For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ക്ഷണിക്കാത്തവരുടെ മിഠായി വേണ്ട! ഐശ്വര്യ-അഭിഷേക് കല്യാണത്തിന് വിളിച്ചില്ല; കുപിതനായി നടന്‍

  |

  താരങ്ങള്‍ക്കിടയിലെ സൗഹൃദവും പിണക്കവുമെല്ലാം ബോളിവുഡില്‍ പതിവാണ്. ഒരുകാലത്ത് വലിയ സുഹൃത്തായിരുന്നവര്‍ തമ്മില്‍ പിന്നീട് പിണക്കത്തിലായതും. പിണങ്ങിയിരുന്നവര്‍ അടുത്ത സുഹൃത്തുക്കളായി മാറിയതുമെല്ലാം ഒരുപാടുണ്ട്. ഏറ്റവും എളുപ്പത്തില്‍ കാണിച്ച് തരാന്‍ സാധിക്കുന്ന ഉദാഹരണം ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ഖാന്‍ ത്രയങ്ങളാണ്. മൂവരും പലപ്പോഴായി ഇണങ്ങുകയും പിണങ്ങുകയും പിന്നേയും ഇണങ്ങുകയും ചെയ്തവരാണ്. അതുപോലെ ഒരിക്കല്‍ അടുത്ത സുഹൃത്തുക്കളായിരുന്നു അമിതാഭ് ബച്ചനും ശത്രുഘ്‌നന്‍ സിന്‍ഹയും. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ പിണങ്ങുകയായിരുന്നു.

  അതിസുന്ദരിയായി എത്തി പുഞ്ചിരിതൂകി ഭാവന; പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

  ഇരുവരും തമ്മില്‍ കരിയറിന്റെ തുടക്കത്തില്‍ നല്ല സുഹൃത്തുക്കളായിരുന്നു. എന്നാല്‍ യാഷ് ചോപ്രയുടെ കാല പത്തറിന്റെ ചിത്രീകരണത്തിനിടെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയായിരുന്നു. ഈ വിള്ളല്‍ പിന്നീട് വലുതാവുകയായിരുന്നു. അതിന്മേലുള്ള അവസാനത്തെ ആണി അടിക്കപ്പെടുന്നത് ബച്ചന്റെ മകന്‍ അഭിഷേക് ബച്ചനും നടി ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹത്തിനിടെയാണ്. ആ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം.

  Shatrughan Sinha

  ബോളിവുഡിലെ എല്ലാവരും കാത്തിരുന്ന വിവാഹമായിരുന്നു അഭിഷേകും ഐശ്വര്യയും തമ്മില്‍ നടന്നത്. വിവാഹത്തിന് ക്ഷണിക്കപ്പെട്ടവരായി ധാരാളം പ്രമുഖര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ വിളിക്കാതിരുന്നവര്‍ക്ക് ബച്ചന്‍ കുടുംബം മിഠായികളും മധുര പലഹാരങ്ങളും അയക്കുകയായിരുന്നു ചെയ്തത്. അക്കൂട്ടത്തില്‍ ശത്രുഘ്‌നന്‍ സിന്‍ഹയുമുണ്ടായിരുന്നു. എന്നാല്‍ തന്നെ ക്ഷണിക്കാതെ പകരം മിഠായി അയച്ചത് സിന്‍ഹയ്ക്ക് തീരെ പിടിച്ചില്ല. പരസ്യമായി തന്നെ തന്റെ ഉള്ളിലെ അമര്‍ഷം അദ്ദേഹം പ്രകടമാക്കുകയായിരുന്നു.

  ''വിളിച്ചില്ലങ്കില്‍ പിന്നെ മിഠായി എന്തിനാണ് അയക്കുന്നത്? ക്ഷണിക്കപ്പെടാത്തവര്‍ തന്റെ സുഹൃത്തുക്കളല്ല എന്നാണ് അമിതാഭ് പറഞ്ഞത് തന്നെ. രണ്ടാം സ്ഥാനക്കാരനായി കാണുമ്പോള്‍ അദ്ദേഹത്തിന്റെ മധുരം സ്വീകരിച്ച് കെട്ടിപ്പിടിക്കാന്‍ എനിക്കാകില്ല'' എന്നായിരുന്നു സിന്‍ഹയുടെ പ്രതികരണം. തുടര്‍ന്നും അദ്ദേഹം ബച്ചന്‍സിനെതിരെ രൂക്ഷമായി തന്നെ പ്രതികരിക്കുകയായിരുന്നു.

  ''ഏറ്റവും കുറഞ്ഞത് അമിതാഭോ അഭിഷേകോ കുടുംബത്തില്‍ നിന്നും ആരെങ്കിലുമോ തന്നെ നേരിട്ട് വിളിക്കുമെന്നായിരുന്നു ഞാന്‍ കരുതിയത്. മിഠായി അയക്കുന്നത് പറയാനായി. അതുപോലും ചെയ്യാത്തപ്പോള്‍ പിന്നെന്തിനാണ് മിഠായി?'' എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. വിവാഹത്തിന് മറ്റ് താരങ്ങളെ ക്ഷണിക്കാത്തതും സിന്‍ഹ ചൂണ്ടിക്കാണിക്കുകയുണ്ടായി.

  ''ഹേമ മാലിനിയെ ക്ഷണിച്ചില്ല. ധര്‍മേന്ദ്രയേയും രമേഷ് സിപ്പിയേയും ക്ഷണിച്ചില്ല. ഇന്‍ഡസ്ട്രിയിലെ പകുതി ആളുകളും എല്ലാ ഘട്ടത്തിലും ബച്ചന്‍സിനൊപ്പം നിന്നവരാണ്. എന്നാല്‍ ഞങ്ങളെല്ലാം ഇന്ന് രണ്ടാം സ്ഥാനത്താണ്. അമിതാഭിനെ ഇപ്പോള്‍ നയിക്കുന്നത് ലക്ഷ്യം തെറ്റിയ അമര്‍ സിംഗ് ആണ്'' എന്നും സിന്‍ഹ ആരോപിച്ചിരുന്നു. എന്നാല്‍ പിന്നീട് വിവാദത്തില്‍ പ്രതികരണവുമായി അമിതാഭ് ബച്ചന്‍ തന്നെ രംഗത്ത് എത്തുകയായിരുന്നു.

  തങ്ങളുടെ സാഹചര്യം മനസിലാക്കാത്തവരും എന്തുകൊണ്ട് കല്യാണത്തിന് ക്ഷണിച്ചില്ലെന്ന് മനസിലാക്കാത്തവരും എന്റെ സുഹൃത്തുക്കളേയല്ലെന്നായിരുന്നു അമിതാഭ് ബച്ചന്റെ പ്രതികരണം. അതേസമയം ശത്രുഘ്‌നന്‍ സിന്‍ഹ മധുരം തിരികെ അയച്ചതിനെ അഭിഷേക് ബച്ചന്‍ തള്ളിക്കളയാന്‍ തയ്യാറായില്ല. അദ്ദേഹത്തിന് അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹത്തിന് അത് വേണ്ട എന്നാണെങ്കില്‍ അതിന് മതിയായൊരു കാരണമുണ്ടാകുമെന്നുമായിരുന്നു അഭിഷേകിന്റെ പ്രതികരണം.

  Also Read: ഈ കൂട്ടുകാരിയെ നഷ്ടപ്പെടരുതെന്ന് പ്രാർഥിക്കുന്നു; ജ്യോത്സനയ്ക്ക് ആശംസകളുമായി വിധുവും റിമിയും സിത്താരയും

  ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam

  ബോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായിരുന്നു ഒരുകാലത്ത് ശത്രുഘ്‌നന്‍ സിന്‍ഹ. പിന്നീട് അദ്ദേഹം രാഷ്ട്രീയ രംഗത്തും സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ലോകസഭയിലേയും രാജ്യസഭയിലേയും അംഗമായിരുന്നു സിന്‍ഹ. യംല പഗ്ല ദിവാന ഫിര്‍ സെയാണ് അവസാനമായി അഭിനയിച്ച സിനിമ. യുവനടി സൊനാക്ഷി സിന്‍ഹ ശത്രുഘ്‌നന്റെ മകളാണ്. അച്ഛന്റെ പാതയിലൂടെ സൊനാക്ഷിയും സിനിമയിലെത്തുകയായിരുന്നു. അതേസമയം നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു അഭിഷേകും ഐശ്വര്യയും വിവാഹം കഴിച്ചത്. ഇരുവര്‍ക്കും ആരാധ്യ എന്നൊരു മകളുണ്ട്. ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്കും ടെലിവിഷന്‍ പരിപാടിയിലേക്കും തിരികെ എത്തിയിരിക്കുകയാണ് അമിതാഭ് ബച്ചന്‍.

  Read more about: amitabh bachchan
  English summary
  When When Shatrughan Sinha Lashed Out Against Amitabh For Not Inviting To Aishwarya Abhishek Wedding
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X