിനയിക്കും'' എന്നായിരുന്നു അക്ഷയ് കുമാര്‍ പറഞ്ഞത്. എന്തായാലും പിന്നീട് അക്ഷയ് കുമാറും പ്രിയങ്ക ചോപ്രയും ഒരുമിച്ച് അഭിനയിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X