കത്രീന കൈഫ് എവിടെ? താരം എല്ലാത്തില്‍ നിന്നും അകലം പാലിക്കുന്നത് എന്തിന്? കാരണം ഇതാണ്...

ബോളിവുഡിലെ സൂപ്പര്‍ താരമാണ് കത്രീന കൈഫ്. ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമോ പിന്തുണയോ ഇല്ലാതെയാണ് കത്രീന കൈഫ് കടന്നു വരുന്നത്. ഭാഷ പോലും കൃത്യമായി അറിയാതിരുന്ന ആ പെണ്‍കുട്ടിയില്‍ നിന്നും ഇന്ന് കത്രീന ഒരുപാട് വളര്‍ന്നു. എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ സമ്മാനിച്ചു. ബോൡവുഡിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായി മാറി.

ഫോണ്‍ ബൂത്ത് ആയിരുന്നു കത്രീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. യുവതാരങ്ങളായ സിദ്ധാന്ത് ചതുര്‍വേദി, ഇഷാന്‍ ഘട്ടര്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഇപ്പോഴിതാ കത്രീനയുടെ പുതിയ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. ടൈഗര്‍ ത്രീയാണ് കത്രീനയുടെ പുതിയ സിനിമ. സല്‍മാന്‍ ഖാന്‍ ആണ് ചിത്രത്തിലെ നായിക.

Katrina Kaif

അതേസമയം കത്രീനയെ പൊതുവിടത്തില്‍ കണ്ടിട്ട് നാളുകള്‍ കുറച്ചായി. അവസാനമായി കത്രീനയെ പൊതുവേദിയില്‍ കണ്ടത് റോക്കി ഓര്‍ റാണി കി പ്രേം കഹാനിയുടെ സ്‌ക്രീനിംഗിലാണ്. ഭര്‍ത്താവും നടനുമായ വിക്കി കൗശലിനൊപ്പമായിരുന്നു കത്രീനയെ കണ്ടത്. കത്രീനയുടെ ഈ അസാന്നിധ്യം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഇതിനോടകം തന്നെ ആകാംഷയും ആശങ്കയും പങ്കുവച്ചിരിക്കുന്നത്.

എന്നാല്‍ കത്രീനയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത് മറ്റൊന്നാണ്. കത്രീന പൊതുവെ വളരെ പ്രൈവറ്റായൊരു വ്യക്തിയാണ്. അതിനാല്‍ ഇപ്പോഴുള്ള ഈ അസാന്നിധ്യം ഒട്ടും അസാധാരണമല്ല. എന്നാല്‍ ആരാധകരുടെ കാത്തിരിപ്പ് അധികനാള്‍ നീണ്ടു നില്‍ക്കില്ലെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. ടൈഗര്‍ ത്രീയുടെ റിലീസിന് മുന്നോടിയായുള്ള പ്രൊമോഷന്‍ പരിപാടികളില്‍ സല്‍മാന്‍ ഖാനൊപ്പം കത്രീനയും സജീവമായി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന് മുമ്പായി തന്റെ കുടുംബത്തോടൊപ്പം മാത്രമായിരിക്കാനാണ് താരം ഇപ്പോള്‍ എല്ലാത്തില്‍ നിന്നും അകലം പാലിക്കുന്നതെന്നാണ് കരുതപ്പെടുന്നത്.

''ടൈഗര്‍ ത്രീയ്ക്ക് പിന്നാലെ കത്രീനയെ കാണുക വിജയ് സേതുപതിയ്‌ക്കൊപ്പം മെറി ക്രിസ്തുമസിലാണ്. അതൊരു പാന്‍ ഇന്ത്യന്‍ സിനിമയാണ്. രാജ്യത്തിന്റെ എല്ലാ കോണിലും ആ സിനിമ എത്തേണ്ടതുണ്ട്. അതിനാല്‍ ചിത്രത്തിനായി കത്രീനയെ പലിയടത്തും പ്രൊമോഷന്‍ പരിപാടികളില്‍ കാണാന്‍ സാധിക്കും. ഇപ്പോള്‍ താരം എടുത്തിരിക്കുന്ന ഈ ഇടവേള ആരാധകരില്‍ കത്രീനയെക്കുറിച്ച് അറിയാനുള്ള ആകാംഷ വര്‍ധിപ്പിക്കും. അത് വരുന്ന വലിയ സിനിമകള്‍ക്ക് ഗുണമാകും'' എന്നാണ് കത്രീനയുമായി അടുത്ത വൃന്ദം പറയുന്നത്.

Katrina Kaif

അതേസമയം കത്രീനയുടെ ഒരു വീഡിയോ ഈയ്യടുത്ത് വൈറലായിരുന്നു. തന്റെ സ്വന്തം ബ്രാന്റിന്റെ ബ്യൂട്ടി പ്രൊഡക്ട് റിവ്യു ചെയ്യുന്ന വീഡിയോയാണ് കത്രീന പങ്കുവച്ചത്. വീഡിയോയില്‍ പക്ഷെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പോയത് കത്രീനയുടെ മൂക്കിലേക്കാണ്. കത്രീന തന്റെ മൂക്കില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്. മുമ്പും പലപ്പോഴായി കത്രീനയ്‌ക്കെതിരെ സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. താരം നോസ് ജോബിന് വിധേയയായെന്ന സംശയവുമായി നിരവധി പേരാണ് മുന്നോട്ട് വന്നിരിക്കുന്നത്.

2021 ലായിരുന്നു കത്രീന കൈഫ് നടന്‍ വിക്കി കൗശലിനെ വിവാഹം കഴിച്ചത്. സമീപകാലത്ത് ബോൡവുഡ് കണ്ട ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായിരുന്നു ഇത്. ഇരുവരും ഇതുവരേയും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. അതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Read more about: katrina kaif
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X