ഐറിഷ് അച്ഛന്‍, അമ്മ തമിഴ്‌നാട്ടുകാരി, 6 വയസുകാരന്റെ അമ്മ; 25 വര്‍ഷമായി സുഹൃത്തുക്കള്‍; ആമിറിന്റെ കാമുകി ആര്?

ബോളിവുഡില്‍ നിന്നും വീണ്ടുമൊരു പ്രണയം വാര്‍ത്ത ചര്‍ച്ചയായി മാറുകയാണ്. ഓണ്‍ സ്‌ക്രീനിലെയല്ല, ഓഫ് സ്‌ക്രീനിലെ പ്രണയകഥയാണ് ചര്‍ച്ചയാകുന്നത്. കഥയിലെ നായകന്‍ ആമിര്‍ ഖാന്‍ ആണ്. ബോളിവുഡിന്റെ സൂപ്പര്‍ താരമാണ് ആമിര്‍ ഖാന്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ നായകന്മാരില്‍ ഒരാള്‍. ഇന്ന് ആമിര്‍ ഖാന്‍ തന്റെ 60-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. കഴിഞ്ഞ ദിവസം തന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് ആമിര്‍ ഖാന്‍ തന്റെ കാമുകിയെ പാപ്പരാസികള്‍ക്ക് പരിചയപ്പെടുത്തുന്നത്.

തന്റെ പ്രകടനങ്ങള്‍ കൊണ്ട് വിസ്മയിപ്പിക്കുന്ന താരമാണ് ആമിര്‍ ഖാന്‍. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ഏതറ്റം വരേയും പോകുന്ന നടന്‍. ബോളിവുഡിന്റെ നടപ്പുരീതികളെ ചോദ്യം ചെയ്യുന്ന സൂപ്പര്‍ താരം. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും സാമൂഹിക പ്രതിബന്ധതയോടെ ഇടപെടുന്ന താരം കൂടിയാണ് ആമിര്‍ ഖാന്‍.

Aamir Khan

ആമിര്‍ ഖാന്റെ ഓണ്‍ സ്‌ക്രീന്‍ ജീവിതം പോലെ തന്നെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ളതാണ്. രണ്ട് തവണ വിവാഹിതനായിട്ടുണ്ട് ആമിര്‍ ഖാന്‍. ഈയ്യടുത്താണ് രണ്ടാം ഭാര്യ കിരണ്‍ റാവുവുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ആമിര്‍ ഖാന്‍ വീണ്ടും പ്രണയത്തിലായെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇതിനിടെയാണ് ആമിര്‍ ഖാന്‍ പാപ്പരാസികള്‍ക്ക് മുന്നില്‍ തന്റെ കാമുകിയെ പരിചയപ്പെടുത്തുന്നത്.

ആരാണ് ആമിര്‍ ഖാന്റെ കാമുകി?

കഴിഞ്ഞ ദിവസം വൈകിട്ടാണ് തന്റെ ജന്മദിനത്തിന്റെ ഭാഗമായി പാപ്പരാസികള്‍ക്കായി ആമിര്‍ ഖാന്‍ കേക്ക് മുറിച്ചത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമുണ്ടായിരുന്നു ഈ സമയം ആമിറിനൊപ്പം. കേക്ക് മുറിക്കുന്നതിനിടെയാണ് ആമിര്‍ ഖാന്‍ തന്റെ കാമുകിയെ പരിചയപ്പെടുത്തുന്നത്. ഗൗരി സ്പ്രാറ്റ് എന്നാണ് ആമിര്‍ ഖാന്റെ കാമുകിയുടെ പേര്. ബാംഗ്ലൂര്‍ സ്വദേശിയാണ് ഗൗരി. തന്റെ ജീവിതം സ്വകാര്യമായി വെക്കാനിഷ്ടപ്പെടുന്ന വ്യക്തിയാണ് ഗൗരി. അതിനാലാണ് ആമിര്‍ ഖാന്‍ കാമുകിയുടെ ചിത്രങ്ങളും വീഡിയോകളും പുറത്തു വിടരുതെന്ന് പാപ്പരാസികളോട് അഭ്യര്‍ത്ഥിച്ചത്.

ഗൗരിയുടെ അച്ഛന്‍ ഐറിഷുകാരനാണ്. അമ്മ തമിഴ്‌നാട്ടുകാരിയും. ഗൗരിയുടെ മുത്തച്ഛന്‍ സ്വാതന്ത്ര്യ സമരസേനാനിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗൗരിയുടെ ആദ്യ ബന്ധമല്ല ഇത്. നേരത്തെ വിവാഹിതയായിരുന്ന ഗൗരിയ്ക്ക് ആറ് വയസുള്ള മകനുമുണ്ട്. നിലവില്‍ ആമിര്‍ ഖാന്റെ നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്തു വരികയാണ് ഗൗരിയെന്നാണ് അറിവ്. അതേസമയം ഗൗരിയും ആമിര്‍ ഖാനും 25 വര്‍ഷമായി സുഹൃത്തുക്കളാണെന്നാണ് അറിയാന്‍ സാധിച്ചത്. എന്നാല്‍ ഈയ്യടുത്താണ് ഈ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുന്നത്.

ലണ്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ട്‌സില്‍ നിന്നും എഫ്ഡിഎ സ്റ്റൈലിംഗിലും ഫോട്ടോഗ്രഫിയിലും ബിരുദം നേടിയിട്ടുള്ള ഗൗരി 2007 മുതല്‍ ബി ബ്ലന്റിന്റെ ഡയറക്ടറായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 25 വര്‍ഷമായി സുഹൃത്തുക്കളായിട്ടുള്ള ഗൗരിയും ആമിര്‍ ഖാനും ഇടക്കാലത്ത് ബന്ധപ്പെടുന്നത് കുറഞ്ഞിരുന്നു. ഈയ്യടുത്താണ് വീണ്ടും ബന്ധപ്പെടുന്നത്. കഴിഞ്ഞ 18 മാസമായി ഇരുവരും ഡേറ്റിംഗിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

കുറച്ച് മാസങ്ങള്‍ മുമ്പ് ആമിര്‍ ഖാന്‍ ബാംഗ്ലൂര്‍ സ്വദേശിയുമായി പ്രണയത്തിലാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ആമിര്‍ തന്റെ കാമുകിയെ വീട്ടുകാരെ പരിചയപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും ആ അഭ്യൂഹങ്ങള്‍ക്ക് താരം തന്നെ ഇപ്പോള്‍ വിരാമമിട്ടിരിക്കുകയാണ്. അതേസമയം തന്റെ കാമുകിയുടെ സുരക്ഷയ്ക്കായി ആമിര്‍ ഖാന്‍ പ്രത്യേക സുരക്ഷാ സംഘത്തെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ പറയുന്നുണ്ട്. ഗൗരിയും ആമിറുമായുള്ള ബന്ധത്തിന് കുടുംബവും മക്കളുമെല്ലാം പച്ചക്കൊടി നല്‍കിയെന്നും അതിന് ശേഷം മാത്രമാണ് താരം പ്രണയം പരസ്യപ്പെടുത്താന്‍ തയ്യാറായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

കാമുകന്‍ ആമിര്‍ ഖാന്‍ ബോളിവുഡിലെ സൂപ്പര്‍ താരം ആണെങ്കിലും സിനിമകള്‍ അധികം കാണുന്ന ശീലക്കാരിയല്ല ഗൗരിയെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആമിര്‍ ഖാന്റെ സിനിമകളില്‍ ദംഗലും ലഗാനും മാത്രമാണ് ഗൗരി കണ്ടിട്ടുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം കഴിഞ്ഞ ദിവസം വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളോടും ആമിര്‍ ഖാന്‍ പ്രതികരിച്ചിരുന്നു. ''ഞങ്ങള്‍ ഫുള്ളി കമ്മിറ്റഡ് ആണ്. രണ്ട് തവണ ഞാന്‍ വിവാഹം കഴിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ഈ 60-ാം വയസില്‍ കല്യാണം കഴിക്കുന്നത് അത്ര നല്ലതാകില്ല. നോക്കാം'' എന്നാണ് ഗൗരിയുമായുള്ള വിവാഹത്തെക്കുറിച്ച് ആമിര്‍ ഖാന്റെ പ്രതികരണം.

ആമിര്‍ ഖാന്റെ മുന്‍ വിവാഹ ബന്ധങ്ങള്‍ക്ക് സംഭവിച്ചതെന്ത്?

ആമിര്‍ ഖാന്റെ ആദ്യ ഭാര്യ റീന ദത്തയാണ്. ഇരുവരും ചെറുപ്പം മുതലേ അറിയുന്നവരാണ്. അയല്‍വാസികളുമായിരുന്നു. ചെറുപ്പത്തില്‍ തന്നെ ആമിറും റീനയും പ്രണയത്തിലായി. സിനിമയിലെത്തി വലിയ താരമാകുന്നതിന് മുമ്പ് തന്നെ ആമിര്‍ ഖാന്‍ റീനയെ വിവാഹം കഴിച്ചിരുന്നു. 1986ലാണ് ആമിര്‍ ഖാനും റീന ദത്തയും വിവാഹിതരാകുന്നത്. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. മകന്‍ ജുനൈദ് ഖാനും മകള്‍ ഐറ ഖാനും. അച്ഛന്റെ പാതയിലൂടെ തന്നെ മകന്‍ ജുനൈദ് സിനിമയിലെത്തി. മഹാരാജ് ആയിരുന്നു ജുനൈദിന്റെ ആദ്യ സിനിമ. ചിത്രത്തിലെ ജുനൈദിന്റെ പ്രകടനം കയ്യടി നേടി.

Take a Poll

അതേസമയം ഐറ പതിവ് പോലെ സിനിമയല്ല തിരഞ്ഞെടുത്തത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്ന നിലയില്‍ ശ്രദ്ധ നേടാന്‍ ഐറയ്ക്ക് സാധിച്ചിട്ടുണ്ട്. ഈയ്യടുത്തായിരുന്നു ഐറയുടെ വിവാഹം. തന്റെ തുറന്ന സംസാരവും നിലപാടുകളും ഐറയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. ഐറയുടെ വിവാഹം ആമിര്‍ ഖാനും മുന്‍ഭാര്യമാരുമെല്ലാം ഒരുമിച്ചെത്തിയാണ് ആഘോഷിച്ചത്.

റീനയുമായി ആമിര്‍ ഖാന്‍ പിരിയുന്നത് 2002 ലാണ്. പിന്നീടാണ് ആമിര്‍ ഖാന്‍ സംവിധായക കിരണ്‍ റാവുവുമായി പ്രണയത്തിലാകുന്നത്. 2005ല്‍ ഇരുവരും വിവാഹിതരുമായി. ആമിറിന്റെ നിര്‍മ്മാണ കമ്പനിയിലെ നിര്‍ണായക സാന്നിധ്യമായിരുന്നു കിരണ്‍. ഇരുവര്‍ക്കും ഒരു മകനാണുള്ളത്. എല്ലാവരേയും ഞെട്ടിച്ചു കൊണ്ടാണ് 2021 ല്‍ ആമിര്‍ ഖാനും കിരണ്‍ റാവുവും പിരിയുന്നത്. വിവാഹ ബന്ധം അവസാനിപ്പിച്ചുവെങ്കിലും ഒരുമിച്ച് സിനിമ ചെയ്യുന്നതും സൗഹൃദം നിലനിര്‍ത്താനുമൊക്കെ ആമിറും കിരണും ഒരുക്കമായി.

കിരണുമായും റീനയുമായും തനിക്ക് ഇപ്പോഴും നല്ല സൗഹൃദമാണുള്ളതെന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്. മൂവരും പലപ്പോഴും ഒത്തുചേരാറുണ്ട്. ആമിര്‍ ഖാന്റെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളിലെല്ലാം കൂട്ടായി മുന്‍ ഭാര്യമാരെത്താറുണ്ട്. സിനിമകളിലെന്നത് പോലെ വിവാഹമോചന ശേഷമുള്ള സൗഹൃദത്തിന്റെ കാര്യത്തിലും ബോളിവുഡിന് മാതൃകയായി മാറുകയാണ് ആമിര്‍ ഖാന്‍.

Aamir Khan

കരിയറില്‍ സംഭവിച്ചതെന്ത്?

തന്റെ കരിയറില്‍ അത്ര നല്ല സമയങ്ങളിലൂടെയല്ല ആമിര്‍ ഖാന്‍ കടന്നു പോകുന്നത്. ലാല്‍ സിംഗ് ഛദ്ദയാണ് ആമിര്‍ ഖാന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കായിരുന്നു ഈ ചിത്രം. കരീന കപൂര്‍ ആയിരുന്നു നായിക. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് സിനിമ തീയേറ്ററിലേക്ക് എത്തിയത്. പക്ഷെ ലാല്‍ സിംഗ് ഛദ്ദ ബോക്‌സ് ഓഫീസില്‍ കനത്ത പരാജയം നേരിട്ടു. ഇതോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു ആമിര്‍ ഖാന്‍.

ആമിറിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആമിര്‍ ഖാന്റെ തിരിച്ചുവരവ് താരെ സമീന്‍ പറിന്റെ രണ്ടാം ഭാഗത്തിലൂടെയാകും. ആമിര്‍ ഖാന്‍ തന്നെ സംവിധാനം ചെയ്ത ചിത്രമാണ് താരെ സമീന്‍ പര്‍. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ അണിയറയിലാണ് ആമിറെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സിത്താരെ സമീന്‍ പര്‍ എന്നാണ് സിനിമയുടെ പേര്. ജെനീലിയ ഡിസൂസയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

FAQs
ആമിര്‍ ഖാന് എത്ര മക്കളാണുള്ളത്?

ആമിര്‍ ഖാന് മൂന്ന് മക്കളാണുള്ളത്. ആദ്യ വിവാഹത്തില്‍ രണ്ട് മക്കളും രണ്ടാം വിവാഹത്തില്‍ ഒരു മകനുമാണുള്ളത്. നടന്‍ ജുനൈദ് ഖാനും ഐറ ഖാനുമാണ് ആദ്യ ബന്ധത്തിലെ മകന്‍. ആസാദ് ആണ് ആമിറിന്റേയും കിരണിന്റേയും മകന്‍.

Filmibeat Entertainment

More from Filmibeat

Read more about: aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X