എനിക്കൊന്നും ചെയ്യാനായില്ല! ദീപികയുമായി പിരിയാന്‍ കാരണം രണ്‍ബീറുമായുള്ള അടുപ്പമെന്ന് യുവി

ഇരുവരും അധികം വൈകാതെ തന്നെ പിരിഞ്ഞു. ഈ വേര്‍ പിരിയലിന്റെ കാരണം രണ്‍ബീര്‍ കപൂര്‍ ആണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബോളിവുഡിലെ സൂപ്പര്‍ താരമാണ് ദീപിക പദുക്കോണ്‍. ഇപ്പോഴിതാ ഇന്ത്യയുടെ അഭിമാനമായി ഓസ്‌കാര്‍ വേദിയിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ദീപിക പദുക്കോണ്‍. സിനിമ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ ദീപികയുടെ ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. ദീപികയുടെ പ്രണയങ്ങളും പ്രണയ തകര്‍ച്ചകളുമൊക്കെ എന്നും വാര്‍ത്താ ശ്രദ്ധ നേടിയവയാണ്. രണ്‍ബീര്‍ കപൂര്‍ മുതല്‍ രണ്‍വീര്‍ സിംഗ് വരെയുള്ള ദീപികയുടെ പ്രണയങ്ങള്‍ വലിയ ചര്‍ച്ചകളായിരുന്നു.

ദീപികയുടെ പ്രണയങ്ങളില്‍ ഏറെ ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു യുവരാജ് സിംഗുമായുള്ളത്. 2008 ലായിരുന്നു ദീപികയും യുവരാജും പ്രണയത്തിലാണെന്ന വാര്‍ത്ത ചര്‍ച്ചയാകുന്നത്. എന്നാല്‍ ഈ പ്രണയത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. ഇരുവരും അധികം വൈകാതെ തന്നെ പിരിഞ്ഞു. ഈ വേര്‍ പിരിയലിന്റെ കാരണം രണ്‍ബീര്‍ കപൂര്‍ ആണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Deepika Padukone

2007 ലെ ട്വന്റി-20 ലോകകപ്പിന് ശേഷമായിരുന്നു ദീപികയും യുവരാജും കണ്ടുമുട്ടുന്നത്. ഈ സമയത്ത് തന്റെ അരങ്ങേറ്റ ചിത്രം ഓം ശാന്തി ഓമിന്റെ വന്‍ വിജയത്തിന്റെ സന്തോഷത്തിലായിരുന്നു ദീപിക. പരിചയപ്പെട്ട് അധികം വൈകാതെ തന്നെ ഇരുവരും നല്ല സുഹൃത്തുക്കളായി മാറുകയായിരുന്നു. ഈ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും എത്തുകയായിരുന്നു. സ്‌പോര്‍ട്‌സിലുണ്ടായിരുന്ന താല്‍പര്യമാണ് ഇരുവരേയും അടുപ്പിച്ചത്.

പല വേദികളിലും ദീപികയും യുവരാജും ഒരുമിച്ചെത്തിയിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഡേറ്റ് നൈറ്റുകളും ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടി. യുവരാജിന്റെ മത്സരങ്ങള്‍ കാണാനും ദീപിക എത്താറുണ്ടായിരുന്നു. എന്നാല്‍ ഈ പ്രണയം അവസാനിക്കുന്നത് കയ്പ്പ് രുചി നല്‍കിക്കൊണ്ടായിരുന്നു. യുവരാജ് പൊസസീവ് ആയിരുന്നതിനാലാണ് ദീപിക ഈ ബന്ധം അവസാനിപ്പിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്. തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ പോലും യുവരാജ് ഇടപെടുമായിരുന്നുവെന്നാണ് ദീപിക പറഞ്ഞത്.

എന്നാല്‍ യുവരാജ് പറയുന്നത് മറ്റൊരു കഥയാണ്. ദീപിക രണ്‍ബീറുമായി അടുത്തതാണ് തങ്ങള്‍ പിരിയാന്‍ കാരണമെന്നാണ് യുവരാജ് പറഞ്ഞത്. ഒരിക്കല്‍ യുവരാജ് ഇതേക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. 'അവള്‍ എന്റെ ഒപ്പമായിരുന്നു. പക്ഷെ ഇന്നവള്‍ മറ്റൊരാള്‍ക്കൊപ്പം മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതവളുടെ വ്യക്തിപരമായ തീരുമാനമാണ്. ഒരാള്‍ക്കൊരു ബന്ധത്തില്‍ നിന്നും പുറത്ത് കടക്കാന്‍ തോന്നിയാല്‍ മറ്റേയാള്‍ക്ക് അതിലൊന്നും ചെയ്യാനില്ല. ഞാന്‍ ആരേയും കുറ്റം പറയുന്നില്ല, വസ്തുതകള്‍ പറഞ്ഞെന്ന് മാത്രം'' എന്നാണ് യുവരാജ് പറഞ്ഞത്.

Deepika Padukone

അന്നത്തെ പ്രണയം ഇന്ന് പഴങ്കഥയാണ്. ദീപികയും യുവരാജും തങ്ങളുടെ ജീവിതത്തില്‍ പ്രണയം കണ്ടെത്തുകയും മുന്നോട്ടു പോവുകയും ചെയ്തു. നടിയും മോഡലുമായ ഹേസല്‍ കീച്ചിനെയാണ് യുവരാജ് പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തത്. അതേസമയം ദീപിക പദുക്കോണ്‍ നടന്‍ രണ്‍വീര്‍ സിംഗിനെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. രണ്‍ബീറും ഇന്ന് വിവാഹിതനും പിതാവുമാണ്. നടി ആലിയ ഭട്ടാണ് രണ്‍ബീറിന്റെ ഭാര്യ.

പഠാന്‍ ആണ് ദീപികയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഷാരൂഖ് ഖാന്‍ നായകനായ ചിത്രം ബോളിവുഡിലെ ഏക്കാലത്തേയും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. ഒരിടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ തിരിച്ചുവന്ന ചിത്രത്തിലൂടെ ഷാരൂഖ്-ദീപിക ജോഡിയും വീണ്ടും കൈകോര്‍ത്തു. ഫൈറ്റര്‍ ആണ് ദീപികയുടെ നിലവില്‍ അണിയറയിലുള്ള ചിത്രം. സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കുന്ന ചിത്രത്തിലെ നായകന്‍ ഹൃത്വിക് റോഷനാണ്. ഇരുവരും ഇതാദ്യമായിട്ടാണ് ഒരുമിച്ച് അഭിനയിക്കുന്നത്.

ധാരാളം സിനിമകളാണ് ദീപികയുടേതായി അണിയറയിലുള്ളത്. അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുന്ന ദ ഇന്‍റേണിന്റെ ഹിന്ദി റീമേക്ക് മുതല്‍ പ്രഭാസ് നായകനായ ചിത്രം വരെ അണിയറയിലുണ്ട്. പുറമെ ഹോളിവുഡിലേക്കും ദീപിക മടങ്ങിയെത്തുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X