26000 കോടിയുടെ സ്വത്ത്, മുന്‍ കാമുകി ലോക സുന്ദരി മാനുഷി ചില്ലര്‍; ആരാണ് റിയ ചക്രവര്‍ത്തിയുടെ കാമുകന്‍?
കഴിഞ്ഞ ദിവസം മുംബൈയിലെ റോഡിലൂടെ ബൈക്കില്‍ സഞ്ചരിക്കുന്ന നടി റിയ ചക്രബര്‍ത്തിയുടെ വീഡിയോ വൈറലായി മാറിയിരുന്നു. ഒരു യുവാവിന്റെ പിന്നിലായി ഇരുന്നായിരുന്നു റിയയുടെ ബൈക്ക് യാത്ര. പ്രമുഖ ബിസിനസുകാരന്‍ നിഖില്‍ കാമത് ആയിരുന്നു റിയ സഞ്ചരിച്ചിരുന്ന ബൈക്ക് ഓടിച്ചിരുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബൈക്ക് യാത്ര കൂടി വൈറലായതോടെ ഗോസിപ്പുകള്‍ക്ക് ശക്തിയേറി.
ഇതോടെ ആരാണ് റിയയുടെ കാമുകന്‍ എന്ന അന്വേഷണത്തിലാണ് മിക്കവരും. കോടീശ്വരനായ ബിസിനസുകാരനാണ് നിഖില്‍ കാമത്. അദ്ദേഹത്തിന്റെ സഹോദരന്‍ നിധിനും സമ്പന്നനായ സംരംഭകനാണ്. 37 കാരനായ നിഖില്‍ അറിയപ്പെടുന്നത് ഇന്ത്യയിലെ പ്രായം കുറഞ്ഞ കോടീശ്വരന്മാര്‍ എന്നാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം നിഖിലിന്റെ സ്വത്ത് 26000 കോടിയാണ്. ഓണ്‍ലൈന്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോം ആയ സെറോദയുടെ ഉടമയാണ് നിഖില്‍.

സ്വന്തം അധ്വാനത്തിലൂടെയാണ് നിഖില്‍ കോടീശ്വരനായി മാറുന്നത്. വളരെ ചെറുപ്രായത്തില്‍ തന്നെ ഇത്ര വലിയ സമ്പന്നനായി മാറിയ വ്യക്തിയാണ് നിഖില്‍. അതേസമയം തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് എക്കാലത്തും മൗനം പാലിച്ചിരുന്ന വ്യക്തി കൂടിയാണ് നിഖില്‍. അതുകൊണ്ട് തന്നെ റിയയോടെപ്പമുള്ള നിഖിലിന്റെ ബൈക്ക് യാത്ര പ്രണയത്തിന്റെ തുറന്നു പറച്ചിലായിട്ടാണ് സോഷ്യല്‍ മീഡിയ കണക്കാക്കുന്നത്.
ഈ വര്‍ഷമാദ്യമാണ് നിഖിലും റിയയും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഇരുവരുടേയും ഡിന്നര്‍ ഡേറ്റിന്റെ ചിത്രങ്ങള്‍ പുറത്തു വന്നതോടെയായിരുന്നു ഗോസിപ്പുകള്‍ സജീവമായി മാറുന്നത്. എന്നാല്‍ ഇതുവരേയും ഇരുവരും ഈ വാര്‍ത്തകളോട് പ്രതികരിച്ചിരുന്നില്ല. അതിനാല്‍ ഇപ്പോഴത്തെ സംഭവം ഒട്ടും യാദൃശ്ചികമല്ലെന്നും തങ്ങളുടെ പ്രണയം ലോകത്തെ അറിയിക്കുക തന്നെയാണ് ഇരുവരും ചെയ്തിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
നേരത്തെ മറ്റൊരു ബോളിവുഡ് സുന്ദരിയോടൊപ്പവും നിഖിലിന്റെ പേര് ചേര്‍ത്തുവെക്കപ്പെട്ടിരുന്നു. മിസ് വേള്‍ഡ് കൂടിയായ നടി മാനുഷി ചില്ലറും നിഖിലും പ്രണയത്തിലാണെന്ന് 2022 ല്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് അമ്പലത്തില്‍ ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. നിഖിലുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷം മാനുഷി ചില്ലര്‍ വീര്‍ പഹാരിയയുമായി പ്രണയത്തിലാവുകയായിരുന്നു. ഇരുവരുടേയും ചിത്രങ്ങള്‍ ഈയ്യടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

നടിയും അവതാരകയുമാണ് റിയ ചക്രബര്‍ത്തി. നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മുന്‍കാമുകി എന്ന നിലയിലാണ് റിയ വാര്‍ത്തകളില്‍ ഇടം നേടുന്നത്. സുശാന്ത് സിങിന്റെ മരണത്തിന് പിന്നാലെ റിയയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കുറ്റവിമുക്തയാണെന്ന് വ്യക്തമാവുകയായിരുന്നു. ഈ സമയത്ത് സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളില്‍ നിന്നുമെല്ലാം റിയ നേരിട്ട ആക്രമണം സമാതകളില്ലാത്തതായിരുന്നു. സുശാന്തിന്റെ മരണത്തിന്റെ ഉത്തരവാദിത്തം റിയയില്‍ ഇടുകയായിരുന്നു സൈബര്‍ ലോകവും മാധ്യമങ്ങളും പൊലീസുമെല്ലാം.
ആ സംഭവങ്ങള്‍ റിയയെ വിഷാദരോഗിയാക്കുകയും ചെയ്തിരുന്നു. പിന്നീട് അതിനെയെല്ലാം മറി കടന്നു കൊണ്ട് റിയ തിരികെ വരികയായിരുന്നു. ടെലിവിഷനിലൂടെയായിരുന്നു താരം തിരികെ വന്നത്. അധികം വെെകാതെ ബിഗ് സ്ക്രീനിലേക്കും റിയ തിരിച്ചുവന്നു. ചെഹരേ ആണ് റിയയുടെ ഒടുവിലിറങ്ങിയ സിനിമ.


Click it and Unblock the Notifications