റാണിയുടെ ഭർത്താവ് എവിടെ, വർഷങ്ങളായിട്ടും ഒരുമിച്ച് കാണാറേയില്ല, കാരണമിത്; താരത്തിന്റെ ജീവിതം...

ബോളിവുഡിൽ ബഹുമാന്യ സ്ഥാനമുള്ള നടിയായ റാണി മുഖർജി. ഒപുകാലത്ത് ബോളിവുഡിൽ ഏറ്റവും താരമൂല്യമുണ്ടായിരുന്ന നായിക നടിമാരിൽ ഒരാൾ. ഇന്ന് പഴയത് പോലെ റാണി തുടരെ സിനിമകൾ ചെയ്യുന്നില്ല. ഫിലിം മേക്കർ ആദിത്യ ചോപ്രയെയാണ് റാണി വിവാഹം ചെയ്തത്. 2014 ലായിരുന്നു വിവാഹം. ആദിത്യ ചോപ്രയുടെ നിരവധി സിനിമകളിൽ റാണി മുഖർജി അഭിനയിച്ചിട്ടുണ്ട്. ലൈം ലൈറ്റിൽ നിന്നും പരമാവധി മാറി നിൽക്കുന്ന വ്യക്തിയാണ് ആദിത്യ ചോപ്ര.

'സുധി ഏറ്റവും സ്നേഹിച്ചിരുന്നവർക്ക് രേണുവിനെ ഇഷ്ടമല്ല, കിച്ചുവിന്റെ ഭാവി അവർ ചിന്തിക്കുന്നു, റിതുൽ വളരുമ്പോൾ'
'സുധി ഏറ്റവും സ്നേഹിച്ചിരുന്നവർക്ക് രേണുവിനെ ഇഷ്ടമല്ല, കിച്ചുവിന്റെ ഭാവി അവർ ചിന്തിക്കുന്നു, റിതുൽ വളരുമ്പോൾ'

അദിര എന്നാണ് റാണിക്കും ആദിത്യക്കും പിറന്ന മകളുടെ പേര്. സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന ദമ്പതികൾ മകളെ മാധ്യമ ശ്രദ്ധയിൽ നിന്നും മാറ്റി നിർത്തുന്നു. വിവാഹം കഴിഞ്ഞ് ഇത്രയും വർ‌ഷമായിട്ടും വിവാഹ ചിത്രം ഇതുവരെയും റാണി മുഖർജി പങ്കുവെച്ചിട്ടില്ല. ബോളിവുഡിൽ ഏറ്റവും തിരക്കുള്ള ഫിലിം മേക്കർമാരിൽ ഒരാളാണ് ആദിത്യ ചോപ്ര. തിരക്കുകളുണ്ടെങ്കിലും ഒരുമിച്ചുള്ള സമയം കണ്ടെത്താൻ ശ്രമിക്കാറുണ്ടെന്ന് മുമ്പൊരിക്കൽ റാണി മുഖർജി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ ഒരുമിച്ച് സിനിമയ്ക്ക് പോകും. വിദേശത്താണെങ്കിൽ പാപ്പരാസികളെ ഭയക്കാതെ കൈ കോർത്ത് തെരുവുകളിലൂടെ നടക്കാറുണ്ടെന്നും റാണി മുഖർജി അന്ന് പറഞ്ഞു.

Rani Mukerji

ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് ആദിത്യ ചോപ്ര റാണി മുഖർജിയെ വിവാഹം ചെയ്യുന്നത്. പായൽ ഖന്ന എന്നാണ് ആദിത്യ ചോപ്രയുടെ ആദ്യ ഭാര്യയുടെ പേര്. 2009 ലാണ് ഇവർ വേർപിരിഞ്ഞത്. ഇരുവർക്കും കുട്ടികളില്ലായിരുന്നു. ആദിത്യ ചോപ്ര ലൈം ലൈറ്റിൽ നിന്നും മാറി നിൽക്കുന്നതിനെക്കുറിച്ച് നേരത്തെ പല ​ഗോസിപ്പുകളും വന്നിട്ടുണ്ട്. ഇദ്ദേഹത്തിന് ഡിപ്രഷനുണ്ടെന്നാണ് ഒരിക്കൽ പ്രചരിച്ച വാർത്ത. പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ അപൂർമായി മാത്രമേ ആദിത്യ ചോപ്രയെ പൊതുവദികളിൽ കണ്ടി‌ട്ടുള്ളൂ. ഇദ്ദേഹത്തിന്റെ ഫോട്ടോകളും വിരളമാണ്.

Read more about: rani mukerji
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X