ആമിർ ഖാന്റെ മുൻ കാമുകി, നടൻ അംഗീകരിച്ചിട്ടില്ലാത്ത മകന്റെ അമ്മ: ആരാണ് ജെസീക്ക ഹൈനെസ്?

ബോളിവുഡ് താരം ആമിർ ഖാൻ കുറച്ചു കാലമായി കരിയറിൽ ഏറെ തിരിച്ചടികൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. ലാൽ സിംഗ് ചദ്ദ എന്ന ചിത്രത്തിന്റെ വൻ പരാജയത്തിന് ശേഷം നടന്റേതായി പുറത്തിറങ്ങി സിതാരേ സമീൻ പർ, ആവറേജ് ഹിറ്റിൽ ഒതുങ്ങി. രജിനികാന്ത് ചിത്രം കൂലിയിലെ അതിഥി വേഷമാകട്ടെ, ട്രോളുകൾക്ക് പത്രമാവുകയും ചെയ്തു. എന്നാൽ, ഇതിലും മോശം അവസ്ഥയിലൂടെയാണ് ആമിർ ഖാന്റെ വ്യക്തി ജീവിതം നീങ്ങുന്നത്. വർഷങ്ങൾ നീണ്ട ശീത സമരത്തിന് ഒടുവിൽ, സഹോദരൻ ഫൈസൽ ഖാൻ സൂപ്പർതാരത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചു കൊണ്ടിരിക്കുന്നത്.

ഏറ്റവും ഒടുവിലായി, ആമിർ ഖാന് അദ്ദേഹം ഇതുവരെ അംഗീകരിച്ചിട്ടില്ലാത്ത ഒരു മകൻ കൂടിയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ധേഹത്തിന്റെ സഹോദരൻ ഫൈസൽ. അടുത്തിടെ മാധ്യമങ്ങളുമായി സംസാരിച്ച ഫൈസൽ, ബ്രിട്ടീഷ് വനിതയായ ജെസീക്ക ഹൈനെസുമായി ലഗാൻ താരത്തിന് ബന്ധമുണ്ടായിരുന്നുവെന്നും, ആദ്യ ഭാര്യ റീന ദത്തയുമായി വേർപിരിയുന്നതിന് മുൻപ് തന്നെ ആമിർ അവരുമായി പ്രണയത്തിലായിരുന്നുവെന്നും, ആ ബന്ധത്തിൽ നടന് ഒരു മകൻ ഉണ്ടെന്നും ആരോപിച്ചിരിക്കുകയാണ്.

Jessica Hines with son Jaan and Aamir Khan
Photo Credit: Filmibeat

കരീന മറ്റൊരു പുരുഷനാണെന്ന് സങ്കൽപ്പിക്കുക: സൈഫിന് റാണി നൽകിയ വിചിത്ര ഉപദേശം ഇതാണ്

അറിയാത്തവർക്കായി - ജെസീക്ക ഹൈനെസ് അറിയപ്പെടുന്ന ഒരു ബ്രിട്ടീഷ് പത്രപ്രവർത്തകയാണ്. അമിതാഭ് ബച്ചന്റെ താരപദവിയുടെ കണ്ണിലൂടെ ബോളിവുഡ് സിനിമ വ്യവസായത്തെ കുറിച്ച് അവലോകനം ചെയ്യുന്ന 'ലുക്കിംഗ് ഫോർ ദി ബിഗ് ബി: ബോളിവുഡ്, ബച്ചൻ ആൻഡ് മി' എന്ന പുസ്തകത്തിന്റെ രചയിതാവ് എന്ന നിലയിലും ജെസീക്ക ഏറെ പ്രസിദ്ധയാണ്. വർഷങ്ങളായി, ഇന്ത്യൻ സിനിമയെയും സംസ്കാരത്തെയും കുറിച്ച് അവർ ഒരുപാട് ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഒരു ബോളിവുഡ് നിരീക്ഷക എന്ന നിലയ്ക്കും ഏറെ പേരെടുത്ത വ്യക്തിയാണ് ജെസീക്ക ഹൈനെസ്.

1990 കളുടെ അവസാനത്തിലും 2000 കളുടെ തുടക്കത്തിലും ആമിർ ഖാനുമായിട്ടുള്ള പ്രണയബന്ധത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നപ്പോഴാണ് ജെസീക്ക ഹൈനെസ് ആദ്യമായി ഇന്ത്യയിൽ പൊതുജനശ്രദ്ധ നേടിയത്. 1998 ലെ ഗുലാം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടിയതെന്നും, അധികം വൈകാതെ നേരത്തെ തന്നെ വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ ബോളിവുഡ് സൂപ്പർതാരം ബ്രിട്ടീഷ് പത്രപ്രവർത്തകയുമായി പ്രണയത്തിലായെന്നും റിപോർട്ടുകൾ വന്നു. എന്തായാലും, ഇതിനിടെ ആമിറും, ആദ്യ ഭാര്യ റീന ദത്തയും തമ്മിലുള്ള വിവാഹബന്ധം തകരുകയും ചെയ്തു.

Aamir Khan and his brother Faissal Khan
Photo Credit: Filmibeat

ദിൽ ചാഹ്താ ഹൈ താരവും ജെസ്സിക്കയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കിംവദന്തികളും, പിന്നീട് നടന്റെ കാമുകി ഗർഭിണിയാണെന്ന അഭ്യൂഹങ്ങളും ഗോസിപ്പ് കോളങ്ങളിൽ പ്രചരിച്ചപ്പോഴാണ് റീന ദത്ത മക്കളായ ജുനൈദ് ഖാനെയും, ഐറാ ഖാനെയും കൂട്ടി വീട് വിട്ടു പോയത്. താനും ഭാര്യയും വേർപിരിഞ്ഞതായി പ്രഖ്യാപിക്കുകയും, റീന പോയതോടെ താൻ കടുത്ത വിഷാദത്തിനും, മദ്യപാനത്തിനും അടിമയായതായി വെളിപ്പെടുത്തുകയും ചെയ്ത ആമിർ ഖാൻ പക്ഷെ, ഒരിക്കൽ പോലും ബ്രിട്ടീഷ് യുവതിയുമായുള്ള തന്റെ അവിഹിതബന്ധത്തെ കുറിച്ച് സംസാരിച്ചിട്ടേയില്ല.

എന്തായാലും, വർഷങ്ങൾ കഴിയുന്തോറും, ഊഹാപോഹങ്ങൾ കൂടുതൽ ശക്തമായി. ചില മാധ്യമ പ്രസിദ്ധീകരണങ്ങളിൽ ജെസീക്ക ജാൻ എന്ന് പേരിട്ടിരിക്കുന്ന മകനെ പ്രസവിച്ചുവെന്നും, ആമിർ ഖാൻ ആ കുട്ടിയെ അംഗീകരിക്കാൻ തയ്യാറല്ലെന്നും റിപോർട്ടുകൾ വന്നു. ഇപ്പോൾ കുടുംബവഴക്ക് പരസ്യമായതിനെ തുടർന്ന് ഇതേ ആരോപണങ്ങളുമായി രംഗത്തു വന്നിരിക്കുകയാണ് നടന്റെ സഹോദരൻ ഫൈസൽ ഖാൻ. റീന ദത്തയുമായി വേർപിരിഞ്ഞതിന് ശേഷം ആമിർ കിരൺ റാവുവിനെ വിവാഹം കഴിക്കുകയും, ആ ബന്ധത്തിൽ ആസാദ് റാവു ഖാൻ എന്നൊരു മകൻ ജനിക്കുകയും ചെയ്തു. എന്നാൽ, ആ ദാമ്പത്യവും ഏതാനും വർഷങ്ങൾക്ക് മുൻപ് അവസാനിച്ചു.

More from Filmibeat

Read more about: aamir khan kiran rao
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X