ഡിമാന്റ് റാണി മുഖര്‍ജി അംഗീകരിച്ചില്ല; അച്ഛനേയും അമ്മയേയും പൂട്ടിയിട്ട് സംവിധായകന്‍
ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് റാണി മുഖര്‍ജി. സിനിമാ കുടുംബത്തില്‍ നിന്നുമാണ് റാണി മുഖര്‍ജി സിനിമയിലെത്തുന്നത്. എന്നാല്‍ തുടക്കത്തില്‍ വിജയങ്ങള്‍ തേടിയെത്താന്‍ വൈകി. എങ്കിലും ബോളിവുഡിലെ മുന്‍നിര നായികയായി മാറാന്‍ റാണി മുഖര്‍ജിയ്ക്ക് സാധിച്ചു. ഇന്ന് ഒരിക്കലും മായാത്തൊരു ഇടം ആരാധകരുടെ മനസില്‍ നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട് റാണി മുഖര്‍ജിയ്ക്ക്.
ബോളിവുഡിലെയെന്നല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ പല പ്രമുഖ സംവിധായകരുടേയും സിനിമകളില്‍ നായികയായി കയ്യടി നേടാന്‍ റാണിയ്ക്ക് സാധിച്ചിട്ടുണ്ട്. യഷ് ചോപ്രയുടെ സിനിമകളിലും നായികയായി അഭിനയിച്ചിട്ടുണ്ട് റാണി. ഒടുവില്‍ യാഷ് ചോപ്രയുടെ മകന്‍ ആദിത്യ ചോപ്രയെ റാണി വിവാഹം കഴിക്കുകയും ചെയ്തു. അതേസമയം റാണി മുഖര്‍ജിയുടെ മാതാപിതാക്കളെ യാഷ് ചോപ്ര മുറിയില്‍ പൂട്ടിയിട്ടൊരു കഥയുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

യാഷ് ചോപ്ര സംവിധാനം ചെയ്ത വീര്‍ സാര, യാഷ് രാജ് ഫിലിംസിന്റെ സാത്തിയ, മുജ്‌സേ ദോസ്തി കരേഗ തുടങ്ങിയ സിനിമകളിലൂടെയാണ് റാണി മുഖര്‍ജി താരമാകുന്നത്. അതുകൊണ്ട് തന്നെ വളരെ അടുത്ത ബന്ധമായിരുന്നു യാഷ് ചോപ്രയുമായി റാണിയ്ക്കുണ്ടായിരുന്നത്. മുമ്പൊരിക്കല്‍ നല്‍കിയൊരു അഭിമുഖത്തിലാണ് തന്റെ മാതാപിതാക്കളെ അദ്ദേഹം പൂട്ടിയിട്ടതിനെക്കുറിച്ച് റാണി മുഖര്‍ജി തുറന്ന് പറയുന്നത്.
മുജ്‌സേ ദോസ്തി കരേഗ എന്ന സിനിമയുടെ പരാജയത്തോടെ റാണി മുഖര്‍ജി അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. ഈ സമയത്തായിരുന്നു സംഭവം നടക്കുന്നത്. ''ആ സമയത്ത് ഞാന്‍ അഭിനയം നിര്‍ത്തിയിരുന്നു. എനിക്ക് ഭ്രാന്തായെന്നാണ് അമ്മ കരുതിയത്. ഒരുപാട് ഓഫറുകള്‍ വന്നിരുന്നുവെങ്കിലും ഞാന്‍ എല്ലാത്തിനോടും നോ പറയുകയായിരുന്നു. അപ്പോഴേക്കും തീരുമാനം എടുക്കുന്നത് ഞാനായിരുന്നു'' റാണി മുഖര്‍ജി പറയുന്നു.

''അവളുടെ കരിയര്‍ അവസാനിച്ചു എന്ന് മാസികകളും നിരൂപകരും വിധിയെഴുതിയിരുന്നു. ഞാന്‍ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. ചിലപ്പോള്‍ അവര്‍ പറഞ്ഞത് ശരിയാകും. അപ്പോഴായിരുന്നു ഭാഗ്യം പോലെ സാത്തിയ വരുന്നത്. യാഷ് അങ്കിള്‍ എന്റെ അച്ഛനേയും അമ്മയേയും ഓഫീസിലേക്ക് വിളിച്ചു. റാണി സിനിമ ചെയ്യുന്നില്ല എന്ന് പറയാനായിരുന്നു അവര്‍ പോയത്. അദ്ദേഹം എന്നെ വിളിച്ചു. മോളെ നീ വലിയ തെറ്റാണ് ചെയ്യുന്നത്. ഞാന്‍ എന്റെ മുറിയുടെ വാതില്‍ അടക്കുകയാണ്. നീ ഈ സിനിമ ചെയ്യാന്‍ തയ്യാറാണ് എന്ന് പറയുന്നത് വരെ അവരെ പുറത്ത് വിടില്ല എന്ന് പറഞ്ഞു. അതിന് ഞാന്‍ ഇന്ന് അദ്ദേഹത്തോട് നന്ദി പറയുന്നു'' എന്നാണ് റാണി മുഖര്‍ജി പറയുന്നത്.
റാണി മുഖര്‍ജിയും വിവേക് ഒബ്‌റോയിയും പ്രധാന വേഷങ്ങളിലെത്തിയ സിനിമയായിരുന്നു സാത്തിയ. മണിരത്‌നം ഒരുക്കിയ അലയ്പായുതേയുടെ ഹിന്ദി റീമേക്കായിരുന്നു സാത്തിയ. ചിത്രം വലിയം വിജയം നേടുകയും റാണി മുഖര്‍ജി ശക്തമായി തിരികെ വരികയും ചെയ്തു. പിന്നീട് റാണി മുഖര്‍ജിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.


Click it and Unblock the Notifications











