ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ഗായിക ആരാണ്? ശ്രേയയും സുനീതിയുമൊന്നുമല്ല അത് മറ്റൊരാള്‍

സംഗീതം മനുഷ്യ ജീവിതത്തിന്റെ ഭാഗമാണ്. ഇന്ത്യന്‍ സിനിമയും സംഗീതവും രണ്ടല്ല, ഒന്നാണ്. ലതാ മങ്കേഷ്‌കര്‍ മുതല്‍ ഇങ്ങോട്ട് എന്നെന്നും ഓര്‍ത്തിരിക്കുന്ന ഗാനങ്ങള്‍ സമ്മാനിച്ച ഹിറ്റ് ഗായികമാര്‍ ഒരുപാടുണ്ട്. ശ്രേയ ഘോഷാലിനെ പോലെ ഭാഷയുടെ അതിര്‍ വരമ്പുകള്‍ മറി കടന്ന് പാട്ടു കൊണ്ട് ലോകം കീഴടക്കിയവരും ഒരുപാടുണ്ട്. എന്നാല്‍ ഇന്ത്യയിലെ ഗായികമാരില്‍ ഏറ്റവും കൂടുതല്‍ സമ്പത്തുള്ള ഗായിക ആരായിരിക്കും?

ആദ്യം മനസിലേക്ക് ചിലപ്പോള്‍ വരുന്ന പേര് ലതാ മങ്കേഷ്‌കര്‍ എന്നായിരിക്കും. ഇന്ത്യ കണ്ട ഏറ്റവും വലിയ ഗായികയാണ് ലതാജീയെന്ന ലതാ മങ്കേഷ്‌കര്‍. പകരക്കാരില്ല, പ്രതിഭാസം. ഇതിഹാസം എന്നല്ലാതെ ലത മങ്കേഷ്‌കറിനെ വിശേഷിപ്പിക്കാനാകില്ല. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ഗായികയാണോ ലതാ ജീ. സഹോദരി ആശാ ഭോസ്ലയും സംഗീത ലോകത്തെ ജീവിക്കുന്ന ഇതിഹാസമാണ്. പക്ഷെ ആശയുമല്ലത്.

Tulsi Kumar

സുനിതീ ചൗഹാന്‍, ശ്രേയാ ഘോഷാല്‍, നേഹ കക്കര്‍, കെഎസ് ചിത്ര, തുടങ്ങി ഇങ്ങറ്റത്ത് നേഹ കക്കറും ജോനിത ഗാന്ധിയും വരെയുള്ളവരുണ്ട്. എന്നാല്‍ ഇവരൊന്നുമല്ല ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ഗായിക. അത് തുളസി കുമാറാണ്. 200 കോടിയാണ് തുളസിയുടെ സമ്പത്ത്. പ്രശസ്ത നിര്‍മ്മാതാവ് ഭുഷന്‍ കുമാറിന്റെ സഹോദരിയാണ് തുളസി. ഗായകനും ടി സീരീസിന്റെ സ്ഥാപകനുമായ ഗുല്‍ഷര്‍ കുമാറിന്റെ മകളുമാണ് തുളസി.

തുളസിയുടെ സഹോദി കുശാലി കുമാര്‍ അഭിനേത്രിയാണ്. ശ്രേയുടേയും സുനീതിയുടേയുമെല്ലാം സമ്പത്തിന്റെ ആകെ തുകയേക്കാളും ഒരുപാട് കൂടുതലാണ് തുളസിയുടെ സമ്പാദ്യം. 2009 ല്‍ ലവ് ഹോ ജായേ എന്ന ആല്‍ബത്തിലൂടെയാണ് തുളസി അരങ്ങേറുന്നത്. പിന്നീട് നിരവധി സിനിമകളിലും ആലപിച്ചു. പാട്ശാലയിലെ മുഛേ തേരി, ബില്ലുവിലെ ലവ് മേരാ ഹിറ്റ് ഹിറ്റ്, വണ്‍സ് അപ്പോണ്‍ ഇന്‍ മുംബൈയിലെ തും ജോ ആയെ തുടങ്ങിയ ജനപ്രീതി നേടിയ ഹിറ്റ് ഗാനങ്ങള്‍ തുളസി ആലപിച്ചിട്ടുണ്ട്.

2015 ലായിരുന്നു തുളസിയുടെ വിവാഹം. ഹിതേ,് രജ്ഹാന്‍ ആണ് തുളസിയുടെ ഭര്‍ത്താവ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് 37 കാരിയായ തുളസി. സംഗീതത്തിന് പുറമെ മോഡലിംഗിലും തുളസിയ്ക്ക് താല്‍പര്യമുണ്ട്. തുളസിയുടെ ഫോട്ടോഷൂട്ടുകള്‍ വൈറലായി മാറാറുണ്ട്.. തുളസിയുടെ റീലുകളും ആരാധകര്‍ക്കിടയില്‍ വളരെ പ്രശസ്തമാണ്.

Tulsi Kumar

ഡിഎന്‍എയിലെ റിപ്പോര്‍ട്ടു പ്രകാരം ശ്രേയാ ഘോഷലിന്റെ സമ്പത്ത് 185 കോടിയാണ്. മലയാളികളുടേയും പ്രിയപ്പെട്ട ഗായികയാണ് ശ്രേയ. ബോളിവുഡിലെ കരുത്തുറ്റ ശബ്ദമായ സുനീതി ചൗഹാന്റെ സമ്പാദ്യം 100 കോടിയാണെന്നാണ് ഡിഎന്‍എ റിപ്പോര്‍ട്ട് പറയുന്നത്. സംഗീത ലോകത്തെ ഇതിഹാസ ആശ ഭോസ്ലയുടെ സമ്പാദ്യം 80 കോടിയാണെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. ബോളിവുഡിലെ എക്കാലത്തേയും ജനപ്രീയ ഗാനങ്ങള്‍ പലതും ആലപിച്ചിട്ടുള്ള അല്‍കാ യാഗ്നിക്കിന്റെ സമ്പാദ്യം 68 കോടിയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേഹ കക്കറിന്റെ സമ്പത്ത് 40 കോടിയും, നീതി മോഹന്റേത് 33 കോടിയുമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X