അമ്മയോട് എനിക്ക് ദേഷ്യമായിരുന്നു, എന്റെ ശരീരത്തെ വെറുത്തുകൊണ്ടാണ് വളര്‍ന്നത്: വിദ്യ ബാലന്‍

ബോളിവുഡിലെ സൂപ്പര്‍ നായികയാണ് വിദ്യ ബാലന്‍. സിനിമയില്‍ കുടുംബ വേരുകളോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഒന്നുമില്ലാതെയാണ് വിദ്യ ബാലന്‍ കടന്നു വരുന്നത്. തന്റെ കരിയറിന്റെ തുടക്കകാലത്ത് ധാരാളം വെല്ലുവിളികള്‍ വിദ്യയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. തന്റെ അരങ്ങേറ്റ സിനിമയിലേക്ക് എത്തും മുമ്പ് വിദ്യ ബാലന്‍ അഭിനയിച്ച 13 സിനിമകള്‍ പാതി വഴിയില്‍ നിന്നു പോയിട്ടുണ്ട്. അതിലൊന്ന് മലയാളത്തിലായിരുന്നുവെന്നതും ശ്രദ്ധേയമാണ്.

എന്നാല്‍ തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് വിദ്യ ബാലന്‍ ബോളിവുഡിലെ സൂപ്പര്‍ താരമായി വളര്‍ന്നു. വൈവിധ്യമാര്‍ന്ന ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് വിദ്യ തന്റേതായൊരു ഇടം കണ്ടെത്തുന്നത്. ദേശീയ പുരസ്‌കാരമടക്കം നേടിയിട്ടുണ്ട് വിദ്യ ബാലന്‍. സ്‌ക്രീനിന് പുറത്തെ തന്റെ വ്യക്തിത്വം കൊണ്ടും ശ്രദ്ധ നേടിയിട്ടുള്ള ആളാണ് വിദ്യ ബാലന്‍. യാതൊരു മറയുമില്ലാതെയാണ് വിദ്യ സംസാരിക്കുക.

Vidya Balan

ബോഡി പോസിറ്റിവിറ്റിയെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന വിദ്യ ശരീരഭാരത്തിന്റെ പേരില്‍ സിനിമാലോകത്ത് താന്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ചും പരിഹാസങ്ങളെ കുറിച്ചും പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്. അതിനെയെല്ലാം അതിജീവിച്ച് സ്വന്തം ശരീരത്തെ അംഗീകരിച്ച് മുന്നോട്ട് പോകാന്‍ തനിക്ക് ഒരുപാട് സമയം എടുത്തെന്നാണ് ഒരിക്കല്‍ വിദ്യ ബാലന്‍ പറഞ്ഞത്.

ഒരിക്കല്‍ കുട്ടിക്കാലത്ത് തനിക്ക് ഉണ്ടായിട്ടുള്ള ബോഡി ഇമേജ് പ്രശ്‌നങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു വിദ്യ ബാലന്‍.. തന്റെ ശരീര ഭാരത്തെക്കുറിച്ചുള്ള അമ്മയുടെ ആശങ്കകള്‍ തന്നെ ഡയറ്റിംഗിലേക്കും വ്യയാമം ചെയ്യുന്നതിലേക്കും നേരത്തെതന്നെ എത്തിച്ചെന്നാണ് വിദ്യ ബാലന്‍ പറത്. അത് ശരീരവുമായി തനിക്കുള്ള ബന്ധത്തെ സ്വാധീനിച്ചു എന്നും വിദ്യ പറഞ്ഞിരുന്നു.

'ഞാനൊരു തടിച്ച പെണ്‍കുട്ടിയാകുമെന്ന ഭയം അമ്മയ്ക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വലുതാകുമ്പോള്‍ വണ്ണം വയ്ക്കാതിരിക്കാന്‍ അമ്മ പലതും ചെയ്യുമായിരുന്നു. ശരീരഭാരത്തിന്റെ പേരില്‍ താന്‍ അനുഭവിച്ചത് പോലുള്ള പ്രശ്‌നങ്ങള്‍ തനിക്കും നേരിടേണ്ടി വരുമോ എന്ന് അമ്മ ഭയന്നു. മാതാപിതാക്കള്‍ എപ്പോഴും മക്കളെ ഓര്‍ത്ത് വിഷമിക്കുന്നവരാണ്, അത് ഇന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്. എന്നാല്‍ അന്ന് അമ്മയോട് എനിക്ക് വല്ലാത്ത ദേഷ്യമായിരുന്നു' എന്നാണ് വിദ്യ ബാലന്‍ പറഞ്ഞത്.

'എന്നെക്കൊണ്ട് എന്തിനാണ് ഇത്രയും വ്യായാമം ചെയ്യിക്കുന്നത്? എന്തിനാണ് എന്നെ ഇപ്പോഴേ ഡയറ്റ് ചെയ്യിക്കുന്നത്?' എന്നെല്ലാം ഞാന്‍ ചിന്തിച്ചു. ചിലപ്പോള്‍ എന്നെ ഓര്‍ത്ത് വിഷമിച്ചതുകൊണ്ടാകാം. എന്റെ ശരീരത്തെ വെറുത്തുകൊണ്ടാണ് ഞാന്‍ വളര്‍ന്നത്. ചെറുപ്പം മുതലേ എനിക്ക് ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്' എന്നും വിദ്യ ബാലന്‍ പറയുന്നുണ്ട്.

ഇന്നത്തെ നിലയില്‍ തന്നെ സ്വയം അംഗീകരിക്കാന്‍ ഒരുപാട് സമയം എടുത്തെന്നും വിദ്യ അന്ന് പറഞ്ഞിരുന്നു. നിങ്ങള്‍ വ്യായാമം ചെയ്യാത്തത് കൊണ്ടാകുമെന്ന് എന്നോട് പലരും വന്ന് പറയുമായിരുന്നു.എന്നാല്‍ എനിക്ക് വ്യായാമം ചെയ്യാന്‍ ഇഷ്ടമാണെന്നും ഞാന്‍ അതില്‍ സ്ഥിരത പുലര്‍ത്തുന്നുണ്ടെന്നും അവര്‍ക്ക് അറിയാത്തത് കൊണ്ടാകും അങ്ങനെ പറയുന്നതെന്നാണ് വിദ്യ പറയുന്നത്. തനിക്ക് നായികയ്ക്ക് വേണ്ടുന്ന ശരീരം ഇല്ലെന്നത് ആദ്യം മനസിലാക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും വിദ്യ പറയുന്നുണ്ട്.

Vidya Balan

എല്ലാ തരത്തിലും ശ്രമിച്ചിട്ടും അതൊന്നും ഫലം കാണാതെ പോയ ഒരു സമയം എനിക്ക് ഉണ്ടായിട്ടുണ്ടെന്നും വിദ്യ പറയുന്നത്. പിന്നീട് എനിക്ക് 30-31 വയസ്സുള്ള സമയത്താണ് ഞാന്‍ പതിയെ എന്നെ സ്വയം അംഗീകരിക്കാന്‍ തുടങ്ങിയത്. ആ യാത്ര ഇപ്പോള്‍ മെച്ചപ്പെടുന്നുണ്ടെന്നും വിദ്യ ബാലന്‍ പറഞ്ഞിരുന്നു.

അതേസമയം, മറ്റൊരു അഭിമുഖത്തില്‍ സ്വന്തം ശരീരത്തെ അംഗീകരിക്കാന്‍ തന്നെ സഹായിച്ചത് ഭര്‍ത്താവ് സിദ്ധാര്‍ഥ് ആണെന്ന് വിദ്യ പറഞ്ഞിരുന്നു. സിദ്ധാര്‍ഥിനെ വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണെന്നും അതിന് ശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായെന്നും വിദ്യ പറഞ്ഞിരുന്നു.

More from Filmibeat

Read more about: vidya balan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X