അമ്മ വേണ്ട കാമുകി മതിയെന്ന് യുവരാജ്; കിം ശര്‍മയെ വിവാഹം കഴിക്കാന്‍ ഒരുങ്ങി; പക്ഷെ നടിയുടെ സ്വഭാവം വില്ലനായി
ഷാരൂഖ് ഖാന്‍ നായകനായ ചിത്രമാണ് മൊഹബത്തേന്‍. ഷാരൂഖ് ഖാനൊപ്പം അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ് എന്നീ രണ്ട് വലിയ താരങ്ങളും ചിത്രത്തിലുണ്ടായിരുന്നു. എന്നിരുന്നാലും മുഹബത്തേനിലെ പ്രധാന താരങ്ങള്‍ ഒരു സംഘം യുവാക്കളായിരുന്നു. കോളേജ് പ്രണയകഥ പറഞ്ഞ ചിത്രം മൂന്ന് യുവകമിതാക്കളിലൂടെയാണ് മുന്നോട്ട് പോയത്. ചിത്രം വലിയ വിജയമാവുകയും യുവതാരങ്ങള്‍ കയ്യടി നേടുകയും ചെയ്തു.
മുഹബത്തേനിലൂടെ താരമായ നടിയാണ് കിം ശര്‍മ. അരങ്ങേറ്റ സിനിമയിലൂടെ തന്നെ കിം ശര്‍മ കയ്യടി നേടി. അക്കാലത്തെ ചോക്ലേറ്റ് നായകന്‍ ജുഗല്‍ ഹന്‍സ്‌രാജ് ആയിരുന്നു കിം ശര്‍മയുടെ നായകന്‍. ഇരുവരുടേയും ജോഡിയും വലിയ ഹിറ്റായിരുന്നു. പിന്നീട് നിരവധി സിനിമകളാണ് കിമ്മിനെ തേടിയെത്തിയത്. യക്കീന്‍, ഫിദ, തും സേ അച്ഛാ കോന്‍ ഹേ തുടങ്ങിയ സിനിമകളിലും കിം ശര്‍മ അഭിനയിച്ചു.

അതിനിടെയാണ് കിം ശര്‍മയുടെ വ്യക്തി ജീവിതം വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ യുവരാജ് സിംഗ് എന്ന താരം നിറഞ്ഞു നില്‍ക്കുന്ന കാലമായിരുന്നു അത്. യുവിയും കിമ്മും പ്രണയത്തിലാണെന്ന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറി. നാല് വര്‍ഷക്കാലം ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കുമെന്നായിരുന്നു പലരും കരുതിയിരുന്നത്. യുവിയുടെ ഇത്രയും ദീര്‍ഘകാലം നീണ്ടു നിന്നൊരു പ്രണയം അതുവരെ ഉണ്ടായിട്ടില്ല.
എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് യുവിയും കിമ്മും പിരിഞ്ഞു. എന്തുകൊണ്ടാണ് യുവിയും കിമ്മും പിരിഞ്ഞുവെന്നത് വലിയ വിവാദമായി മാറി. യുവിയുമായുള്ള ബന്ധം കിം അവസാനിപ്പിക്കാന്‍ കാരണം യുവിയുടെ അമ്മ ആണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. എന്നാല്‍ ഇതിനെ എതിര്‍ക്കുന്ന ചില പ്രതികരണങ്ങളുണ്ടായി. അവ പ്രകാരം കിമ്മിന്റെ പൊസസീവ് സ്വഭാവമാണ് യുവി പ്രണയം ബന്ധം അവസാനിപ്പിക്കാന്‍ കാരണമായത്.
യുവരാജിനോട് വല്ലാതെ ഒബ്‌സെസീവ് ആയി മാറിയിരുന്നു കിം. പലപ്പോഴും താരത്തെ അസഭ്യം പറയുന്നതും പതിവായി. ഇതോടെയാണ് യുവി ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. മാത്രമല്ല യുവി ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ പാക്കിസ്ഥാനിലെത്തിയ സമയത്ത് കിം നിരന്തരം വിളിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമായിരുന്നു. അതുകാരണം യുവിയ്ക്ക് ക്രിക്കറ്റ് കളിക്കാനുള്ള ആത്മവിശ്വാസം പോലും നഷ്ടമായി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായൊരു കഥയാണ് കിമ്മിന് പറയാനുണ്ടായിരുന്നത്.
''റിലേഷന്‍ഷിപ്പ് വര്‍ക്ക് ആകാതെ വന്നതോടെയാണ് ബ്രേക്കപ്പ് ആകുന്നത്. തന്റെ പെണ്ണിന് വേണ്ടി ഉറച്ചു നില്‍ക്കാന്‍ പുരുഷന് സാധിക്കണം. തന്റെ വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍ എന്റെ അമ്മയ്ക്ക് വേണ്ടി അച്ഛന്‍ നിന്നത് പോലെ. പ്രണയത്തില്‍ ബാങ്ക് ബാലന്‍സും സ്റ്റാറ്റസുമൊന്നും ഇല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനൊന്നും സന്തോഷം വാങ്ങിത്തരാന്‍ സാധിക്കില്ല'' എന്നാണ് കിം പറഞ്ഞത്. തങ്ങള്‍ രണ്ടും തീര്‍ത്തും വ്യത്യസ്തമായ ലോകത്തു നിന്നുമാണ് വരുന്നതെന്നും തങ്ങളെ അടുപ്പിച്ച അതേ കാരണം തന്നെ പിരിയാനും ഇടയാക്കിയെന്നാണ് കിം പറഞ്ഞത്.

അതേസമയം യുവിയുടെ അമ്മയെക്കുറിച്ച് മോശമായൊന്നും പറയാനും കിം തയ്യാറായില്ല. യുവിയുമായുള്ള പ്രണയ ബന്ധം അവസാനിപ്പിച്ച ശേഷം 2010 ല്‍ കിം ബിസിനസുകാരന്‍ അലി പഞ്ചാബിയെ വിവാഹം കഴിച്ചു. കെനിയയിലായിരുന്നു അലിയുടെ ബിസിനസ്. ഇതോടെ സിനിമയും ഇന്ത്യയും വിട്ട് കിം ശര്‍മ കെനിയയിലേക്ക് പോയി. എന്നാല്‍ ആ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. 2016ല്‍ വിവാഹ ബന്ധം വേര്‍പെടുത്തി കിം ഇന്ത്യയിലേക്ക് തന്നെ മടങ്ങി വന്നു.
പിന്നീട് കിം ശര്‍മയുടെ പേര് കേള്‍ക്കുന്നത് നടന്‍ ഹര്‍ഷ്‌വര്‍ധന്‍ റാണെയുമായി ചേര്‍ത്തുവെച്ചാണ്. പക്ഷെ വളരെ ചുരുങ്ങിയ കാലം മാത്രമാണ് ആ ബന്ധം നിലനിന്നത്. പിന്നീട് രണ്ട് വര്‍ഷക്കാലം, 2019 മുതല്‍ 2021 വരെ ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പേസുമായി പ്രണയത്തിലായിരുന്നു കിം ശര്‍മ. പക്ഷെ ഈ ബന്ധവും പിരിഞ്ഞു. നിലവില്‍ ഡിസിഎ എന്ന ടാലന്റ് മാനേജ്‌മെന്റ് ഏജന്‍സിയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആണ് കിം ശര്‍മ.


Click it and Unblock the Notifications











