രവീണയെ വഞ്ചിച്ച് ശില്‍പയുമായി അടുപ്പത്തിലായ അക്ഷയ് കുമാര്‍; നിശ്ചയം കഴിഞ്ഞിട്ടും നടക്കാതെ പോയ വിവാഹം!
തൊണ്ണൂറുകളില്‍ ബോൡവുഡിലെ തിരക്കുള്ള നായികയായിരുന്നു രവീണ ടണ്ടന്‍. ഐക്കോണിക് ആയി മാറിയ സിനിമകളും സീനുകളും സമ്മാനിക്കാന്‍ രവീണയ്ക്ക് സാധിച്ചിട്ടുണ്ട്. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങളുടെ പേരില്‍ മാത്രമല്ല, ഓഫ് സ്‌ക്രീനിലെ തന്റെ പ്രണയ ബന്ധങ്ങളുടെ പേരിലും രവീണ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. രവീണയുടെ കരിയറിലെ ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്നായിരുന്നു അക്ഷയ് കുമാറുമായുള്ള പ്രണയ ബന്ധം.
ബോളിവുഡിലെ ഐക്കോണിക് ജോഡിയാണ് അക്ഷയ് കുമാറും രവീണ ടണ്ടനും. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്ത് വരുന്നത്. അധികം വൈകാതെ രവീണയും അക്ഷയ് കുമാറും രഹസ്യമായി വിവാഹ നിശ്ചയം നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിവാഹ ശേഷം കുടുംബ ജീവിതം നയിക്കാനായി സിനിമയില്‍ നിന്നും പിന്മാറാനും രവീണ ഒരുക്കമായിരുന്നു.

എല്ലാവരും രവീണയും അക്ഷയ് കുമാറും തങ്ങളുടെ വിവാഹ വാര്‍ത്ത ഉടനെ പ്രഖ്യാപിക്കും എന്നു കരുതിയിരിക്കെയാണ് അപ്രതീക്ഷിതമായ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും വിവാഹ നിശ്ചയം കഴിഞ്ഞുവെന്നതും അക്ഷയ് കുമാറും രവീണ ടണ്ടനും സമ്മതിച്ചിട്ടുള്ള കാരയമാണ്. രഹസ്യമായിട്ടായിരുന്നു വിവാഹ നിശ്ചയം നടന്നത്. വിവാഹത്തിനായി അക്ഷയുടെ കുടുംബം ഡല്‍ഹിയില്‍ നിന്നും എത്തിയിരുന്നു. തങ്ങളുടെ വിവാഹ നിശ്ചയത്തെക്കുറിച്ച് രവീണ ടണ്ടന്‍ പിന്നീട് സംസാരിച്ചിട്ടുണ്ട്.
''സ്വയമെടുത്ത തീരുമാനമായിരുന്നു അത്. അറിയുന്ന ഒരാളുമായി എന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. അതായിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്നതും. ഒരു സാധാരണ ജീവിതം. വിവാഹത്തിന് മുമ്പ് തന്നെ ഞാന്‍ എല്ലാം അവസാനിപ്പിച്ചിരന്നു. ഷൂട്ടിന്റെ അവസാന ദിവസം പോയി വിവാഹം കഴിക്കാമെന്നാണ് കരുതിയത്. ഞാന്‍ വീണ്ടും കരിയര്‍ വീണ്ടും ആരംഭിച്ചപ്പോള്‍ അവന്‍ വീണ്ടും എന്നോട് നമുക്ക് വിവാഹം കഴിക്കാം നീയിത് ഉപേക്ഷിക്കണം എന്നു പറഞ്ഞു. പക്ഷെ ഒരിക്കല്‍ ഞാന്‍ എന്റെ കരയറിന് മുകളില്‍ അവനെ തിരഞ്ഞെടുത്തതാണെന്നും പക്ഷെ ഇപ്പോള്‍ നിനക്ക് മുകളില്‍ കരിയറിനെ തിരഞ്ഞെടുക്കുകയാണെന്ന് ഞാന്‍ പറഞ്ഞു'' രവീണ പറയുന്നു.
അതേസമയം താനും അക്ഷയ് കുമാറും വിവാഹിതരായിട്ടില്ലെന്നും രവീണ വ്യക്തമാക്കിയിരുന്നു. ''ഇല്ല. വളരെ വലിയൊരു വിവാഹ നിശ്ചയം നടന്നിരുന്നു. പൂജാരയും പൂജയുമൊക്കെയുള്ളത്. ഡല്‍ഹിയില്‍ നിന്നും അവന്റെ കുടുംബം വന്നിരുന്നു. എന്റെ കുടുംബവും ഡല്‍ഹിയില്‍ നിന്നും വന്നു. അവന്റെ ബന്ധുക്കളില്‍ ഒരാള്‍ എന്റെ തലയില്‍ ചുവന്ന ദുപ്പട്ട ഇടുകയും ചെയ്തിരുന്നു. അതുപക്ഷെ വിവാഹമായി തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു'' എന്നാണ് രവീണ പറഞ്ഞത്.
രവീണ തങ്ങളുടെ വിവാഹ നിശ്ചയത്തെക്കുറിച്ച് പരസ്യമായി സംസാരിച്ചുവെങ്കിലും അക്ഷയ് കുമാര്‍ കാലങ്ങളോളം ഈ വിഷയത്തില്‍ മൗനം പാലിക്കുകയായിരുന്നു. ഒടുവില്‍ അക്ഷയ് പ്രതികരിച്ചു. തങ്ങളുടെ നിശ്ചയമാണ് തങ്ങള്‍ പിരിയാന്‍ കാരണമായതെന്നാണ് അക്ഷയ് പറഞ്ഞത്. അതേസമയം പ്രണയ തകര്‍ച്ചയ്ക്ക് ശേഷവും താനും രവീണയും സുഹൃത്തുക്കളാണെന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്.
രവീണയുമായി പ്രണയത്തിലായിരുന്ന സമയത്താണ് അക്ഷയ് കുമാറും നടി രേഖയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. എന്നാല്‍ ആ സമയത്ത് അക്ഷയ് കുമാറിനെ പ്രതിരോധിക്കുകയായിരുന്നു രവീണ ചെയ്തത്. താനും അക്ഷയും അടുപ്പത്തിലാണെന്ന് അറിഞ്ഞിട്ടും രേഖ അടുക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു രവീണ പറഞ്ഞത്. രേഖയാണ് അക്ഷയുടെ പിന്നാലെ നടക്കുന്നതെന്നും രവീണ ആരോപിച്ചിരുന്നു.

എന്നാല്‍ അക്കാലത്ത് കാസനോവ ഇമേജുണ്ടായിരുന്ന താരമാണ് അക്ഷയ് കുമാര്‍. കാണുന്ന എല്ലാ പെണ്‍കുട്ടികളേയും അക്ഷയ് പ്രൊപ്പോസ് ചെയ്യുമെന്ന് രവീണ തന്നെ പറഞ്ഞിട്ടുണ്ട്. ഇതിനിടെയാണ് അക്ഷയ് കുമാറും രവീണയുടെ അടുത്ത സുഹൃത്തായ ശില്‍പ ഷെട്ടിയും അടുപ്പത്തിലാകുന്നത്. ഇതോടെയാണ് രവീണ അക്ഷയുമായുള്ള ബന്ധത്തില്‍ നിന്നും പിന്മാറുന്നത്.
''ഞങ്ങള്‍ സുഹൃത്തുക്കളായാണ് തുടങ്ങിയത്. അമേരിക്കയിലും കാനഡയിലും ഷോകള്‍ക്കായി പോയപ്പോഴാണ് അടുത്തറിയുന്നത്. എനിക്ക് വിശ്വാസം വളരെ പ്രധാനപ്പെട്ടതാണ്. പക്ഷെ അക്ഷയ്ക്ക് അങ്ങനൊന്നില്ല. ഓരോ തവണയും ഞാന്‍ അവന് മാപ്പ് നല്‍കുമെന്നും വീണ്ടും സ്വീകരിക്കുമെന്ന് അവന്‍ കരുതി. മൂന്ന് വര്‍ഷം ഞാനത് ചെയ്തുവെങ്കിലും. ഒടുവില്‍ അവസാന റൗണ്ട് എത്തി'' എന്നാണ് രവീണ പറഞ്ഞത്.


Click it and Unblock the Notifications