For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നീ എന്തിനാ ഈ വെള്ളക്കാരനെ കെട്ടിയത്? ഭര്‍ത്താവിനെ ആ ചോദ്യം തളര്‍ത്തി; അതോടെ ഒരു തീരുമാനമെടുത്തു!

  |

  തെലുങ്കിലൂടെയായിരുന്നു ശ്രിയ ശരണ്‍ സിനിമയിലെത്തുന്നത്. പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു ശ്രിയ. തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഹിറ്റുകള്‍ സമ്മാനിച്ച ഹിന്ദിയിലും മിന്നും താരമായി മാറി. ഇതിനിടെ മലയാളത്തിലും ശ്രിയ സാന്നിധ്യം അറിയിച്ചു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമായി മാറിയിരിക്കുകയാണ് ശ്രിയ ശരണ്‍. ദൃശ്യും 2വിലൂടെ ബോളിവുഡിലേക്ക് ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം.

  Also Read: എന്തിനാണ് എന്നെ ജനിപ്പിച്ചത്? ജീവിതത്തിലാദ്യമായി അച്ഛന്റെ മുറിയിലേക്ക് ഇരച്ചു കയറി ബച്ചന്‍ ചോദിച്ചു!

  വിവാഹത്തോടെയാണ് ശ്രിയ സിനിമയില്‍ നിന്നും വിട്ടു നിന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ ഭര്‍ത്താവിനക്കെുറിച്ചും മകളെക്കുറിച്ചുമൊക്കെ മനസ് തുറന്നിരിക്കുകയാണ് ശ്രിയ. റഷ്യന്‍ സ്വദേശിയായ ആന്ദ്രേ കൊഷ്‌ചേവാണ് ശ്രിയയുടെ ഭര്‍ത്താവ്. ഒരു വയസാണ് ശ്രിയയുടെ മകള്‍ക്ക്. രാധ എന്നാണ് ശ്രിയയുടെ മകളുടെ പേര്. സോഷ്യല്‍ മീഡിയയിലൂടെ മകളുടെ ചിത്രങ്ങളും വീഡിയോകളും ശ്രിയ പങ്കുവെക്കാറുണ്ട്.

  Shriya Saran

  അതേസമയം സോഷ്യല്‍ മീഡിയ ട്രോളുകളെക്കുറിച്ചും ശ്രിയ സംസാരിക്കുന്നുണ്ട്. ട്രോളുകളെ ഭര്‍ത്താവ് എങ്ങനെയാണ് നോക്കി കാണുന്നതെന്നും ശ്രിയ പറയുന്നുണ്ട്. താന്‍ പൊതുവെ ട്രോളുകളെ ഗൗരവ്വമായി സമീപിക്കാറില്ലെന്നും ഒന്നാല്‍ ചില ട്രോളുകള്‍ ഭര്‍ത്താവിനെ ബാധിച്ചിട്ടുണ്ടെന്നാണ് ശ്രിയ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ''എനിക്കറിയില്ല. അവര്‍ എന്നോട് അത് ചെയ്യാറില്ല. തമാശയാണെങ്കില്‍ ആന്ദ്രേ വായിക്കുകയും ഞങ്ങള്‍ അത് പറഞ്ഞ് ചിരിക്കുകയും ചെയ്യും. പക്ഷെ ഈയ്യടുത്ത് അദ്ദേഹത്തെക്കുറിച്ച് വളരെ മോശമായത് ചിലതെഴുതിയിരുന്നു. അവര്‍ ചോദിച്ചത് എന്തിനാണ് ഈ വെള്ളക്കാരനെ കെട്ടിയത് എന്നായിരുന്നു. ആന്ദ്രേയ്ക്ക് ദേഷ്യം വന്നു. താന്‍ മനുഷ്യനാണ് ആദ്യം എന്ന് പറഞ്ഞു. ഞാന്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. തമാശ വായിച്ച് ചിരിക്കുന്നത് പോലെ തന്നെ ഇത് അവഗണിക്കാനും ശീലിക്കണമെന്ന് പറഞ്ഞു'' ശ്രിയ പറയുന്നു.

  Also Read: മീനൂട്ടിയാണ് എല്ലാത്തിനും കാരണം; അച്ഛനെ കല്യാണത്തിന് നിര്‍ബന്ധിച്ചത് ഞാനാണ്, താരപുത്രിയുടെ വാക്കുകള്‍ വൈറൽ

  ''അതിന് ശേഷം ഞങ്ങളക്കെുറിച്ച് എന്തെഴുതിയാലും വായിക്കാറില്ല. അവന്‍ എന്നെക്കുറിച്ചോ ഞാന്‍ എന്നെക്കുറിച്ചോ ഗൂഗിള്‍ ചെയ്ത് നോക്കാറില്ല. കുടുംബത്തിലുള്ളവരുടേയോ സുഹൃത്തുക്കളുടേയോ കമന്റുകളാണെങ്കില്‍ മാത്രമേ വായിക്കുകയുള്ളൂ. അല്ലെങ്കില്‍ വായിക്കില്ല. ഞങ്ങളത് ഗൗനിക്കുകയേയില്ല'' എന്നും ശ്രിയ പറയുന്നുണ്ട്. തന്റെ ജോലിത്തിരക്ക് കാരണം മകളുടെ കൂടെ സമയം ചെലവിടാന്‍ സാധിക്കാത്തതിനെക്കുറിച്ചും ശ്രിയ സംസാരിക്കുന്നുണ്ട്.

  Shriya Saran

  ''വളരെ പാടാണ്. ആ കുറ്റബോധം എല്ലാ അമ്മമാര്‍ക്കും അവര്‍ ജോലിക്ക് പോകുമ്പോഴുണ്ടാകും. ഞാന്‍ സെറ്റിലിരിക്കുമ്പോഴാണ് നാനി വീട്ടില്‍ നിന്നും വിളിച്ച് പറയുന്നത് രാധ ആദ്യമായി മമ്മ എന്ന് പറഞ്ഞുവെന്ന്. ഞാന്‍ ആ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. ഞാന്‍ വീട്ടിലേക്ക് ഓടി. ഞാന്‍ രാധയേയും പിടിച്ചിരുന്നു. പക്ഷെ അവള്‍ മമ്മ എന്നു പിന്നെ പറഞ്ഞില്ല. എനിക്ക് എന്തോ നഷ്ടമായത് പോലെ തോന്നി. അടുത്ത രാവിലെ ജോലിക്ക് പോകാന്‍ നേരം ഇത് പരിഹരിക്കുമെന്ന് സ്വയം പറഞ്ഞു. കഠിനാധ്വാനം ചെയ്യും. ഒരുനാള്‍ രാധ എന്റെ സിനിമകള്‍ കാണുമ്പോള്‍ അവള്‍ക്ക് എന്നെയോര്‍ത്ത് അഭിമാനം തോന്നും'' എന്നാണ് ശ്രിയ പറഞ്ഞത്.

  അതേസമയം സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ് ദൃശ്യം 2. മലയാളത്തിന്റെ റീമേക്കാണ് ഹിന്ദിയിലും വന്‍ വിജയമായി മാറിയിരിക്കുന്നത്. അജയ് ദേവ്ഗണ്‍, ശ്രിയ, തബു എന്നിവര്‍ രണ്ടാം ഭാഗത്തിലും തുടരുമ്പോള്‍ കൂട്ടിന് ഇത്തവണ അക്ഷയ് ഖന്നയുമുണ്ട്. മലയാളത്തില്‍ മുരളി ഗോപി ചെയ്ത വേഷമാണ് ഹിന്ദിയില്‍ അക്ഷയ് ഖന്ന അവതരിപ്പിക്കുന്നത്. വന്‍ വിജയമായി മാറിയ ചിത്രം നൂറ് കോടി ക്ലബ്ബിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ആര്‍ആര്‍ആറിലൂടെയാണ് ശ്രിയ ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സ്‌ക്രീനിലെത്തിയത്. ബോളിവുഡിലും വിജയകരമായൊരു തിരിച്ചുവരവ് നേടാന്‍ സാധിച്ചിരിക്കുകയാണ് ശ്രിയയ്ക്ക്.

  Read more about: shriya saran
  English summary
  Why Did You Marry This Gora? Shriya Saran Talks About The Questioned That Disturbed Her Husband
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X