എല്ലാം ചെയ്തത് ഐശ്വര്യയ്ക്ക് വേണ്ടി! സല്‍മാനോട് ദേഷ്യമില്ല; ഒടുവില്‍ ഐശ്വര്യ വിവേകിനോട് ചെയ്തത്!
ബോളിവുഡിലെ എക്കാലത്തേയും വലിയ വിവാദങ്ങളില്‍ ഒന്നാണ് സല്‍മാന്‍ ഖാന്‍-വിവേക് ഒബ്‌റോയ് വഴക്ക്. ഐശ്വര്യ റായും സല്‍മാന്‍ ഖാനും തമ്മില്‍ ഒരുകാലത്ത് കടുത്ത പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും പിരിഞ്ഞു. ഇതിന് ശേഷമാണ് ഐശ്വര്യ വിവേക് ഒബ്‌റോയുമായി പ്രണയത്തിലാകുന്നത്. തുടര്‍ന്നാണ് അതീവ നാടകീയമായ രംഗങ്ങള്‍ക്ക് ബോൡവുഡ് സാക്ഷ്യം വഹിച്ചത്.
പിന്നീടൊരിക്കല്‍ കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോള്‍ അന്നുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് വിവേക് ഒബ്‌റോയ് മനസ് തുറന്നിരുന്നു. താന്‍ ചെയ്തതെല്ലാം അന്നത്തെ തന്റെ കാമുകിയ്ക്ക് വേണ്ടിയായിരുന്നുവെന്നും തനിക്ക് വ്യക്തിപരമായി സല്‍മാന്‍ ഖാനെ ഇഷ്ടമാണെന്നുമാണ് വിവേക് ഒബ്‌റോയ് പറഞ്ഞത്. ഐശ്വര്യയുമായുള്ള പ്രണയത്തെക്കുറിച്ച് കരണ്‍ ജോഹര്‍ ചോദിച്ചപ്പോഴായിരുന്നു വിവേകിന്റെ മറുപടി.

താനും വിവേകും തമ്മില്‍ പ്രണയത്തിലാണെന്ന കാര്യം ഐശ്വര്യ ഒരിടത്തും സമ്മതിച്ചിട്ടില്ലായിരുന്നു. ഇക്കാര്യമാണ് കരണ്‍ ജോഹര്‍ ചൂണ്ടിക്കാണിച്ചത്. കരണിന്റെ ചോദ്യം വിവേകിനെ ഞെട്ടിക്കുന്നതായിരുന്നു. ''എനിക്ക് തോന്നുന്നത് നിങ്ങള്‍ അവളോട് ഈ ഷോയില്‍ വച്ചത് ചോദിച്ചിട്ടില്ല എന്നാണ്. നിങ്ങള്‍ അവളോട് ചോദിച്ചിട്ടുണ്ടോ?'' എന്നാണ് വിവേക് ആദ്യം നല്‍കിയ മറുപടി. പിന്നാലെയാണ് വിവേക് ഒബ്‌റോയുടെ വിവാദമായ പത്രസമ്മേളനത്തെക്കുറിച്ച് കരണ്‍ ജോഹര്‍.
ഐശ്വര്യയെ പ്രണയച്ചതിന് സല്‍മാന്‍ ഖാന്‍ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും കരിയര്‍ ഇല്ലാതാക്കുമെന്ന് പറഞ്ഞതായിട്ടായിരുന്നു വിവേക് ഒബ്‌റോയുടെ ആരോപണം. ബോളിവുഡിനെ ഞെട്ടിച്ച സംഭവമായിരുന്നു അത്. ഇതിന് ശേഷം വിവേക് ഒബ്‌റോയ് ബോളിവുഡില്‍ നിന്നും അപ്രതക്ഷ്യനാവുകയും ചെയ്തു. എന്നാല്‍ തനിക്ക് സല്‍മാന്‍ ഖാനോട് യാതൊരു വിരോധവുമില്ലെന്നാണ് വിവേക് ഒബ്‌റോയ് പറഞ്ഞത്.
''എനിക്ക് സല്‍മാന്‍ ഖാനോട് യാതൊരു വിരോധവുമില്ല. സത്യത്തില്‍ എനിക്ക് അയാളെ ഇഷ്ടമാണ്. ഒരിക്കല്‍ കണ്ടപ്പോള്‍ ഇന്ററസ്റ്റിംഗ് ആയിട്ടുള്ള വ്യക്തിയാണെന്നാണ് തോന്നിയത്. പക്ഷെ അന്നത്തെ കാലത്ത് അയാള്‍ പെരുമാറിയ രീതിയും, എന്റെ വ്യക്തി ജീവിതത്തില്‍, എന്റെ ജീവിതത്തിലുണ്ടായിരുന്നു പെണ്ണിന് വേണ്ടിയായിരുന്നു. ഞാന്‍ എനിക്ക് ശരിയെന്ന് തോന്നിയത് ചെയ്തു'' എന്നുമാണ് വിവേക് ഒബ്‌റോയ് പറഞ്ഞത്.
സല്‍മാന്‍ ഖാനും ഐശ്വര്യയും തമ്മിലുള്ള പ്രണയ തകര്‍ച്ച ഇന്നും ചര്‍ച്ചയാകുന്ന വിഷയമാണ്. പിന്നാലെയാണ് ഐശ്വര്യ വിവേകുമായി അടുപ്പത്തിലാകുന്നത്. തനിക്കും ഐശ്വര്യയ്ക്കുമെതിരെ സല്‍മാന്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെയായിരുന്നു വിവേക് ഒബ്‌റോയ് പരസ്യമായി രംഗത്തെത്തിയത്. എന്നാല്‍ ഈ പത്രസമ്മേളനത്തിന് പിന്നാലെ ഐശ്വര്യ വിവേകുമായുള്ള ബന്ധം തന്നെ ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് ഐശ്വര്യ റായ് അഭിഷേക് ബച്ചനുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതുമെല്ലാം.

അതേസമയം ഇന്ന് ബോളിവുഡിലെ യുവനടനായിരുന്ന വിവേക് പിന്നീട് അവസരങ്ങള്‍ കിട്ടാതെ പതിയെ അപ്രതക്ഷ്യനായി മാറുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം വിവേക് ഒബ്‌റോയ് തിരിച്ചുവരുന്നത് തെന്നിന്ത്യന്‍ സിനിമകളിലെ വില്ലന്‍ വേഷങ്ങളിലൂടെയാണ്. ഇപ്പോള്‍ വീണ്ടും അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ് വിവേക് ഒബ്‌റോയ്. ലൂസിഫറിലൂടെ മലയാളത്തിലുമെത്തിയിരുന്നു വിവേക് ഒബ്‌റോയ്.
അതേസമയം കോഫി വിത്ത് കരണ്‍ മടങ്ങിയെത്തുകയാണ്. എട്ടാം സീസണുമായിട്ടാണ് കരണ്‍ ജോഹര്‍ തിരികെ വരുന്നത്. സുഹാന ഖാന്‍, ജാന്‍വി കപൂര്‍, അഗസ്ത്യ നന്ദ, കാര്‍ത്തിക് ആര്യന്‍, അനന്യ പാണ്ഡെ, സാറ അലി ഖാന്‍, ആലിയ ഭട്ട് തുടങ്ങിയവര്‍ ഇത്തവണ കോഫി വിത്ത് കരണിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications