'ഉല്ലു' താരം മാളബിക ദാസ് മരിച്ച നിലയില്‍; മൃതദേഹം അഴുകിയ നിലയില്‍; അറിഞ്ഞത് ദിവസങ്ങള്‍ക്ക് ശേഷം!
ബോളിവുഡിനെ ഞെട്ടിച്ചു കൊണ്ട് വീണ്ടുമൊരു മരണ വാര്‍ത്ത. നടി നൂര്‍ മാളബിക ദാസ് ആണ് മരണപ്പെട്ടത്. 31 കാരിയായ മാളബികയെ മുംബൈയിലെ സ്വന്തം ഫ്‌ളാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിക്കാന്‍ വന്നതോടെ സംശയം തോന്നിയ അയല്‍വാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോഴാണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ മാളബികയെ കണ്ടെത്തുന്നത്.
താരം ആത്മഹത്യ ചെയ്തതാണെന്നാണ് കരുതപ്പെടുന്നത്. മൃതദേഹം അഴുകി തുടങ്ങിയതിനാല്‍ ഉടനെ തന്നെ പോസ്റ്റ് മോര്‍ട്ടത്തിനായി അയക്കുകയും പിന്നാലെ ശവസംസ്‌കാരം നടത്തുകയുമായിരുന്നു. ആത്മഹത്യയാണെന്നാണ് കരുതപ്പെടുന്നത്. താരത്തിന്റെ മുറിയില്‍ നിന്നും മൊബൈല്‍ ഫോണും ഡയറിയും കണ്ടെത്തിയിട്ടുണ്ട്. അതേസമയം മരണത്തെക്കുറിച്ചുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.

മുംബൈയിലെ ഫ്‌ളാറ്റില്‍ ഒരാഴ്ചയോളമായി നൂര്‍ മാളബിക ഒറ്റയ്ക്കായിരുന്നു താമസിച്ചു വന്നിരുന്നത്. മരണം സംഭവിച്ചിട്ട് ദിവസങ്ങളായി എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം തന്നെ വേണമെന്ന് ആവശ്യപ്പെട്ട് താരങ്ങളുടെ സംഘടന മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയിട്ടുണ്ട്. ജൂണ്‍ ആറിനായിരുന്നു മാളബികയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇന്നലെയായിരുന്നു താരത്തിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.
അഭിനേത്രിയാകും മുമ്പ് എയര്‍ ഹോസ്റ്റസായി ജോലി ചെയ്തു വരികയായിരുന്നു മാളബിക ദാസ്. അസം സ്വദേശിയാണ് മാളബിക ദാസ്. സിനിമകളിലും നിരവധി വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. അഡള്‍ട്ട് വെബ് സീരീസുകള്‍ ഒരുക്കുന്ന ഉല്ലുവിന്റെ സീരീസുകളായ പലംഗ് തോഡ് സിസ്‌കിയാന്‍, വാക്ക്മാന്‍, ചരം സുഖ്, ദേഖി അന്‍ദേഖി എന്നിവയിലും മാളബിക അഭിനയിച്ചിട്ടുണ്ട്. ഈയ്യടുത്തിറങ്ങിയ, കജോള്‍ നായികയായ ദ ട്രയല്‍ എന്ന വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലും വളരെ സജീവമായിരുന്നു മാളബിക. മുംബൈയില്‍ തന്റെ മാതാപിതാക്കളുടെ കൂടെയായിരുന്നു നാളുകളായി മാളബിക താമസിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം അവസാനത്തോടെ മാതാപിതാക്കള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിന് ശേഷം മാളബിക മാത്രമായിരുന്നു ഫ്‌ളാറ്റിലുണ്ടായിരുന്നത് എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. എന്താണ് താരത്തിന്റെ മരണത്തിന് പിന്നിലെ കാരണമെന്ന് വ്യക്തമായിട്ടില്ല.

മരിക്കുന്നതിന് മുമ്പായി, അഞ്ച് ദിവസം മുമ്പും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു മാളബിക. താരത്തിന്റെ അവസാന സോഷ്യല്‍ മീഡിയ പോസ്റ്റ് സെല്‍ഫ് ലവ്വിനെക്കുറിച്ചായിരുന്നു. തനിക്ക് ഒരു മുഖം മാത്രമേയുള്ളൂ. അത് നൂര്‍ മാളബിക ദാസിന്റേതാണ്. മറ്റൊന്നുമായി മാച്ച് ചെയ്യുന്നില്ല. തനിക്ക് കണ്ണാടിയുടെ ആവശ്യമില്ല. തന്റെ സൗന്ദര്യം നിങ്ങളിലുള്ള പ്രതിഫലനം പോലെയായിരിക്കും എന്നായിരുന്നു താരം അവസാനമായി കുറിച്ചത്.
താരത്തിന്റെ മരണ വാര്‍ത്ത വലിയ ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്. എന്താണ് മാളബികയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് കണ്ടെത്തണമെന്നാണ് താരത്തിന്റെ സുഹൃത്തുക്കളും ആരാധകരും പറയുന്നത്. അതോ എന്തെങ്കിലും തരത്തിലുള്ള ദുരൂഹത നടിയുടെ മരണത്തിന് പിന്നിലുണ്ട എന്നും അന്വേഷിക്കണമെന്നും താര സംഘടന മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്.


Click it and Unblock the Notifications