ബച്ചന്‍ കാരണം തെറികേട്ട സീനത്ത് അമന്‍; ഒടുവില്‍ അയാള്‍ എന്റെ കാലില്‍ വീണ് കരഞ്ഞ് മാപ്പ് പറഞ്ഞു!

ബോളിവുഡിലെ ഐക്കോണിക് നായികയാണ് സീനത്ത് അമന്‍. ദ ഈവിള്‍ വിത്തിന്‍ എന്ന ചിത്രത്തിലൂടെയാണ് സീനത്ത് അമന്‍ ബോളിവുഡിലേക്ക് എത്തുന്നത്. പിന്നീട് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളായി മാറുകയും ഐക്കോണിക് താരമായി മാറുകയും ചെയ്തു. ഈയ്യടുത്താണ് സീനത്ത് അമന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമിലെത്തിയത്. തന്റെ അടിപൊളി ചിത്രങ്ങളിലൂടെ പുതിയ കാലത്തിനൊപ്പം സഞ്ചരിക്കുന്ന സീനത്തിനെ അവിടെ കാണാം.

കഴിഞ്ഞ ദിവസം അമിതാഭ് ബച്ചന്റെ പിറന്നാള്‍ ദിവസം സീനത്ത് അമന്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു. ഇരുവരും ഒരുകാലത്ത് നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചവരാണ്. ബച്ചനൊപ്പമുള്ള രസകരമായ കഥയും സീനത്ത് പങ്കുവെക്കുന്നുണ്ട്. ബച്ചനൊപ്പമുള്ളൊരു പഴയ ചിത്രവും സീനത്ത് പങ്കുവച്ചിരുന്നു. ചിത്രത്തിനോടൊപ്പം സീനത്ത് പങ്കുവച്ച കഥയാണ് ആരാധകരുടെ ശ്രദ്ധ നേടിയത്. സെറ്റില്‍ താന്‍ രാവിലെ തന്നെ എത്തിയിട്ടും ബച്ചനേയും കാത്ത് ഒരു മണിക്കൂര്‍ ഇരിക്കേണ്ടി വന്നതിന്റെ കഥയാണ് താരം പങ്കുവെക്കുന്നത്.

Amitabh Bachchan

''എത്തിയപാടെ ഞാന്‍ നേരെ മേക്കപ്പ് റൂമിലേക്ക് പോയി. മിസ്റ്റര്‍ ബച്ചന്‍ ഷോട്ടിന് റെഡിയാകുമ്പോള്‍ എന്നെ അറിയിക്കാന്‍ ക്രൂവിനോട് പറഞ്ഞു. സമയം ആയപ്പോള്‍ ഞാന്‍ ചെന്നു. പക്ഷെ ബച്ചനെ കാണാനില്ല. 30 മിനുറ്റ് കഴിഞ്ഞു. 45 കഴിഞ്ഞു. ഒരു മണിക്കൂര്‍ പോയി. പിന്നെ വാതിലില്‍ ഒരു മുട്ടല്‍ കേട്ടു. എഡിയാണ്. മിസ്റ്റര്‍ ബച്ചന്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. കാറില്‍ നിന്നും സെറ്റിലേക്ക് ഓടി വരികയായിരുന്നു'' സീനത്ത് പറയുന്നു.

ബച്ചന്‍ വരുമ്പോള്‍ സീനത്ത് മേക്കപ്പ് റൂമിലായിരുന്നു. ബച്ചന്‍ വന്നത് അറിഞ്ഞ് തിരിച്ച് സെറ്റിലെത്തിയപ്പോള്‍ താനാണ് വൈകിയതെന്ന് കരുതി, ഡയറക്ടര്‍ തന്നോട് ദേഷ്യപ്പെട്ടുവെന്നാണ് സീനത്ത് പറയുന്നത്. ''ഞാന്‍ വേഗം താഴത്തേക്ക് ചെന്നു. ഞാന്‍ സെറ്റില്‍ കാല് വച്ചതും മറുവശത്തു നിന്നും സംവിധായകന്‍ അസഭ്യ വര്‍ഷം ആരംഭിച്ചു. അയാള്‍ കരുതിയിരുന്നത് ഞാന്‍ കാരണമാണ് എല്ലാവരും കാത്തു നില്‍ക്കുന്നത് എന്നായിരുന്നു. സംവിധായകന്‍ എന്നെ അസഭ്യം പറയുന്നത് കേട്ട് എല്ലാവരും നിശബ്ദരായി നിന്നു. എനിക്ക് തിരിച്ചൊന്നും പറയാനായില്ല. എന്റെ കണ്ണ് നിറഞ്ഞൊഴുകി'' സീനത്ത് പറയുന്നു.

''അതിന് ശേഷം നല്ലവനായ നിര്‍മ്മാതാവ് എന്നെ കാണാന്‍ വന്നിരുന്നു. പിന്നാലെ മിസ്റ്റര്‍ ബച്ചനും വന്നു. തെറ്റ് എന്റേതാണെന്ന് എനിക്കറിയാം. അയാളൊരു വിഡ്ഢിയും മദ്യപനുമാണ്. അയാളെ വിട്ടേക്ക്, വരൂ ജോലി ചെയ്യാം എന്ന് പറഞ്ഞു. ഞാന്‍ ബച്ചന്റെ ഷമാപണം അംഗീകരിച്ചു. പക്ഷെ എനിക്ക് നേരിടേണ്ടി വന്ന അവസ്ഥയില്‍ ഞാന്‍ അപ്പോഴും വേദനിക്കുന്നുണ്ടായിരുന്നു. അതിന് ശേഷം എനിക്ക് ഷൂട്ട് ചെയ്യാനുള്ള മനസുണ്ടായിരുന്നില്ല. തിരിച്ച് സെറ്റിലെത്തിയപ്പോള്‍ ആ സംവിധായകന്‍ എന്റെ കാലില്‍ വീണ് മാപ്പ് പറഞ്ഞു. വല്ലാതെ മെലോഡ്രമാറ്റിക് ആയിപ്പോയി. പക്ഷെ അതിന് ശേഷം ഞാന്‍ ആ സംവിധായകന്റെ സിനിമ ചെയ്തിട്ടില്ല'' എന്നും സീനത്ത് പറയുന്നുണ്ട്.

Amitabh Bachchan

ലാവാരീസ്, ദോസ്താന, മഹാന്‍, പുക്കാര്‍ തുടങ്ങി നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചവരാണ് ബച്ചനും സീനത്തും. അഭിനയിക്കാന്‍ തുടങ്ങും മുമ്പേ ബച്ചനെ തനിക്കറിയാമായിരുന്നുവെന്നാണ് ഒരിക്കല്‍ സീനത്ത് പറഞ്ഞത്. സീനത്തിന്റെ സഹോദരന്റെ കൂട്ടുകാരനാണ് ബച്ചന്‍. ബച്ചനുമായും അദ്ദേഹത്തിന്റെ കുടുംബവുമായുമെല്ലാം തനിക്ക് വളരെ അടുത്ത ബന്ധമാണെന്നും സീനത്ത് പറയുന്നുണ്ട്.

More from Filmibeat

Read more about: amitabh bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X