എല്ലാം ചെയ്തത് അവള്‍ക്കായി, പക്ഷെ അവള്‍ കൂടെ നിന്നില്ല; ഐശ്വര്യയ്ക്കായി കരിയര്‍ കളഞ്ഞ വിവേക് ഒബ്‌റോയ്‌

താരങ്ങളുടെ പ്രണയവും പ്രണയ തകര്‍ച്ചയുമൊക്കെ ബോളിവുഡില്‍ സ്ഥിരം സംഭവങ്ങളാണ്. ഒരുകാലത്ത് വലിയ ആഘോഷമായി കൊണ്ടാടിയ പ്രണയ ജോഡിയൊക്കെ പരസ്പരം മുഖത്ത് നോക്കാന്‍ പോലും പറ്റാത്ത അത്ര ദേഷ്യത്തോടെ പിരിയുന്നത് കണ്ടിട്ടുണ്ട്. ചില പ്രണയങ്ങള്‍ തകര്‍ന്നാലും സൗഹൃദം നിലനില്‍ക്കും. ചിലതൊക്കെ എല്ലാവരും മറക്കും. എന്നാല്‍ ബോളിവുഡ് ഇന്നും മറക്കാത്ത, പര്‌സപരം പറഞ്ഞ് തീര്‍ക്കാന്‍ സാധിക്കാത്തൊരു പ്രണയ വിവാദമാണ് ഐശ്വര്യ റായും വിവേക് ഒബ്‌റോയും തമ്മിലുള്ളത്.

വിവേക് ഒബ്‌റോയ് ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള യുവനടനായിരുന്നു. തന്റെ ലുക്കും അഭിനയ മികവുമൊക്കെ വിവേകിനെ ഭാവിയിലെ വലിയ താരമായി കാണാന്‍ പലരേയും പ്രേരിപ്പിച്ചു. എന്നാല്‍ ആ പ്രതീക്ഷകള്‍ക്കൊപ്പം ഉയരാന്‍ വിവേക് ഒബ്‌റോയ്ക്ക് സാധിച്ചില്ല. വിവേക് ഒബ്‌റോയുടെ കരിയറിലെ തകര്‍ച്ചയ്ക്ക് പിന്നിലെ കാരണമായി പലരും വിലയിരുത്തുന്നത് ഐശ്വര്യ റായുമായുള്ള പ്രണയവും അതിന്റെ പേരില്‍ സല്‍മാന്‍ ഖാനുമായുണ്ടായ പ്രശ്‌നങ്ങളുമാണ്.

Aishwarya Rai

സല്‍മാന്‍ ഖാനുമായുള്ള പ്രണയ ബന്ധം അവസാനിപ്പിച്ച ശേഷമാണ് ഐശ്വര്യ റായ് വിവേക് ഒബ്‌റോയുമായി അടുപ്പത്തിലാകുന്നത്. ഈ ബന്ധം സല്‍മാന്‍ ഖാനെ വല്ലാതെ ചൊടിപ്പിച്ചു. തുടര്‍ന്ന് സല്‍മാന്‍ ഖാന്‍ വിവേക് ഒബ്‌റോയ്‌ക്കെതിരെ പ്രതികാര മനോഭാവത്തോടെ പ്രവര്‍ത്തിക്കുകയായിരുന്നു. സല്‍മാന്റെ ഭാഗത്തു നിന്നും ഭീക്ഷണിയും മറ്റുമായതോടെ വിവേക് പരസ്യമായി തന്നെ രംഗത്തെത്തി.

പത്രസമ്മേളനത്തിലൂടെ വിവേക് ഒബ്‌റോയ് സല്‍മാന്‍ ഖാനെതിരെ ആഞ്ഞടിച്ചു. സല്‍മാന്‍ ഖാന്‍ തന്നെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു വിവേക് ഒബ്‌റോയുടെ ആരോപണം. ബോളിവുഡ് അന്നേ വരെ കണ്ടിട്ടില്ലാത്ത രംഗങ്ങളായിരുന്നു അന്ന് അരങ്ങേറിയത്. എന്നാല്‍ ആ പത്രസമ്മേളനം വിവേക് ഒബ്‌റോയ് വിചാരിച്ചത് പോലെ ഉപകരിച്ചില്ല. ഇതിന് പിന്നാലെ ഐശ്വര്യ വിവേകുമായുള്ള ബന്ധം തന്നെ ഉപേക്ഷിച്ചു. അധികം വൈകാതെ വിവേകിന്റെ കരിയറും തകര്‍ന്നു.

കാലങ്ങള്‍ക്ക് ശേഷം അന്ന് നടന്നതിനെക്കുറിച്ച് വിവേക് ഒബ്‌റോയ് മനസ് തുറന്നിരുന്നു. സംവിധായക ഫറാ ഖാന്‍ അവതാരകയായ തേരെ മേരെ ബീച്ച് മേം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് വിവേക് ഒബ്‌റോയ് മനസ് തുറന്നത്. ആര്‍ക്ക് വേണ്ടിയാണോ നീയതല്ലൊം ചെയ്തത്, അവര്‍ നിന്നെ പിന്തുണയ്ക്കുകയോ അഭിനന്ദിക്കുകയോ ചെയ്തിരുന്നുവോ എന്ന ഫറയുടെ ചോദ്യത്തിനായിരുന്നു വിവേക് ഒബ്‌റോയ് മറുപടി നല്‍കിയത്.

Aishwarya Rai

''ഇല്ല. മറിച്ച് നിനക്ക് തീരെ പക്വതയില്ലെന്നാണ് പറഞ്ഞത്. നമ്മളുടെ ഇന്‍ഡസ്ട്രിയുടെ സ്വഭാവമാണത്. ടാപ്പര്‍വെയറിന്റെ പ്ലാസ്റ്റിക് ബോട്ടിലുണ്ടാക്കുന്നിടത്തേക്കാള്‍ പ്ലാസ്റ്റിക് നമ്മുടെ ഇവിടെയുണ്ട്. പ്ലാസ്റ്റിക് ചിരി, പ്ലാസ്റ്റിക് ഹൃദയം, എല്ലാം പ്ലാസ്റ്റിക്'' എന്നായിരുന്നു വിവേക് ഒബ്‌റോയ് പറഞ്ഞത്. ഐശ്വര്യ റായ്ക്കുള്ള വിവേക് ഒബ്‌റോയുടെ മറുപടിയായിരുന്നു ആ വാക്കുകള്‍. വിവേകുമായി പിരിഞ്ഞ ഐശ്വര്യ പിന്നീട് അഭിഷേക് ബച്ചനുമായി പ്രണയത്തിലാവുകയും അഭിഷേകിനെ വിവാഹം കഴിക്കുകയും ചെയ്തു.

വിവേക് ഒബ്‌റോയ് തന്റെ കരിയറിന്റെ പീക്കില്‍ നിന്നുമാണ് താഴെ വീണത്. പിന്നീട് തിരിച്ചുവരാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും പഴയ താരപദവിയിലേക്ക് വളരാന്‍ സാധിച്ചില്ല. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വില്ലന്‍ വേഷങ്ങളിലൂടെ വിവേക് ഒബ്‌റോയ് തിരികെ വന്നു. തെന്നിന്ത്യന്‍ സിനിമകൡലൂടെയായിരുന്നു വിവേക് ഒബ്‌റോയ് കരിയര്‍ വീണ്ടെടുക്കുന്നത്. മലയാളത്തിലടക്കം ശക്തമായ വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ വിവേക് ഒബ്‌റോയ്ക്ക് സാധിച്ചിട്ടുണ്ട്. അതേസമയം സല്‍മാന്‍ ഖാനുമായുള്ള വിവേകിന്റെ പ്രശ്‌നം ഇന്നും അവസാനിക്കാതെ തുടരുകയാണ്.

Read more about: aishwarya rai vivek oberoi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X