നിങ്ങളാണ് കാണുന്നതും പ്രചരിപ്പിക്കുന്നതും! കാമുകിയുടെ വ്യാജ എംഎംഎസ്; മാധ്യമങ്ങളോട് കയര്‍ത്ത് വിദ്യുത്
വിവാദങ്ങള്‍ക്ക് ബോളിവുഡില്‍ യാതൊരു പഞ്ഞവുമില്ല. ചിലപ്പോഴൊക്കെ വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയുടേയെ മാധ്യമങ്ങളുടേയോ സൃഷ്ടിയായിരിക്കും. എന്നാല്‍ ഇങ്ങനെയുള്ള വിവാദങ്ങള്‍ കരിയര്‍ നഷ്ടമായവര്‍ ഒരുപാടുണ്ട്. വളരെ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് വിവാദങ്ങളില്‍ നിന്നും തിരിച്ചുവരാന്‍ സാധിച്ചിട്ടുള്ളത്. അങ്ങനെ ശക്തമായി തിരികെ വന്ന താരമാണ് മോണ സിംഗ്. എംഎംഎസ് വിവാദമായിരുന്നു മോണയുടെ കരിയറിനേയും വ്യക്തിജീവിതത്തേയും ഒരുപോലെ തകിടം മറിച്ചു കളഞ്ഞത്.
മോണയുടേതെന്ന തരത്തിലൊരു എംഎംഎസ് വീഡിയോ സോഷ്യല്‍ മീഡിയയിലുടെ പ്രചരിക്കുകയായിരുന്നു. എന്നാല്‍ ഇത് മോര്‍ഫ് ചെയ്ത് സൃഷ്ടിച്ച വീഡിയോയായിരുന്നു. ബോളിവുഡിനെയാകെ ഞെട്ടിച്ചതായിരുന്നു ആ സംഭവം. ആസമയത്ത് മോണയുടെ കാമുകനായിരുന്ന വിദ്യുത് ജാംവാലിനേയും മാധ്യമങ്ങള്‍ അന്ന് വെറുതെ വിട്ടിരുന്നില്ല. ഒടുവില്‍ നിയന്ത്രണം വിട്ട് വിദ്യുത് പൊട്ടിത്തെറിക്കുകയും ചെയ്തു. വിശദമായി വായിക്കാം തുടര്‍ന്ന്.

ജസി ജൈസി കോയി നഹി എന്ന ഷോയിലൂടെയാണ് മോണ സിംഗ് താരമായി മാറുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. ത്രീ ഇഡിയറ്റ്‌സിലെ കരീനയുടെ സഹോദരിയുടെ വേഷം അവതരിപ്പിച്ച് കയ്യടി നേടിയ മോണ നിരവധി ഷോകളുടെ അവതാരകയുമായിരുന്നു. ഇപ്പോഴിതാ താരം ഒടിടി റിലീസ് ആയ കെഹ്നെ കോ ഹംസഫര്‍ ഹെയ്‌നിലൂടെ വീണ്ടും കയ്യടി നേടുകയാണ്. ആമിര്‍ ഖാനും കരീനയും ഒരുമിക്കുന്ന ലാല്‍ സിംഗ് ഛദ്ദയിലും മോണയുണ്ട്.
2012 ലായിരുന്നു മോണയുടേതെന്ന തരത്തിലുളള എംഎംഎസ് വീഡിയോ പ്രചരിച്ചത്. ഇതേക്കുറിച്ച് ഒരു പത്രസമ്മേളനത്തിനിടെ വിദ്യുതിനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുകയായിരുന്നു. പൊട്ടിത്തെറിച്ചു കൊണ്ടായിരുന്നു വിദ്യുതിന്റെ പ്രതികരണം. ''നിങ്ങളെ പോലുള്ളവരാണ് ഇതൊക്കെ പ്രചരിപ്പിക്കുന്നത്. നിങ്ങളെ പോലുള്ളവരാണ് ഇതേക്കുറിച്ച് സംസാരിക്കുന്നതും കാണുന്നതും. ഒരു തരത്തിലുള്ള വള്‍ഗാരിറ്റിയും പിന്തുണയ്ക്കാന്‍ പാടില്ല'' എന്നായിരുന്നു വിദ്യുത് പറഞ്ഞത്.
പിന്നാലെ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മോണയും സംഭവത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. ''ഇതുപോലൊരു കാര്യം സംഭവിച്ചുവെന്നത് തന്നെ നാണക്കേടാണ്. മറ്റൊരാളുടെ ശരീരത്തില്‍ വേറൊരാളുടെ തല മോര്‍ഫ് ചെയ്ത് വെക്കാന്‍ വരെ ആളുകള്‍ തയ്യാറാകുന്നു. എനിക്കിത് സംഭവിച്ചുവെങ്കില്‍ ഏത് പാവം പെണ്‍കുട്ടിയ്ക്കും ഇങ്ങനെ സംഭവിക്കാം. ഞാനൊരു സെലിബ്രിറ്റി ആയതിനാല്‍ എനിക്ക് മാധ്യമങ്ങളോട് സംസാരിക്കാം. മാധ്യമങ്ങള്‍ക്ക് മാത്രമാണ് എന്നെ ഇതില്‍ നിന്നും പുറത്ത് എത്തിക്കാന്‍ സാധിക്കുകയുള്ളൂ'' എന്നായിരുന്നു മോണ പറഞ്ഞത്. സംഭവത്തില്‍ പോലീസ് കേസും നല്‍കിയിരുന്നു മോണ.
വര്‍ഷങ്ങള്‍ക്ക് ശേഷം മോണയും വിദ്യുതും പിരിയുകയായിരുന്നു. മോണ പിന്നീട് ശ്യാം രാജഗോപാലനെ വിവാഹം കഴിക്കുകയായിരുന്നു. മോണയും വിദ്യുതും രഹസ്യമായി വിവാഹം കഴിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കില്‍ മോണ തന്നെ ഇത് നിരസിച്ച് രംഗത്ത് എത്തുകയായിരുന്നു. വിജയ് ചിത്രം തുപ്പാക്കി, ഫോഴ്‌സ് തുടങ്ങിയ സിനിമകളിലെ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ വിദ്യുത് പിന്നീട് കമാന്റോ പരമ്പരയിലൂടേയും മറ്റും ആക്ഷന്‍ താരമായി മാറുകയായിരുന്നു. നന്ദിത മഹത്‌നിയുമായുള്ള വിദ്യുതിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത് ഈയ്യടുത്തായിരുന്നു.
തെലുങ്കിലൂടെ അരങ്ങേറിയ വിദ്യുത് ഫോഴ്‌സിലൂടെയാണ് ഹിന്ദിയിലെത്തുന്നത്. ജോണ്‍ എബ്രഹാം നായകനായ ചിത്രത്തിലെ വിദ്യുതിന്റെ വില്ലന്‍ വേഷം കയ്യടി നേടുകയായിരുന്നു. പിന്നാലെ ബില്ല 2വിലൂടെ വിദ്യുത് തമിഴിലെത്തി. കളരിയടക്കമുള്ള ആയോധനകലകള്‍ അഭ്യസിച്ചിട്ടുള്ള വിദ്യുതിന്റെ ആക്ഷന്‍ ആണ് താരമാക്കി മാറ്റുന്നത്. തുപ്പാക്കി, കമാന്റോ, അഞ്ജാന്‍ തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങള്‍ കയ്യടി നേടി. ഖുദാ ഹാഫിസ്, യാര, സനക് തുടങ്ങിയ ഒടിടി സിനിമകളിലും കയ്യടി നേടി. ഖുദാ ഹാഫിസിന്റെ രണ്ടാം സീസണ്‍ ആണ് ഇനി പുറത്തിറങ്ങാനുള്ളത്.


Click it and Unblock the Notifications











