അച്ഛനോടുള്ള കടം തീര്‍ക്കാന്‍ സല്‍മാന്‍ നടനാക്കി; ആരാണ് സൊനാക്ഷിയുടെ വരന്‍ സഹീര്‍ ഇക്ബാല്‍?

സഞ്ജയ് ലീല ബന്‍സാലിയുടെ സീരീസായ ഹീരാമണ്ഡിയിലെ സൊനാക്ഷിയുടെ പ്രകടനം കയ്യടി നേടിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ് സൊനാക്ഷി സിന്‍ഹ. തന്റെ വ്യക്തി ജീവിതത്തിന്റെ പേരിലാണ് സൊനാക്ഷി ഇപ്പോള്‍ ചര്‍ച്ചകളിലെ താരമായി മാറുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം താരം വിവാഹിതയാകാന്‍ പോവുകയാണ്.

സൊനാക്ഷിയും കാമുകന്‍ സഹീര്‍ ഇക്ബാലും ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതാരാവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇരുവരും കുറേ നാളുകളായി പ്രണയത്തിലാണ്. എന്നാല്‍ ഇക്കാര്യം പുറത്തിറയുന്നത് ഈയ്യടുത്താണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജൂണ്‍ 23 നാണ് സൊനാക്ഷിയുടേയും സഹീറിന്റേയും വിവാഹം. ജൂഹുവിലെ കുടുംബവീട്ടില്‍ വച്ചായിരിക്കും വിവാഹം നടക്കുക. വിവാഹത്തിന് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുക.

Sonakshi Sinha

വിവാഹ വാര്‍ത്തകളോട് സൊനാക്ഷിയോ സഹീറോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. അതേസമയം വാര്‍ത്തകള്‍ സജീവമായി മാറിയതോടെ ആരാണ് സൊനാക്ഷിയുടെ വരന്‍ എന്ന അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയ. നടനായ സഹീര്‍ സൂപ്പര്‍ താരം സല്‍മാന്‍ ഖാനുമായും അടുത്ത ബന്ധമുള്ളയാളാണ്. സഹീര്‍ ഇക്ബാലിനെക്കുറിച്ച് വിശദമായി അറിയാം തുടര്‍ന്ന്.

1988 ഡിസംബര്‍ 10 ന് മുംബൈയിലായിരുന്നു സഹീറിന്റെ ജനനം. ഇക്ബാല്‍ രതന്‍സിയാണ് താരത്തിന്റെ അച്ഛന്‍. അതേസമയം സഹീറിന്റെ അമ്മയെക്കുറിച്ചുള്ള വിവരങ്ങളൊന്നും പബ്ലിക് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമല്ല. മുഹമ്മദ് ലദ്ദ എന്ന അനിയനും സനം രതന്‍സി എന്ന സഹോദരിയുമുണ്ട് സഹീറിന്. പ്രമുഖ ബില്‍ഡറും ജ്വല്ലറുമാണ് സഹീറിന്റെ പിതാവ്. റിയല്‍ എസ്റ്റേറ്റ് രംഗത്തും അദ്ദേഹം വലിയ പേരാണ്. സിനിമാ ലോകത്തും അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

സഹീറിന്റെ സഹോദരി സനം അറിയപ്പെടുന്ന സെലിബ്രിറ്റി സ്റ്റൈലിസ്റ്റാണ്. സൂപ്പര്‍ താരം സല്‍മാന്‍ ഖാനും ഇക്ബാലും വളരെ അടുത്ത സുഹൃത്തുക്കളാണ്. സിനിമാ ലോകത്തെ ഇക്ബാലിന്റെ ബിസിനസുകള്‍ക്ക് സല്‍മാന്റെ പിന്തുണയുണ്ടായിരുന്നു. തന്റെ പിതാവില്‍ നിന്നും സല്‍മാന്‍ ഖാന്‍ പണം കടം വാങ്ങിയിട്ടുണ്ടെന്നും പകരം തന്നെ വലിയൊരു താരമാക്കി തരാമെന്നാണ് പറഞ്ഞതെന്നും മുമ്പൊരിക്കല്‍ സഹീര്‍ പറഞ്ഞത്.

Sonakshi Sinha

നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു സഹീര്‍ ഇക്ബാലിന്റെ അരങ്ങേറ്റം. സല്‍മാന്‍ ഖാന്‍ ആയിരുന്നു സിനിമയുടെ നിര്‍മ്മാണം. പിന്നീട് ഡബിള്‍ എക്‌സ് എല്‍ എന്ന ചിത്രത്തില്‍ സൊനാക്ഷിയുടെ നായകനായി സഹീര്‍. ഈ സമയത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. 2010 ല്‍ സല്‍മാന്‍ ഖാനാണ് സൊനാക്ഷിയെ ദബാംഗിലൂടെ ലോഞ്ച് ചെയ്തത് എന്നതും രസകരമായൊരു വസ്തുതയാണ്. സല്‍മാന്‍ നടത്തിയൊരു പാര്‍ട്ടിയില്‍ വച്ചാണ് സൊനാക്ഷിയും സഹീറും കണ്ടുമുട്ടുന്നത് പോലും.

ഏറെ നാളുകളായി ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒടുവില്‍ 2022 ല്‍ സൊനാക്ഷിയ്ക്കുള്ള പിറന്നാള്‍ ആശംസാ പോസ്റ്റിലൂടെ ഇക്കാര്യം സഹീര്‍ സ്ഥിരീകരിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഇരുവരും. തങ്ങളുടെ പ്രണയത്തെക്കുറിച്ചും ഇരുവരും പരസ്യമായി സംസാരിക്കാറുണ്ട്. എന്തായാലും താരങ്ങളുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം. അതേസമയം മകളുടെ വിവാഹത്തെക്കുറിച്ച് ഒന്നും അറിയില്ല എന്നാണ് ശത്രുഘ്നന്‍ സിന്‍ഹ കഴിഞ്ഞ ദിവസം പറഞ്ഞത്.

Read more about: sonakshi sinha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X