അവരെ കൊന്നത് മനീഷ പറഞ്ഞതിനാൽ! പണവും നൽകി; വെളിപ്പെടുത്തി അധോലോക നേതാവ്

ബോളിവുഡിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് മനീഷ കൊയിരാള. ഒരേ സമയം സമാന്തര സിനിമകളിലും മുഖ്യധാരാ സിനിമകളിലും സാന്നിധ്യം അറിയിക്കാന്‍ സാധിച്ച താരമാണ് മനീഷ കൊയിരാള. ഇന്ന് അഭിനയത്തില്‍ സജീവമല്ലെങ്കിലും ഒരുകാലത്ത് ബോളിവുഡില്‍ ഏറ്റവും തിരക്കുള്ള നായികയായിരുന്നു മനീഷ. മുന്‍നിര സംവിധായകരും നായകന്മാരുമെല്ലാം മനീഷയുടെ ഡേറ്റിനായി പിന്നാലെ നടന്നിരുന്നു.

എന്നാല്‍ തന്റെ അരേയും കൂസാതെയുള്ള പെരുമാറ്റവും ദുശ്ശീലങ്ങളും മനീഷയുടെ കരിയറിനേയും വ്യക്തിജീവിതത്തേയും സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് തിരികെ വന്ന മനീഷ തനിക്കു പറ്റിയ അബദ്ധങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു. കരിയറിലെ പ്രതിസന്ധികള്‍ക്ക് പുറമെ ക്യാന്‍സറിനേയും മനീഷയ്ക്ക് അതിജീവിക്കേണ്ടി വന്നിട്ടുണ്ട് എന്നതാണ് വസ്തുത.

Manisha Koirala

2012 ലായിരുന്നു മനീഷയ്ക്ക് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത്. അതോടെയാണ് ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറിയതെന്നാണ് മനീഷ പറയുന്നത്. അമേരിക്കയിലായിരുന്നു മനീഷ ക്യാന്‍സറിനുള്ള ചികിത്സ നേടിയത്. മനീഷയുടെ കരിയറിന്റെ പീക്കില്‍ നേരിട്ട വലിയ ആരോപണങ്ങളില്‍ ഒന്നായിരുന്നു അധോലോകന്‍ നായകന്‍ അബു സലീം നടത്തിയ പ്രസ്താവന. അതേക്കുറിച്ച് വിശദമായി വായിക്കാം.

മനീഷയുടെ മുന്‍ സെക്രട്ടറി അജിത്ത് ദീവാനി, നിര്‍മാതാവ് മുകേഷ് ദഗാല്‍ എന്നിവരുടെ കൊലപാതകം വലിയ ചര്‍ച്ചയായിരുന്നു. അബു സലിമിന്റെ ആളുകളായിരുന്നു ഇരുവരേയും കൊലപ്പെടുത്തിയത്. 1997 ലാണ് മുകേഷ് ദഗാല്‍ കൊല്ലപ്പെടുന്നത്. 2000 ല്‍ അജിത്ത് ദീവാനിയും കൊല്ലപ്പെട്ടു. 2006 ലാണ് ഈ കൊലപാതങ്ങള്‍ സംബന്ധിച്ച് മനീഷയ്‌ക്കെതിരെ ഗ്യാങ്സ്റ്റര്‍ അബു സലിം ഞെട്ടിക്കുന്ന ആരോപണം ഉന്നയിക്കുന്നത്. താന്‍ ഇരുവരേടയും വകവരുത്തിയത് മനീഷയുടെ ആവശ്യ പ്രകാരമാണ് എന്നായിരുന്നു അബു സലീമിന്റെ ആരോപണം.

Manisha Koirala

ഇതിനായി പണം നല്‍കിയിട്ടുണ്ടെന്നും അബു സലിം ആരോപിച്ചു. ചോട്ടാ രാജന്‍ എന്ന ഗ്യാങ്സ്റ്ററിന്റെ സഹായത്തോടെയാണ് മനീഷ മുഗേഷ് ദഗലിനെ വകവരുത്തിയത്, ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനായ അനീസ് ഇബ്രാഹിം ആണ് മനീഷയ്ക്ക് വേണ്ടി അജിത്ത് ദീവാനിയെ വകവരുത്തിയതെന്നും അബു സലീം അന്ന് ആരോപിച്ചു.

അബു സലീമിന്റെ ആരോപണം ബോളിവുഡിനെ ഇളക്കി മറിക്കുന്നതായിരുന്നു. ബോളിവുഡും അധോലോകവും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടിനെക്കുറിച്ചുള്ള കഥകള്‍ സജീവമായിരുന്ന കാലത്തായിരുന്നു ഈ സംഭവം.

എന്നാല്‍ അബു സലിമിന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് പൊലീസ് വ്യക്തമാക്കി. ഇതോടെയാണ് മനീഷ ഈ വിവാദത്തില്‍ നിന്നും രക്ഷപ്പെടുന്നത്. അതേസമയം ബോളിവുഡിന് മുകളില്‍ അധോലോകത്തിന്റെ ഭീഷണയുടെ പുകമറയുന്നത് ഒരുകാലത്ത് പതിവായിരുന്നു. പല താരങ്ങള്‍ക്കും ബോളിവുഡ് താരങ്ങളും ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഹൃത്വിക് റോഷന്റെ അച്ഛനായ രാകേഷ് റോഷനെതിരെ വധശ്രമം വരെ ഉണ്ടായിട്ടുണ്ട്.

2000 ല്‍ ചോരി ചോരി ചുപ്‌കെ എന്ന സിനിമയുടെ സമയത്ത് വന്ന അധോലോക ഭീഷണി വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. അധോലോക ഭീഷണി പാെലീസ് കേസായെങ്കിലും കോടതിയിലെത്തിയപ്പോള്‍ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നീ സൂപ്പര്‍സ്റ്റാറുകള്‍ മാെഴി മാറ്റി. എന്നാല്‍ അന്ന് നടി പ്രീതി സിന്റ അധോലോക നേതാക്കള്‍ക്കെതിരെ മൊഴി നല്‍കി. രണ്ട് മാസത്തോളം പൊലീസ് സംരക്ഷണയിലായിരുന്നു പ്രീതി സിന്റ.

Read more about: manisha koirala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X