ഷാരൂഖിന്റെ ഭാര്യ കജോള്‍, പക്ഷെ വാതില്‍ തുറന്നത് ഗൗരി; കുട്ടിക്കാലത്തെ ചമ്മലിന്റെ കഥ പറഞ്ഞ് വരുണ്‍ ധവാന്‍

തങ്ങളുടെ പ്രിയപ്പെട്ട ഓണ്‍ സ്‌ക്രീന്‍ ജോഡി ജീവിതത്തിലും ഒരുമിച്ചായിരുന്നുവെന്ന് കരുതിയിരുന്ന ഒരു കാലം എല്ലാവര്‍ക്കും ഉണ്ടായിരുന്നു. തുടരെ തുടരെ ഒരുമിച്ച് സിനിമകള്‍ ചെയ്യുന്നത് കൊണ്ടായിരുന്നു ആരാധകര്‍ പോലും തങ്ങളുടെ പ്രിയപ്പെട്ടവര്‍ ജീവിതത്തിലും പ്രണയത്തിലാണെന്ന് കരുതിയിരുന്നത്. ഗോസിപ്പുകള്‍ക്കും ഇതൊരു കാരണമായിരുന്നു. ഇത്തരത്തില്‍ പലരും ഒരുകാലത്ത് കരുതിയിരുന്നത് ഷാരൂഖ് ഖാനും കജോളും ജീവിതത്തിലും പ്രണയത്തിലാണെന്നായിരുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ഹിറ്റ് പ്രണയ ജോഡികളാണ് ഇരുവരും.

ഷാരൂഖ് വിവാഹിതനായിരുന്നുവെന്നും ഗൗരി ഖാനാണ് ഷാരൂഖിന്റെ ഭാര്യയെന്നും കുട്ടിക്കാലത്ത് അറിയാതിരുന്ന ഒരുപാട് ആരാധകരുണ്ട്.അക്കൂട്ടത്തില്‍ ഒരാളാണ് വരുണ്‍ ധവാന്‍. പിന്നീട് വരുണ്‍ ഇരുവര്‍ക്കുമൊപ്പം അഭിനയിക്കുക വരെ ചെയ്തു. ഷാരൂഖും കജോളും ജീവിതത്തിലെ ഭാര്യയും ഭര്‍ത്താവുമല്ലെന്ന് താന്‍ തിരിച്ചറിഞ്ഞ നിമിഷത്തെക്കുറിച്ച് ഒരിക്കല്‍ വരുണ്‍ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ആ കഥ വിശദമായി വായിക്കാം തുടര്‍ന്ന്.

Shahrukh Khan

2015 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദില്‍വാലെ. ഷാരൂഖും കജോളും വരുണ്‍ ധവാനും കൃതി സനോണുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ദ കപില്‍ ശര്‍മ ഷോയിലെത്തിയപ്പോഴായിരുന്നു രസകരമായ ആ കഥ വരുണ്‍ വെളിപ്പെടുത്തിയത്. കപില്‍ ശര്‍മയായിരുന്നു കഥയ്ക്ക് തുടക്കമിട്ടത്. തന്റെ അമ്മ കരുതിയിരുന്നത് ഷാരൂഖും കജോളും യഥാര്‍ത്ഥത്തിലും ഭാര്യയും ഭര്‍ത്താവുമാണെന്നായിരുന്നു കപില്‍ പറഞ്ഞത്. പിന്നാലെ താനും അങ്ങനെയായിരുന്നു കരുതിയിരുന്നത് എന്ന് പറഞ്ഞു കൊണ്ട് വരുണ്‍ എത്തുകയായിരുന്നു.

''കുട്ടിക്കാലത്തും ഞാനും അങ്ങനെയായിരുന്നു കരുതിയിരുന്നത്. ഗൗരി മാമിനെ നേരിട്ട് കാണുന്നത് വരെ നിങ്ങള്‍ തമ്മിലാണ് വിവാഹം കഴിച്ചതെന്നായിരുന്നു ഞാന്‍ കരുതിയത്'' എന്നാല്‍ ഷാരൂഖും കജോളും ഇരിക്കെ വരുണ്‍ പറയുകയായിരുന്നു. പൊട്ടിച്ചിരിച്ചു കൊണ്ടാണ് കജോള്‍ വരുണിന്റെ വാക്കുകള്‍ കേട്ടത്. താനും സുഹൃത്തുക്കളും ഒരു ചാരിറ്റി പരിപാടിയുടെ ഭാഗമായി ഫണ്ട് കളക്ട് ചെയ്യുകയായിരുന്നു. അങ്ങനെ ഷാരൂഖ് ഖാന്റെ വീട്ടിലുമെത്തി. ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറന്നത് ഗൗരിയായിരുന്നു. പക്ഷെ താന്‍ പ്രതീക്ഷിച്ചത് കജോളിനെയായിരുന്നു. ഗൗരിയെ കണ്ടതും എന്തോ തകരാറുണ്ട് തനിക്ക് തോന്നിയെന്ന് വരുണ്‍ പറയുന്നു.

പൊടുന്നനെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഷാരൂഖ് ഇടപെടുകയായിരുന്നു. ''നീയെന്താ ഇവിടെ, നീയെന്താ കജോളിന്റെ വീട്ടില്‍ ചെയ്യുന്നത്'' എന്ന് വരുണിനെ അനുകരിച്ചു കൊണ്ട് ഷാരൂഖ് പറഞ്ഞു. എല്ലാവരും പൊട്ടിച്ചിരിക്കുകയായിരുന്നു ഈ നിമിഷം. എന്നാല്‍ താന്‍ ഒന്നും പറഞ്ഞില്ലെന്നും പിന്നീട് വീട്ടില്‍ ചെന്ന ശേഷം അമ്മയെ കണ്ട് കാര്യം പറഞ്ഞുവെന്നും അപ്പോള്‍ അമ്മയാണ് ഷാരൂഖിന്റെ ഭാര്യ ഗൗരിയാണെന്ന് തനിക്ക് പറഞ്ഞു തരുന്നതെന്നും വരുണ്‍ പറയുന്നു. അമ്മേ ഈ ഷാരൂഖ് ഭയങ്കര പൂവലാനാണെന്നാകും വരുണ്‍ പറഞ്ഞതെന്നും ഷാരൂഖ് പറയുന്നുണ്ട്. വേദിയേയും സദസിനേയും പൊട്ടിച്ചിരിപ്പിക്കുന്നതായിരുന്നു വരുണിന്റെ കഥ.

അതേസമയം ഇന്ന് ഗൗരി ഖാന്റെ ജന്മദിനമാണ്. അമ്മയുടേയും അച്ഛന്റേയും പഴയൊരു ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു മകള്‍ സുഹാന പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഗൗരിയുടെ പിറന്നാള്‍ ദിവസം പക്ഷെ മൂകമാണ് ഷാരൂഖിന്റെ മന്നത്ത്. മയക്കുമരുന്ന് കേസില്‍ മകന്‍ ആര്യന്‍ ഖാന്‍ എന്‍സിബിയുടെ പിടിയിലായത് കഴിഞ്ഞ ദിവസമായിരുന്നു. താരുപത്രന് ഇതുവരേയും ജാമ്യം ലഭിച്ചിട്ടില്ല. ആര്യനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് ഇപ്പോള്‍. ആഢംബര കപ്പലില്‍ എന്‍സിബി നടത്തിയ മയക്കുമരുന്ന് റെയ്ഡിലാണ് ആര്യന്‍ ഖാന്‍ അടക്കം എഴു പേര്‍ പിടിയിലായത്. ബോളിവുഡിനെയാകെ പിടിച്ചുലച്ചിരിക്കുകയാണ് സംഭവം. ആര്യന്‍ പിടിയിലായതിന് പിന്നാലെ ഷാരൂഖ് തന്റെ പുതിയ സിനിമയായ പഠാന്റെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്.

Read more about: shahrukh khan varun dhawan kajol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X