കട്ട് പറഞ്ഞിട്ടും നിര്‍ത്താതെ ചുംബിച്ച് വിനോദ് ഖന്ന, പേടിയോടെ ഡിംപിള്‍ കപാഡിയ; ഒടുവില്‍ സംഭവിച്ചത്

ഒരേസമയം ഗ്ലാമറിന്റേയും ആഘോഷങ്ങളുടേയും ലോകവും ഗോസിപ്പുകളുടേയും വിവാദങ്ങളുടേയും ലോകമാണ് ബോളിവുഡ് എന്നത്. അമിതാഭ് ബച്ചന്‍ മുതല്‍ ഗോസിപ്പുകളില്‍ പേര് വരാത്ത ഒരു താരവുമുണ്ടാകില്ലെന്നതാണ് വസ്തുത. ചിലപ്പോഴൊക്കെ ഗോസിപ്പുകള്‍ ശരിയാകുമ്പോള്‍ കൂടുതല്‍ സമയവും ഇതെല്ലാം ആരുടെയെങ്കിലും ഭാവനകളായി മാറാറാണ് പതിവ്. എന്നാല്‍ ചിലതൊക്കെ എത്ര കാലം കഴിഞ്ഞാലും സത്യം പുറത്ത് വരാത്തതായി തുടരും. ഇത്തരത്തില്‍ ഒന്നാണ് വിനോദ് ഖന്ന ഡിംപല്‍ കപാഡിയയോട് മോശമായി പെരുമാറിയതെന്നത്.

ബോളിവുഡിലെ തിരക്കേറിയ താരങ്ങളായിരുന്നു ഒരുകാലത്ത് വിനോദ് ഖന്നയും ഡിംപിള്‍ കപാഡിയയും. ഒരിക്കല്‍ ഇരുവരേയും കുറിച്ച് പിങ്ക് വില്ലയില്‍ വന്നൊരു വാര്‍ത്ത ആരാധകരെ അമ്പരപ്പിക്കുന്നതായിരുന്നു. ഒരു ചുംബന രംഗം ചിത്രീകരിക്കുന്നതിനിടെ കട്ട് പറഞ്ഞിട്ടും വിനോദ് ഖന്ന അഭിനയം നിര്‍ത്താതെ ഡിംപിളിനെ ചുംബിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത് വന്നില്ലെങ്കിലും ഒരു കാലത്ത് ആരാധകരെ ഞെട്ടിപ്പിച്ചതായിരുന്നു താരത്തിന്റെ ഭാഗത്തു നിന്നുമുണ്ടായ ഈ മോശം സ്വഭാവം.

 രജ്‌നീഷിന്റെ ആശ്രമത്തില്‍

ഒരിടയ്ക്ക് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത വിനോദ് ഖന്ന രജ്‌നീഷിന്റെ ആശ്രമത്തില്‍ കഴിഞ്ഞിരുന്നു. ഇവിടെ നിന്നും മടങ്ങിയെത്തിയ ശേഷം വീണ്ടും വിനോദ് ഖന്ന അഭിനയത്തില്‍ സജീവമായി മാറിയപ്പോഴായിരുന്നു സംഭവം. ഈ സമയത്ത് രാത്രിയും പകലുമെല്ലാം താരം അഭിനയിക്കുകയായിരുന്നു. മഹേഷ് ഭട്ട് സംവിധാനം ചെയ്തി പ്രേം ധര്‍മ് എന്ന ചിത്രത്തില്‍ വിനോദും ഡിംപിള്‍ കപാഡിയയുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. ഇരുവരും ഒരുമിച്ച് മുമ്പും അഭിനയിച്ചിരുന്നു. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയാണ്.

ബെഡ്‌റൂം രംഗം

''അതൊരു ബെഡ്‌റൂം രംഗം ആയിരുന്നു. വിനോദ് ഡിംപിളിനെ ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്ത ശേഷം ഉറങ്ങാന്‍ കിടക്കുന്നതായിരുന്നു രംഗം. പകല്‍ സമയത്തായിരുന്നു ചിത്രീകരണം. ഈ രംഗം ചെയ്തതിന് പിന്നാലെ വിനോദിന് അടുത്ത സെറ്റിലേക്ക് പോകാനുള്ളതിനാല്‍ എല്ലാം തയ്യാറാക്കി വച്ചിരിക്കുകയായിരുന്നു മഹേഷ് ഭട്ടും സംഘവും. വിനോദ് ്‌വരികയും മേക്കപ്പിട്ട് കോസ്റ്റിയും മാറി നേരെ രംഗത്തിലേക്ക് പ്രവേശിച്ചു. നേരത്തെ പറഞ്ഞിരുന്നത് പോലെ തന്നെ ഡിംപിളിനെ ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. മഹേഷ് ഭട്ട് കട്ട് പറഞ്ഞു. ഒരിക്കല്‍ കൂടി ചിത്രീകരിക്കണമെന്ന് മഹേഷിന് തോന്നി. വീണ്ടും അതുപോലെ തന്നെ ആ രംഗം ചിത്രീകരിച്ചു. അതുകൊണ്ട് തൃപ്തി വരാതെ മഹേഷ് ഒരിക്കല്‍ കൂടി ആ രംഗം ചിത്രീകരിക്കാന്‍ തീരുമാനിച്ചു. ഇത്തവണ രംഗത്തിന്റെ ദൈര്‍ഘ്യം കുറച്ച് കൂടുതലായിരുന്നു. രംഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കാനായിരുന്നു അത്''.

മദ്യലഹരിയിലായിരുന്നു

ഇത്തവണ മഹേഷും ക്രൂവും ഇരുന്നിരുന്നത് താരങ്ങളില്‍ നിന്നും കുറച്ച് അകലെയായിരുന്നു. അതുകൊണ്ട് തന്നെ മഹേഷ് കട്ട് പറഞ്ഞുവെങ്കിലും വിനോദ് കേട്ടില്ല. തന്റെ അഭിനയം തുടരുകയായിരുന്നു വിനോദ്. പക്ഷെ താരം നിയന്ത്രണം വിട്ട് ഡിംപിളിനെ ചുംബിക്കാനും കെട്ടിപ്പിടിക്കാനും ആരംഭിച്ചു. എന്ത് ചെയ്യണമെന്ന് അറിയാതെ ഡിംപിള്‍ ഭയന്നിരിക്കെ മഹേഷും മറ്റും ഓടിയെത്തുകയായിരുന്നു. തനിക്ക് നേരിട്ട അനുഭവത്തില്‍ തകര്‍ന്ന ഡിംപിള്‍ അവിടെ നിന്നും കണ്ണുനിറഞ്ഞാണ് പോയത്. എന്നാല്‍ താന്‍ മദ്യലഹരിയിലായിരുന്നുവെന്നായിരുന്നു വിനോദ് ഖന്നയുടെ വിശദീകരണം. പിന്നാലെ വിനോദും മഹേഷും ഡിംപിളിനോട് മാപ്പ് പറഞ്ഞുവെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്.

Recommended Video

കേരളത്തില്‍ നിന്ന് മാത്രം Pushpa വാരിയത് റെക്കോഡ് കളക്ഷൻ -Collection Report
വാര്‍ത്ത

ഈ റിപ്പോര്‍ട്ടില്‍ എത്ര സത്യമുണ്ടെന്ന് പിന്നീട് പുറത്ത് വന്നില്ലെങ്കിലും ആരാധകരെ ഞെട്ടിച്ചതായിരുന്നു ഈ വാര്‍ത്ത. നടനും നിര്‍മ്മാതാവും സംവിധായകനുമൊക്കെയാണ് വിനോദ് ഖന്ന. എംപിയായിരുന്ന അദ്ദേഹം രണ്ട് തവണ മന്ത്രിയാവുകയും ചെയ്തിരുന്നു. എബി വാജ്‌പേയ് മന്ത്രിസഭയിലെ മന്ത്രിയായിരുന്ന ഖന്ന. ഇന്‍കാര്‍, മുക്കന്ദര്‍ കാ സിക്കന്ദര്‍, അമര്‍ അക്ബര്‍ ആന്റണി, കുര്‍ബാനി, ജുര്‍മ്, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: vinod khanna dimple kapadia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X