തമന്നയുടെ പ്രണയം വെറും പബ്ലിസിറ്റി സ്റ്റണ്ട്! ആരാധകരെ മണ്ടന്മാരാക്കിയോ? മറുപടിയുമായി വിജയ് വര്‍മ

സിനിമാ ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ് തമന്നയും വിജയ് വര്‍മയും തമ്മിലുള്ള പ്രണയം. തെന്നിന്ത്യന്‍ സിനിമയിലെ മിന്നും നായികയായ തമന്ന ഇപ്പോള്‍ ബോളിവുഡിലേയും നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ്. വിജയ് വര്‍മയും തെന്നിന്ത്യന്‍ സിനിമയില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് കയ്യടി നേടിയിട്ടുണ്ട്. ഇരുവരുടേയും പ്രണയം സോഷ്യല്‍ മീഡിയയില്‍ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ്.

ഈ വര്‍ഷത്തെ ന്യു ഇയര്‍ പാര്‍ട്ടിക്കിടെ ചുംബിക്കുന്ന തമന്നയുടേയും വിജയ് വര്‍മയുടേയും വീഡിയോ പുറത്ത് വന്നതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത കാട്ടുതീ പോലെ പ്രചരിക്കുന്നത്. താരങ്ങള്‍ പങ്കെടുത്ത അതേ പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റൊരാള്‍ പങ്കുവച്ച വീഡിയോയിലൂടെ അബദ്ധത്തിലാണ് ഇരുവരുടേയും ചുംബനം പുറത്താകുന്നത്.

Tamannah

ഒരുമിച്ച് അഭിനയിച്ച ലസ്റ്റ് സ്‌റ്റോറീസിന്റെ ചിത്രീകരണത്തിനിടെയാണ് തമന്നയും വിജയ് വര്‍മയും പ്രണയത്തിലാകുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ തങ്ങളുടെ പ്രണയത്തെക്കുറിച്ചും തുറന്ന് സംസാരിക്കുകയും ചെയ്തിരുന്നു. അഭിമുഖങ്ങളില്‍ വിജയും തമന്നയും തങ്ങളുടെ പ്രണയം മറച്ചുവെക്കാറില്ല. എന്നാല്‍ ഇതെല്ലാം തങ്ങളുടെ സിനിമയുടെ പ്രൊമോഷന് വേണ്ടി ചെയ്തതാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ വിജയ് വര്‍മ നേരിടുന്നത്.

ജിക്യു ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇത്തരത്തിലൊരു ചോദ്യം വിജയ് വര്‍മയ്ക്ക് നേരിടേണ്ടി വന്നത്. തമന്നയുമായുള്ള പ്രണയം വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയ വിജയ് വര്‍മ ആരോപണങ്ങള്‍ തള്ളിക്കളയുകയാണ്. താന്‍ തമന്നയെ ഭ്രാന്തമായി സ്‌നേഹിക്കുന്നുണ്ടെന്നും വിജയ് വര്‍മ പറഞ്ഞു.

''ഞങ്ങള്‍ പ്രണയത്തിലാണെന്ന കാര്യം വളരെ വ്യക്തമാണെന്ന് കരുതുന്നു. ഞാന്‍ വളരെ സന്തുഷ്ടനും അവളെ ഭാന്തമായി പ്രണയിക്കുകയും ചെയ്യുന്നു. എന്റെ വില്ലന്‍ യുഗം അവസാനിക്കുകയും റൊമാന്‍സ് യുഗത്തിലേക്ക് കടക്കുകയും ചെയ്തുവെന്നാണ് ഞാന്‍ ഇതേക്കുറിച്ച് പറയുന്നത്'' എന്നാണ് വിജയ് വര്‍മ നല്‍കിയ മറുപടി. ജൂണില്‍ ഇടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ തമന്നയെ പ്രണയിക്കുന്ന കാര്യം വിജയ് വര്‍മ തുറന്ന് പറയുന്നത്.

''ഞാനിപ്പോള്‍ വളരെ സന്തുഷ്ടമായൊരു ഘട്ടത്തിലാണ്. എന്റെ ജീവിതത്തില്‍ ഒരുപാട് പ്രണയമുണ്ട്. എന്റേതും തമന്നയുടേതും വളരെ രസകരമായ യാത്രകളായിരുന്നു. ഞാന്‍ ഹൈദരാബാദുകാരനാണ്. മുംബൈയില്‍ വന്നാണ് ജോലി ചെയ്യുന്നത്. അവള്‍ മുംബൈക്കാരിയാണ്, പക്ഷെ ഹൈദരാബാദിലേക്കാണ് ജോലി തേടി വരുന്നത്. ഞങ്ങള്‍ രണ്ടു പേരും അവനവന്റെ നഗരം വിട്ട് മറ്റൊരു നഗരത്തിലേക്ക് ചേക്കേറിയവരാണ്'' എന്നായിരുന്നു അന്ന് വിജയ് വര്‍മ പറഞ്ഞത്. അതേസമയം വിജയ് വര്‍മയെ തന്റെ ഹാപ്പി പ്ലേസ് എന്നാണ് തമന്ന വിശേഷിപ്പിച്ചത്.

Tamannah

മുംബൈക്കാരിയാണ് തമന്ന. സിനിമയിലെ തുടക്കവും ഹിന്ദിയിലായിരുന്നു. പക്ഷെ തെലുങ്കിലൂടേയും തമിഴിലൂടേയുമാണ് തമന്ന താരമാകുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായ ശേഷമാണ് തമന്ന ബോളിവുഡിലേക്ക് തിരികെ വരുന്നത്. ബോളിവുഡില്‍ ഇപ്പോള്‍ സജീവമാണ് തമന്ന. ഒടിടി ലോകത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വില്ലന്‍ റോളുകളിലൂടേയും സഹനടന്‍ വേഷങ്ങളിലൂടേയുമാണ് വിജയ് വര്‍മ സ്ഥാനം കണ്ടെത്തുന്നത്.

ഡാര്‍ലിംഗ്‌സ്, ഗല്ലി ബോയ് തുടങ്ങിയ സിനിമകളിലെ വിജയ് വര്‍മയുടെ പ്രകടനം കയ്യടി നേടിയവയാണ്. ഈയ്യടുത്തിറങ്ങിയ വെബ് സീരീസായ ദഹാഡിലെ വിജയ് വര്‍മയുടെ പ്രകടനവും വലിയ ഹിറ്റായിരുന്നു. നിരവധി സിനിമകളാണ് വിജയ് വര്‍മയുടേതായി അണിയറയിലൊരുങ്ങുന്നത്. അതേസമയം ദിലീപ് ചിത്രം ബാന്ദ്രയിലൂടെ മലയാളത്തിലുമെത്തുകയാണ് തമന്ന.

More from Filmibeat

Read more about: tamannah
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X