ഞാന്‍ അയാള്‍ക്കായി വാതില്‍ തുറന്നിട്ടു! കാസ്റ്റിംഗ് കൗച്ചില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു: വിദ്യ ബാലന്‍

കാസ്റ്റിംഗ് കൗച്ചിന്റെ വക്കില്‍ നിന്നും താന്‍ രക്ഷപ്പെട്ടൊരു അനുഭവമാണ് വിദ്യ ബാലന്‍ പങ്കുവച്ചിരിക്കുന്നത്.

സിനിമയില്‍ അവസരം ലഭിക്കാനായി ഏറെ കഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. സിനിമാ ലോകത്തില്‍ വേരുകളോ ബന്ധങ്ങളോ ഇല്ലാത്തവരെ സംബന്ധിച്ച് സിനിമയിലെത്തിപ്പെടുക എന്നത് വളരെ പ്രയാസം നിറഞ്ഞ കാര്യമാണ്. അതുകൊണ്ട് തന്നെ ഇത്തരക്കാരുടെ അവസ്ഥയെ ചൂഷണം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചവരും ഒരുപാടുണ്ട്. അവസരത്തിന് പകരം തങ്ങള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ പറഞ്ഞതായി പല താരങ്ങളും പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.

കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുള്ള സിനിമയില്‍ ബന്ധങ്ങളൊന്നുമില്ലാത്തവര്‍ക്ക് മാത്രമല്ല സിനിമയിലുള്ളവര്‍ക്ക് പോലും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഒരിക്കല്‍ തനിക്കുണ്ടായൊരു അനുഭവത്തെക്കുറിച്ച് സൂപ്പര്‍ നായിക വിദ്യാ ബാലന്‍ പോലും തുറന്നു പറഞ്ഞിട്ടുണ്ട്. അതേസമയം തന്റെ അനുഭവത്തെ കാസ്റ്റിംഗ് കൗച്ച് എന്നല്ല ദൗര്‍ഭാഗ്യകരമായൊരു അനുഭവം എന്നാണ് വിദ്യ ബാലന്‍ വിശേഷിപ്പിച്ചത്. വിശദമായി വായിക്കാം തുടര്‍ന്ന്.

Vidya Balan

കാസ്റ്റിംഗ് കൗച്ചിന്റെ വക്കില്‍ നിന്നും താന്‍ രക്ഷപ്പെട്ടൊരു അനുഭവമാണ് വിദ്യ ബാലന്‍ ഈയ്യടുത്ത് പങ്കുവച്ചിരിക്കുന്നത്. തന്നെ സംവിധായകന്‍ മുറിയിലേക്ക് വിളിച്ചതിനെക്കുറിച്ചാണ് ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിദ്യ ബാലന്‍ മനസ് തുറന്നത്. എന്നാല്‍ താന്‍ അതിന് തയ്യാറായില്ലെന്നും ഇതോടെ തനിക്ക് സിനിമ നഷ്ടമായെന്നുമാണ് വിദ്യ ബാലന്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം.

''എനിക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ല. ഞാന്‍ വളരെയധികം ഭാഗ്യവതിയായിരുന്നു. ഞാന്‍ ഭയപ്പെടുത്തുന്ന കഥകള്‍ കേട്ടിട്ടുണ്ട്. എന്റെ അച്ഛന്റേയും അമ്മയുടേയും ഏറ്റവും വലിയ പേടിയും ഇതായിരുന്നു. അതിനാല്‍ തന്നെ അവര്‍ ഞാന്‍ സിനിമയില്‍ പോകുന്നതിനെ എതിര്‍ക്കുകയും ചെയ്തിരുന്നു. ഒരു സംഭവം ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഞാന്‍ ചെയ്യാനേറ്റൊരു സിനിമയില്‍ വച്ചാണ് ആ അനുഭവമുണ്ടായത്. ചെന്നൈയില്‍ ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിനായി വന്നപ്പോള്‍ സംവിധായകനെ മീറ്റ് ചെയ്യുകയായിരുന്നു'' വിദ്യ പറയുന്നു.

''എനിക്ക് മനസിലായില്ല. ഞാന്‍ ഒറ്റയ്ക്കായിരുന്നു. പക്ഷെ ഞാന്‍ ബുദ്ധിപരമായൊരു കാര്യം ചെയ്തു. മുറിയിലേക്ക് ചെന്നപ്പോള്‍ ഞാന്‍ വാതില്‍ തുറന്നിട്ടു. അതോടെ തനിക്കുള്ള ഒരേയൊരു വഴി പുറത്തേക്കുള്ളതാണെന്ന് അയാള്‍ക്ക് മനസിലായി. അതിനാല്‍ എനിക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ല. ഒന്നും ആവശ്യപ്പെടുകയോ നിര്‍ദ്ദേശിക്കുകയോ ചെയ്തിട്ടില്ല. അത് എനിക്ക് തോന്നിയൊരു വൈബായിരുന്നു. ഞാന്‍ അതിനോട് പ്രതികരിച്ചു. ഒരു സ്ത്രീയുടെ ഉള്‍പ്രേരണയാണത്. അതിന് ശേഷം എന്നെ ആ സിനിമയില്‍ നിന്നും പുറത്താക്കി'' എന്നും വിദ്യ ബാലന്‍ പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു വിദ്യ ബാലന്റെ ഒരു ഫോട്ടോഷൂട്ട് വൈറലായി മാറിയത്. ഹോട്ട് ലുക്കിലുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. പത്രം കൊണ്ട് ദേഹം മറച്ചാണ് ഫോട്ടോയില്‍ വിദ്യ ബാലന്‍ എത്തിയിരുന്നു. ആമസോണ്‍ പ്രൈമിന്റെ ജല്‍സയിലാണ് വിജ്യ ബാലന്‍ ഒടുവിലായി അഭിനയിച്ചത്. നിരവധി സിനിമകള്‍ താരത്തിന്റേതായി അണിയറയിലുണ്ട്.

Vidya Balan

നീയത്ത് ആണ് വിദ്യ ബാലന്റെ പുതിയ സിനിമ. പിന്നാലെ പേരിടാത്തൊരു ചിത്രവും വിദ്യയുടേതായി അണിയറയിലുണ്ട്. ടെലിവിഷനിലൂടെയാണ് വിദ്യ ബാലന്‍ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് പരിനീത എന്ന ചിത്രത്തിലൂടെ അരങ്ങേറിയ വിദ്യ ബാലന്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നേടിയ പ്രതിഭയാണ്. മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒടിടിയിലും വിദ്യ സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്.

പരിനീതയ്ക്ക് ശേഷം ലഗേ രഹോ മുന്നാ ഭായ്, ഗുരു, ഹേയ് ബേബി, ഭൂല്‍ ഭുലയ്യ, പാ, ഇഷ്ഖിയ, നോ വണ്‍ കില്‍ഡ് ജസീക്ക, ദ ഡേര്‍ട്ടി പിക്ചര്‍, കഹാനി തുടങ്ങിയ സിനിമകളുടെ ഭാഗമായി വിദ്യ ബാലന്‍. ഉറുമിയിലൂടെയാണ് മലയാളത്തിലെത്തുന്നത്. ബംഗാളിയിലും തെലുങ്കിലും തമിഴിലും അഭിനയിച്ചിട്ടുണ്ട് വിദ്യ ബാലന്‍.

Read more about: vidya balan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X