ഗ്യാലറിയില്‍ ബെക്കാം മുതല്‍ അനുഷ്‌ക വരെ, പക്ഷെ ക്യാമറ ഈ സുന്ദരിയ്ക്ക് ചുറ്റും! ആരാണ് ആ താരസുന്ദരി?
ആവേശപ്പോരില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ ഏകദിന ലോകകപ്പിന്റെ ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. ഇന്ത്യയുടെ വിജയത്തിന് സാക്ഷ്യം വഹിക്കാനായി ഇന്നലെ വാങ്കഡെ സ്റ്റേഡിയത്തില്‍ കാണികളായി വലിയൊരു താരനിര തന്നെയുണ്ടായിരുന്നു. തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും കുടുംബവും മുതല്‍ അനുഷ്‌ക ശര്‍മ, രണ്‍ബീര്‍ കപൂര്‍, ജോണ്‍ എബ്രഹാം, ഷാഹിദ് കപൂര്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, കിയാര അദ്വാനി തുടങ്ങിയവരെല്ലാം വാങ്കഡെയില്‍ എത്തിയിരുന്നു.
ഇതിന് പുറമെ ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം, ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഇതിഹാസ താരങ്ങളായ വിവിയന്‍ റിച്ചാര്‍ഡ്‌സ്, വീരേന്ദര്‍ സെവാഗ് തുടങ്ങി കായിക രംഗത്തെ അതിയാന്മാര്‍ വേറെ. അതുകൊണ്ട് തന്നെ ഇന്നലെ ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരം സംപ്രേക്ഷണം ചെയ്ത ചാനലിന്റെ ക്യാമറാമാന്മാര്‍ക്ക് പിടിപ്പത് പണി തന്നെയായിരുന്നു. എന്നാല്‍ ഇത്രയും വലിയ താരങ്ങളും ഇതിഹാസങ്ങളുമെല്ലാം ഉണ്ടായിരുന്നിട്ടും ക്യാമറക്കണ്ണുകള്‍ ഉടക്കിയത് വേറൊരാളിലാണ്.

ടെലി വിഷന്‍ നടിയായ നിയ ശര്‍മയായിരുന്നു ഇന്നലെ ക്യാമറകളുടെ പ്രിയപ്പെട്ട താരം. തന്റെ ചടുലമായ ചുവടുകളിലൂടേയും ഇന്ത്യന്‍ ടീമിനായി കയ്യടിച്ചും ആര്‍പ്പു വിളിച്ചുമെല്ലാം നിയ ശര്‍മ ക്യാമറയുടെ ശ്രദ്ധ നേടുകയായിരുന്നു. നിയയുടെ ദൃശ്യങ്ങള്‍ പലവട്ടമാണ് സ്റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനിലടക്കം മിന്നി മറഞ്ഞത്. ബോളിവുഡിനും ടെലിവിഷന്‍ ലോകത്തിനുമെല്ലാം സുപരിചിതയായ നടിയാണ് നിയ ശര്‍മ. സോഷ്യല്‍ മീഡിയയിലും താരമാണ് നിയ ശര്‍മ.
ഇന്‍സ്റ്റഗ്രാമില്‍ മാത്രമായ 77 ലക്ഷം ഫോളോവേഴ്‌സുണ്ട് നിയയ്ക്ക്. തന്റെ ബോള്‍ഡ് വേഷങ്ങളാണ് നിയയെ സോഷ്യല്‍ മീഡിയയിലെ താരമാക്കുന്നത്. നിയയുടെ ഹോട്ട് ഫോട്ടോഷൂട്ടുകളും ഡാന്‍സ് വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇതാദ്യമായിട്ടാണ് നിയ ശര്‍മ ഗ്യാലറിയിലിരുന്നൊരു മത്സരം കാണാനെത്തുന്നത്. മത്സര ശേഷം തന്റെ വീഡിയോകളും മറ്റുമൊക്കെ നിയ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.
ഏക് ഹസാരോം മേം മേരി ബെഹ്നാ ഹേ എന്ന പരമ്പരയിലൂടെയാണ് നിയ താരമാകുന്നത്. പിന്നീട് ജമായ് രാജ്, നാഗിന്‍ 4, തുടങ്ങിയ ഹിറ്റ് പരമ്പരകളിലും അഭിനയിച്ചു. ഖത്രോം കി കില്ലാഡിയിലും മത്സരാര്‍ത്ഥിയായി എത്തി കയ്യടി നേടിയിട്ടുണ്ട് നിയ ശര്‍മ. ബിഗ് ബോസിലും അതിഥിയായി നിയ എത്തിയിട്ടുണ്ട്. നിരവധി മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് നിയ ശര്‍മ. പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിന്നും സദാചാര ആക്രമണവും നിയ ശര്‍മയ്ക്ക് നേരിടേണ്ടി വരാറുണ്ട്. നിയയുടെ ബോള്‍ഡ് വേഷങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ചിലരെ ചൊടിപ്പിക്കാറുള്ളത്. എന്നാല്‍ അത്തരക്കാര്‍ക്ക് ചുട്ടമറുപടി നല്‍കി അവരുടെ വായടപ്പിക്കാനും നിയ ശര്‍മയ്ക്ക് സാധിക്കാറുണ്ട്.

അതേസമയം ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തിയിരിക്കുകയാണ്. 70 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഏഴ് വിക്കറ്റ് എടുത്ത മുഹമ്മദ് ഷമിയാണ് ഇന്ത്യയുടെ വിജയശില്‍പ്പി. ഇന്ത്യയ്ക്കായി വിരാട് കോലിയും ശ്രേയസ് അയ്യരും സെഞ്ചുറികള്‍ നേടുകയും ചെയ്തിരുന്നു. സച്ചിന്റെ 49 ഏകദിന സെഞ്ചുറികളെന്ന റെക്കോര്‍ഡ് കോലി മറികടക്കുന്നതിനും ഇന്നലത്തെ മത്സരം സാക്ഷ്യം വഹിച്ചു. ഇന്ന് നടക്കുന്ന ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ മത്സരത്തിലെ വിജയിയെയാണ് ഇന്ത്യ ഫൈനലില്‍ നേരിടുക.


Click it and Unblock the Notifications