കത്രീനയെ നോക്കിയതിന് സല്‍മാന്‍ ചൂടായി; 'ഐ ഹേറ്റ് കത്രീന' ക്ലബ്ബുണ്ടാക്കി അര്‍ജുനും വരുണും
ഹിറ്റ് സിറ്റ്‌കോം ആയ ഫ്രണ്ട്‌സിന്റെ ആരാധകര്‍ക്കൊന്നും മറക്കാനാകാത്ത ഒന്നാണ് ഐ ഹേറ്റ് റേച്ചല്‍ ക്ലബ്. കോളേജില്‍ പഠിക്കുന്ന കാലത്ത് റോസും സുഹൃത്തും ചേര്‍ന്ന് രൂപം കൊടുത്തതായിരുന്നു ഈ ക്ലബ്. പിന്നീട് റോസ് റേച്ചലിന്റെ കാമുകനായി മാറിയതിന് ശേഷമാണ് ഇങ്ങനൊരു ക്ലബ്ബുണ്ടായിരുന്നതിനെക്കുറിച്ച് റേച്ചല്‍ അറിയുന്നത്. ഇതുപോലെ തന്നെ വെറുക്കുന്നവരുടെ ഒരു ക്ലബ്ബിനെക്കുറിച്ച് വൈകി അറിയേണ്ടി വന്ന താരമാണ് ബോളിവുഡ് സുന്ദരി കത്രീന കൈഫ്.
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് കത്രീന. ബോളിവുഡിലെ മുന്‍നിര നായിക, ഇന്നത്തെ ഏറ്റവും തിരക്കേറിയ നായിക, ലോകമെമ്പാടും ആരാധകരുള്ള, ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ച് മുന്നേറുന്ന നായികയാണ് കത്രീന കൈഫ്. എന്നാല്‍ കത്രീനയെ വെറുക്കുന്നവരുടെ ഒരു ക്ലബ്ബുണ്ടായിരുന്നു. രണ്ട് പേര്‍ മാത്രമായിരുന്നു ഐ ഹേറ്റ് കത്രീന കൈഫ് ക്ലബിലുണ്ടായിരുന്നത്. യുവതാരങ്ങളായ വരുണ്‍ ധവാനും അര്‍ജുന്‍ കപൂറും.

തന്റേതല്ലാത്ത കാരണത്തിനായിരുന്നു കത്രീനയ്‌ക്കെതിരെ അര്‍ജുനും വരുണും അത്തരത്തിലൊരു ക്ലബ്ബുണ്ടാക്കിയത്. രസകരമായ ആ കഥ കത്രീന തന്നെയാണ് പിന്നീട് വെളിപ്പെടുത്തിയത്. ഒരിക്കല്‍ കോഫി വിത്ത് കരണില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കത്രീന അതേക്കുറിച്ച് മനസ് തുറന്നത്. കത്രീനയ്‌ക്കൊപ്പം അനുഷ്‌ക ശര്‍മയും അതിഥിയായി എത്തിയിരുന്നു. താരസുന്ദരിയുടെ വാക്കുകളിലേക്ക്.

''വരുണും അര്‍ജുനും എന്നെ പരിചയപ്പെടുന്നത് എനിക്ക് 17 വയസുള്ളപ്പോഴാണ്. ഞങ്ങള്‍ സല്‍മാനൊപ്പം നടക്കുകയായിരുന്നു. അഞ്ചോ ആറോ പേരുണ്ടായിരുന്നു. അപ്പോഴാണ് വരുണ്‍ എന്നെ നോക്കുന്നത് ഞാന്‍ കണ്ടത്. സാധാരണ ഞാന്‍ ഇത്തരം കാര്യം പറയാത്തതാണ്. അതോടെ സല്‍മാനും വരുണും തമ്മില്‍ പ്രശ്‌നമായി. അതിന് ശേഷമാണ് വരുണും അര്‍ജുനും ചേര്‍ന്ന് ഐ ഹേറ്റ് കത്രീന ക്ലബ്ബ് ആരംഭിക്കുന്നത്. ഞാന്‍ തമാശ പറയുകല്ല, സത്യത്തില്‍ എനിക്കൊരു ഹേറ്റ് ക്ലബ്ബുണ്ടായിരുന്നു'' കത്രീന പറയുന്നു. ആ കാരണം കൊണ്ട് അവര്‍ എന്നെ വെറുത്തു. ഞാന്‍ എന്റെ കാര്യം നോക്കി നടക്കുകയായിരുന്നു. വരുണ്‍ എന്തിനാണ് ക്ലബ്ബ് തുടങ്ങിയതെന്ന് എനിക്കറിയാം, പക്ഷെ അര്‍ജുന്‍ എന്തിനാണ് അതിന്റെ ഭാഗമായത് എന്നെനിക്ക് മനസിലാകുന്നില്ല'' എന്നും കത്രീന പറയുന്നു.

പിന്നീട് വരുണ്‍ കത്രീനയോടൊപ്പം തന്നെ മറ്റൊരു പരിപാടില്‍ ഈ ക്ലബ്ബിനെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. താന്‍ അത്തരത്തില്‍ ഒരു ക്ലബ്ബുണ്ട്ാക്കിയതിന് പിന്നില്‍ കത്രീനയോടുള്ള ദേഷ്യമായിരുന്നില്ല കാരണം എന്നാണ് വരുണ്‍ പറയുന്നത്. കത്രീന കാരണം സല്‍മാന്‍ ഖാന്‍ തന്നേയും അര്‍ജുനേയും വേണ്ട രീതിയില്‍ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നിയതോടെയാണ് താനും അര്‍ജുനും അങ്ങനൊരു നീക്കം നടത്തിയതെന്നാണ് വരുണ്‍ പറയുന്നത്. യുവതാരങ്ങളായ വരുണിനേയും അര്‍ജുനേയും അരങ്ങേറ്റത്തിന് തയ്യാറാക്കിയത് സല്‍മാന്‍ ഖാന്‍ ആയിരുന്നു.
പിന്നീട് തങ്ങളുടെ തെറ്റ് വരുണും അ്ര്‍ജുനും തിരുത്തുകയും ചെയ്തു. 2018 ല്‍ ഇരുവരും തങ്ങള്‍ വീ ലവ് കത്രീന കൈഫ് ക്ലബ്ബ് ആരംഭിച്ചതായി അറിയിക്കുകയായിരുന്നു. കത്രീനയോടൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ക്ലബ്ബിന്റെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി കത്രീനയ്ക്ക് ഒരു നായക്കുട്ടിയുടെ പാവ സമ്മാനിക്കുകയും ചെയ്തു വരുണും കത്രീനയും.
Recommended Video

അതേസമയം സീറോയിലാണ് അവസാനമായി കത്രീനയെ സ്‌ക്രീനില്‍ കണ്ടത്. ഷാരൂഖ് ഖാനും അനുഷ്‌ക ശര്‍മയുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രം പരാജയപ്പെട്ടുവെങ്കിലും കത്രീനയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കുന്ന ടൈഗര്‍ ത്രീയാണ് കത്രീനയുടെ പുതിയ സിനിമ. ചിത്രത്തിന്റെ ചിത്രീകരണം ഓസ്ട്രിയയില്‍ പുരോഗമിക്കുകയാണ്. ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോകളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.


Click it and Unblock the Notifications