അതിലും സ്‌നേഹം എന്റെ പട്ടിയോടുണ്ട്! നേഹയും അങ്കദും ചെയ്ത ചതിയില്‍ നൊന്ത് യുവരാജ് സിംഗ്
താരങ്ങള്‍ക്കിടയിലെ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം ബോളിവുഡില്‍ പതിവാണ്. ചില പിണക്കങ്ങള്‍ക്ക് അല്‍പ്പനാളത്തെ അയൂസ് മാത്രമേ കാണുകയുള്ളൂ. എന്നാല്‍ ചിലതാകട്ടെ വര്‍ഷങ്ങള്‍ കഴിഞ്ഞാലും പരിഹരിക്കപ്പെടാതെ തുടരും. വളരെ അടുത്ത സുഹൃത്തുക്കള്‍ പോലും പിന്നീട് മുഖത്ത് പോലും നോക്കാന്‍ സാധിക്കാത്തവരായി പിരിയുന്നതിന് ബോളിവുഡ് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
അങ്ങനെ പിണങ്ങിപ്പിരിഞ്ഞ മൂന്ന് പേരാണ് യുവരാജ് സിംഗും അങ്കദ് ബേദിയും നേഹ ധൂപിയയും. വര്‍ഷങ്ങളോളം വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു മൂന്നു പേരും. എന്നാല്‍ അങ്കദിന്റേയും നേഹയുടേയും വിവാഹം ഇരുവര്‍ക്കുമിടയിലെ സൗഹൃദത്തിന്റെ തകര്‍ച്ചയുടെ കാരണമായി മാറുകയായിരുന്നു.

2018 ലായിരുന്നു അങ്കദും നേഹയും വിവാഹം കഴിക്കുന്നത്. തീര്‍ത്തും സ്വകാര്യമായ ചടങ്ങായിരുന്നു അങ്കദിന്റേയും നേഹയുടേയും വിവാഹം. കുടുംബാംഗങ്ങള്‍ മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുക്കാനുണ്ടായിരുന്നു. തങ്ങളുടെ വിവാഹം കഴിഞ്ഞെന്ന് സോഷ്യല്‍ മീഡിയയിലൂടെ നേഹയും അങ്കദും അറിയിക്കുന്നത് വരെ ആര്‍ക്കും ആ വാര്‍ത്ത അറിയില്ലായിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ അങ്കദും നേഹയും വിവാഹിതരായെന്ന വാര്‍ത്ത അറിഞ്ഞവരില്‍ യുവരാജ് സിംഗുമുണ്ടായിരുന്നു. വര്‍ഷങ്ങളായുള്ള തന്റെ ഏറ്റവും അടുത്ത രണ്ട് സുഹൃത്തുക്കള്‍ പരസ്പരം വിവാഹം കഴിച്ചത് തന്നോട് പറയാതെയായിരുന്നുവെന്നത് യുവരാജ് സിംഗിനെ വല്ലാതെ അലട്ടുന്നതായിരുന്നു. ഇതോടെ യുവരാജ് അങ്കദിനോടും നേഹയോടും പിണങ്ങുകയായിരുന്നു. നാളുകള്‍ കഴിഞ്ഞിട്ടും ആ പിണക്കം മാറിയില്ല.
ഒരിക്കലൊരു ഫ്രണ്ട്ഷിപ്പ് ഡേയുടെ പിറ്റേദിവസം യുവരാജ് സിംഗ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വാക്കുകള്‍ അങ്കദിനും നേഹയ്ക്കുമുള്ള ഒളിയമ്പായിരുന്നു. '' ഇന്നലെ ഫ്രണ്ട്ഷിപ്പ് ഡേ ആയിരുന്നുവെന്ന് മനസിലാക്കുന്നു. എന്റെ സുഹൃത്തുക്കളാണെന്ന് ഞാന്‍ കരുതിയിരുന്നവരെക്കുറിച്ചുള്ള എന്റെ ധാരണ പറയാം. ഒരു വര്‍ഷത്തെ എന്റെ അനുഭവത്തില്‍ നിന്നും പറയുകയാണ്, ഇന്ന് ഞാന്‍ എന്റെ പട്ടികളെ അതിലും കൂടുതല്‍ സ്‌നേഹിക്കുന്നുണ്ട്. ജീവിതം പഠിപ്പിക്കുകയാണ്. എല്ലാവര്‍ക്കും ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ'' എന്നായിരുന്നു യുവരാജിന്റെ പോസ്റ്റ്.
യുവിയുടെ വാക്കുകള്‍ അങ്കിദയ്ക്കും നേഹയ്ക്കുമുള്ള മറുപടിയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചപ്പോള്‍ നടത്തിയ പാര്‍ട്ടിയിലേക്ക് അങ്കദിനേയും നേഹയേയും ക്ഷണിക്കാത്തതും ചര്‍ച്ചയായി. മുന്‍ കാമുകിയായ കിം ശര്‍മ്മയടക്കമുള്ളവരെ വിളിച്ചിട്ടും ഏറ്റവും അടുത്ത രണ്ട് സുഹൃത്തുക്കളെ വിളിക്കാതിരുന്നത് ആ പിണക്കം യുവി മറന്നിട്ടില്ലെന്നതിന്റെ തെളിവായിരുന്നു. പിന്നീട് നേഹയുടെ പോഡ്കാസ്റ്റിലെത്തിയപ്പോള്‍ അങ്കദ് യുവിയെക്കുറിച്ച് മനസ് തുറന്നിരുന്നു.

''എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് സൗഹൃദത്തെക്കുറിച്ച് ഈയ്യടുത്തൊരു പോസ്റ്റ് ഇട്ടിരുന്നു. അതില്‍ പറഞ്ഞത് ചില അനുഭവങ്ങള്‍ക്ക് ശേഷം എന്റെ പട്ടികളെയാണ് കൂടുതല്‍ സ്‌നേഹിക്കുന്നത് എന്നായിരുന്നു. അതിത്തിര അപക്വമായിട്ടാണ് എനിക്ക് തോന്നിയത്. ഞാന്‍ അവന് കുറച്ച് സമയം കൊടുക്കണമായിരുന്നു. അതെന്റെ തെറ്റാണെന്ന് ഞാന്‍ പരസ്യമായി തന്നെ അംഗീകരിക്കുന്നു. അവന് ദേഷ്യപ്പെടാനുള്ള അവകാശമുണ്ട്. അവന്‍ എനിക്ക് പ്രിയപ്പെട്ടവനാണ്. പക്ഷെ ഞങ്ങളുടെ ബന്ധം ഇപ്പോള്‍ മുമ്പത്തേത് പോലെയല്ല. എല്ലാം നന്നാകുമെന്ന് കരുതുന്നു. കാരണം എനിക്കവനെ മിസ് ചെയ്യുന്നുണ്ട്. അവന്‍ എന്റെ പ്രിയപ്പെട്ട കൂട്ടുകാരനാണ്'' എന്നായിരുന്നു അങ്കദ് പറഞ്ഞത്.


Click it and Unblock the Notifications











