ശരീരം കാണിക്കാന്‍ നിര്‍ബന്ധിച്ചു, എല്ലാ ഫ്രെയ്മിലും ഇറക്കമില്ലാത്ത ഡ്രസ്; നിര്‍മ്മാതാവിനെതിരെ സറീന്‍

സല്‍മാന്‍ ഖാന്റെ കണ്ടെത്തലാണ് സറീന്‍ ഖാന്‍. സല്‍മാനൊപ്പം വീര്‍ എന്ന ചിത്രത്തിലൂടെയാണ് സറീന്‍ ഖാന്റെ അരങ്ങേറ്റം. തുടര്‍ന്ന് നിരവധി സിനിമകളില്‍ അഭിനയിച്ചു. സറീന്‍ നായികയായി എത്തിയ സിനിമയായിരുന്നു അക്‌സര്‍ 2. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ സറീന്‍ രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തന്നോട് ശരീരം കാണിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ നിര്‍ബന്ധിച്ചുവെന്നാണ് സറീന്‍ ആരോപിച്ചത്.

2017 ലാണ് അക്‌സര്‍ 2 റിലീസായത്. 2006 ല്‍ പുറത്തിറങ്ങിയ അക്‌സറിന്റെ രണ്ടാം ഭാഗമാണ് ചിത്രം. ഗൗതം റോഡ്, അഭിനവ് ശുക്ല, മോഹിത് മദാന്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് പോകുമ്പോള്‍ തനിക്ക് മതിയായ സുരക്ഷയൊരുക്കിയിരുന്നില്ലെന്നും സറീന്‍ ആരോപിച്ചിരുന്നു.

Zareen Khan

എന്നാല്‍ സറീന്റെ വാദം നിര്‍മ്മാതാവ് വരുണ്‍ ബജാജ് നിഷേധിച്ചു. അവസാന നിമിഷമാണ് സറീന്‍ മുന്‍കൂട്ടി അറിയിച്ച പരിപാടികളില്‍ നിന്നും പിന്മാറിയത്. സ്‌പോണ്‍സര്‍ പരിപാടിയില്‍ നിന്നും വരെ പിന്‍മാറി. ഒരു ദിവസം പോലും പ്രൊമോഷന് വേണ്ടി പൂര്‍ത്തിയാക്കിയില്ല. അതോടെ നിര്‍മ്മാതാക്കള്‍ക്ക് നഷ്ട പരിഹാരം നല്‍കേണ്ടി വന്നുവെന്നും വരുണ്‍ ബജാജ് ആരോപിച്ചിരുന്നു.

''എല്ലാ ഫ്രെയ്മിലും കുട്ടിയുടുപ്പ് ഇടണമെന്ന് അവര്‍ പറഞ്ഞു. തീര്‍ച്ചയായും ഞാന്‍ ചോദ്യം ചോദിക്കും. എന്തിനാണ് ഈ മസാല ചേര്‍ക്കുന്നത്. അവര്‍ തങ്ങളുണ്ടാക്കിയ സിനിമയില്‍ ആത്മവിശ്വാസമില്ലേ? ഒരു കാരണവുമില്ലാതെ ചുംബന രംഗങ്ങള്‍ കൂട്ടി. ഞാന്‍ കഷ്ടപ്പെട്ടാണ് ജോലി ചെയ്തത്. എന്നോട് വളരെ മോശമായാണ് പെരുമാറിയത്. ഞാന്‍ സതി സാവിത്രി ആണെന്നല്ല പറയുന്നത്. പക്ഷെ രണ്ട് പേരും സമ്മതിച്ചു വേണമല്ലോ രംഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത്. എനിക്ക് അവരെ കോടതി കയറ്റാന്‍ പറ്റും. ജീവിതത്തില്‍ ഇനി അവരെ കാണേണ്ടി വരരുതെന്നാണ് കരുതുന്നത്'' എന്നായിരുന്നു സറീന്‍ പ്രതികരിച്ചത്.

Zareen Khan

അതേസമയം ചിത്രത്തിന്റെ സംവിധായകന്‍ ആനന്ദ് മഹാദേവനും നിര്‍മ്മാതാക്കള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. തന്റെ പ്രതിഫലം പൂര്‍ണമായും നല്‍കിയില്ലെന്നാണ് ആനന്ദ് ആരോപിച്ചത്. സിനിമയിറങ്ങി നാല് വര്‍ഷം കഴിഞ്ഞിട്ടും തന്റെ പ്രതിഫലം തന്ന് തീര്‍ത്തില്ലെന്നാണ് സംവിധായകന്‍ പറഞ്ഞത്. മാത്രമല്ല തന്റെ ഛായാഗ്രഹകര്‍ക്കും ടീമിലെ പലര്‍ക്കും പ്രതിഫലം നല്‍കിയിട്ടില്ലെന്നും സംവിധായകന്‍ ആരോപിച്ചിരുന്നു.

സല്‍മാന്‍ ഖാനാണ് സറീനെ കണ്ടെത്തുന്നത്. യുവരാജ് എന്ന സിനിമയുടെ സെറ്റില്‍ വച്ച് സറീന്‍ സല്‍മാന്‍ ഖാന്റെ ശ്രദ്ധയില്‍ പെടുന്നത്. പിന്നീട് വീര്‍ എന്ന ചിത്രത്തില്‍ സല്‍മാന്‍ തന്‍റെ നായികയായി സറീനെ തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് ഹൗസ്ഫുള്‍ 2, അക്‌സര്‍ 2, ജാട്ട് ജെയിംസ് തുടങ്ങിയ സിനിമകളിലും സറീന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ സറീന്റെ കരിയര്‍ പ്രതീക്ഷിച്ചത് പോലെ കുതിച്ചുയര്‍ന്നില്ല. അവസാനമായി സറീന്‍ അഭിനയിച്ചത് ഹം ഭി അഖേലെ തും ഭി അഖേലെയിലായിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലായിരുന്നു സിനിമയുടെ റിലീസ്.

More from Filmibeat

Read more about: zareen khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X