Don't Miss!
- Automobiles
മറ്റൊരു മാരുതി ഹിറ്റ് ജോഡി; 20,000 ബുക്കിംഗ് പിന്നിട്ട് ഫ്രോങ്ക് & ജിംനി എസ്യുവികൾ
- Finance
2 വര്‍ഷത്തേക്ക് ബാങ്കിനേക്കാള്‍ പലിശ വേണോ? സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ നിക്ഷേപിക്കാന്‍ ഈ പദ്ധതി നോക്കാം
- News
കേരള ബജറ്റ് 2023: മദ്യത്തിനും പെട്രോളിനും ഡീസലിനും വില ഉയരും
- Sports
IND vs AUS: കോലിയെ എങ്ങനെ നിശബ്ദനാക്കാം?ഒരു വഴിയുണ്ട്-ഉപദേശവുമായി തോംസണ്‍
- Technology
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
- Lifestyle
ദേവീദേവന്മാര് ഭൂമിയിലിറങ്ങി വരുന്ന രാത്രി; മാഘപൗര്‍ണമി ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും
എന്തിനാണ് എന്നെ ജനിപ്പിച്ചത്? ജീവിതത്തിലാദ്യമായി അച്ഛന്റെ മുറിയിലേക്ക് ഇരച്ചു കയറി ബച്ചന് ചോദിച്ചു!
തന്റെ അച്ഛനെക്കുറിച്ച് എപ്പോഴും സംസാരിക്കാറുണ്ട് അമിതാഭ് ബച്ചന്. അമിതാഭിന്റെ അച്ഛന് ഹരിവന്ഷ് റായ് ബച്ചന് അറിയപ്പെടുന്ന കവിയായിരുന്നു. തന്റെ അച്ഛന്റെ കവിത ബച്ചന് പല വേദികളിലും ചൊല്ലിയിട്ടുണ്ട്. തന്റെ അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകളും അദ്ദേഹം തനിക്ക് പകര്‍ന്നു നല്കിയ പാഠങ്ങളുമൊക്കെ ബച്ചന് പലപ്പോഴും സംസാരിച്ചിട്ടുണ്ട്. താന്‍ അവതാരകനായി എത്തുന്ന കോന്‍ ബനേഗ കറോര്‍പതിയില്‍ തന്റെ അച്ഛനെക്കുറിച്ച് അദ്ദേഹം നിരന്തരം സംസാരിക്കാറുണ്ട്.
Also Read: ഭർത്താവ് പറയുന്നത് അനുസരിക്കും; നിയന്ത്രിക്കുന്ന ഭർത്താവ് പ്രശ്നമല്ലെന്ന് സ്വാസിക
ഒരിക്കല്‍ തന്റെ ചെറുപ്പകാലത്ത് അച്ഛനോട് എന്തിനാണ് എന്നെ ജനിപ്പിച്ചതെന്ന് താന്‍ ചോദിച്ച കഥയും ബച്ചന് പങ്കുവച്ചിരുന്നു. 2008 ല്‍ തന്റെ ബ്ലോഗിലൂടെയായിരുന്നു അമിതാഭ് ബച്ചന് ആ ഓര്‍മ്മ പങ്കുവച്ചത്. സ്കൂള്‍ വിദ്യാഭ്യാസം കഴിയുകയും കോളേജ് പഠനം ആരംഭിക്കുകയും ചെയ്ത സമയത്ത്, പെട്ടെന്നു ലഭിച്ച സ്വാതന്ത്ര്യത്തെക്കുറിച്ചായിരുന്നു ബച്ചന് സംസാരിച്ചത്. വിശദമായി വായിക്കാം തുടര്‍ന്ന്.

ഭാവിയെക്കുറിച്ചുള്ള ആശങ്ക നല്കുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് ബച്ചന് തന്റെ ബ്ലോഗില്‍ സംസാരിക്കുന്നുണ്ട്. എന്ത് ചെയ്യണമെന്ന് അറിയാത്ത ആ സമയത്തെക്കുറിച്ചാണ് ബച്ചന് തന്റെ കുറപ്പില്‍ പറയുന്നത്. ഒരു ദിവസം താന്‍ അച്ഛന്റെ മുറിയിലേക്ക് ഇരച്ചു ചെല്ലുകയായിരുന്നുവെന്നാണ് അമിതാഭ് പറയുന്നത്. ''ദേഷ്യവും ഉത്കണ്ഠയും കരുത്തും അകാരണമായ ചിന്തകളുമൊക്കെയായിഞ ഞാന്‍ അച്ഛന്റെ മുറിയിലേക്ക് കയറി ചെന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ്. വളരെ വൈകാരമായി ഞാന്‍ അദ്ദേഹത്തിന് നേരെ ശബ്ദമുയര്‍ത്തി ചോദിച്ചു, നിങ്ങളെന്തിനാണ് എനിക്ക് ജന്മം നല്‍കിയത്?'' ബച്ചന് പറയുന്നു.
''തന്റെ എഴുത്തുകളില്‍ എന്നുമുണ്ടായിരുന്ന ശാന്തതയോടെ അദ്ദേഹം എന്നെ നോക്കി. ആദ്യം ഒന്ന് അമ്പരന്നുവെങ്കിലും പിന്നെ കുറേക്കൂടി മനസിലായെന്ന തരത്തിലുള്ള ശരീരഭാഷയോടെ. കുറേ നേരം അതേ നില്പ്പു തന്നെ അദ്ദേഹം നിന്നു. ആരും സംസാരിച്ചില്ല. അദ്ദേഹവും മിണ്ടിയില്ല. ഞാനും മിണ്ടിയില്ല. ഒരു ശബ്ദം പോലുമില്ല. ആരും ഒന്നും പറയാതെ വന്നതോടെ ഞാന്‍ മുറിയില്‍ നിന്നും ഇറങ്ങിപ്പോന്നു. എനിക്കത് അസ്വസ്ഥതകളുടെ രാത്രിയായിരുന്നു'' എന്നാണ് അമിതാഭ് ബച്ചന് പറയുന്നത്.
അടുത്ത ദിവസം രാവിലെ അച്ഛന് തനിക്കൊരു പേപ്പര്‍ തന്നുവെന്നും അതിലൊരു കവിതയായിരുന്നുവെന്നും അതിന്റെ പേര് പുതിയ ദിശ എന്നായിരുന്നുവെന്നും ബച്ചന് പറയുന്നു. അച്ഛന് തന്റെ ചോദ്യത്തിനുള്ള മറുപടി ഒരു കവിതയാക്കുകയായിരുന്നു ചെയ്തത്. ആ കവിത ബച്ചന് തന്റെ ബ്ലോഗില്‍ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.
''എന്റെ മകന് എന്നോട് ചോദിച്ചു, നിങ്ങള്‍ എന്തിനാന് എനിക്ക് ജന്മം നല്‍കിയതെന്ന്. എന്റെ പക്കല്‍ അതിനുള്ള മറുപടിയുണ്ടായിരുന്നില്ല. എന്റെ അച്ഛന് പോലും എനിക്ക് ജന്മം നല്കുമ്പോള് എന്നോട് ചോദിച്ചിരുന്നില്ല. അച്ഛനോട് അച്ഛന്റെ അച്ഛനും ചോദിച്ചിരുന്നില്ല. മുത്തച്ഛനോട് അദ്ദേഹത്തിന്റെ അച്ഛനും ചോദിച്ചിരുന്നില്ല'' എന്നായിരുന്ന കവിതയില്‍ പറഞ്ഞിരുന്നു. കവിത അവസാനിക്കുന്നത് മകനോട് നീയൊരു പുതിയ ദിശ കണ്ടെത്താന്‍ പറഞ്ഞു കൊണ്ടായിരുന്നു.

നീയൊരു പുതിയ തുടക്കം കുറിക്കൂ. പുതിയൊരു ചിന്ത. നിന്റെ മക്കള്‍ക്ക് ജന്മം നല്‍കും മുമ്പ് അവരോട് ചോദിക്കൂവെന്നായിരുന്നു അച്ഛന് ബച്ചനോട് പറഞ്ഞത്. ജീവിതത്തില്‍ ഒഴിവുകഴിവുകളോ കുറ്റപ്പെടുത്തലുകളോ ഇല്ലെന്നാണ് അമിതാഭ് ബച്ചന് പറയുന്നത്. എല്ലാ പുലരികളും ഒരു പുതിയ വെല്ലുവിളിയാണ്. ഒന്നെങ്കില്‍ പൊരുതാം, അല്ലെങ്കില്‍ കീഴടങ്ങാം. ജീവിതമുള്ളിടത്തോളം കാലം ബുദ്ധിമുട്ടുകളുമുണ്ടാകുമെന്നും അമിതാഭ് ബച്ചന് പറയുന്നു. 2003 ല്‍ തന്റെ 96-ാം വയസിലായിരുന്നു ഹരിവന്ഷ് റായ് ബച്ചന് മരണപ്പെടുന്നത്.
അതേസമയം ഇന്നും ബോളിവുഡിലെ ക്യൂ ആരംഭിക്കുന്നത് ബച്ചന് നില്ക്കുന്നിടത്താണ്. തന്റെ കൂടെയുണ്ടായിരുന്നവര്‍ അഭിനയം നിര്‍ത്തി വിശ്രമ ജീവിതത്തിലേക്ക് കടന്നപ്പോഴും പരീക്ഷ ചിത്രങ്ങളിലൂടെ തന്നിലെ നടനേയും താരത്തേയും പുതുക്കിക്കൊണ്ടിരിക്കുകയാണ് അമിതാഭ് ബച്ചന്. ഊഞ്ചായ് ആണ് ബച്ചന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.