'സുധി ഏറ്റവും സ്നേഹിച്ചിരുന്നവർക്ക് രേണുവിനെ ഇഷ്ടമല്ല, കിച്ചുവിന്റെ ഭാവി അവർ ചിന്തിക്കുന്നു, റിതുൽ വളരുമ്പോൾ'

കിച്ചു സുധിക്ക് എതിരെ സൈബർ ബുള്ളിയിങ് പെരുകുന്ന സാഹചര്യത്തിൽ പ്രതികരിച്ച് യുട്യൂബർ ഷെഫീന ബീവി. സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്ന വ്യാജ വീഡിയോകളിലും പോസ്റ്റുകളിലും പറയുന്നത് പോലെ കിച്ചു ഒരു പ്രശ്നക്കാരനല്ലെന്ന് ഷെഫീന പറഞ്ഞു. കിച്ചുവിനെ കുറിച്ച് താൻ വ്യക്തമായി അന്വേഷിച്ചുവെന്നും ഷെഫീന പറയുന്നു. ഷെഫീനയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഞാൻ കുറേ നാളുക‌ളായി രേണുവിന് പിന്നാലെയുള്ള വ്യക്തിയാണ്.

രവി മോഹൻ എനിക്കെല്ലാമാണ് എന്നാൽ..., ഏത് ഈവിൾ സ്പിരിറ്റ് വന്നാലും അവരെന്നെ പ്രണയിക്കുകയേയുള്ളു; കെനിഷ ഫ്രാൻസിസ്
രവി മോഹൻ എനിക്കെല്ലാമാണ് എന്നാൽ..., ഏത് ഈവിൾ സ്പിരിറ്റ് വന്നാലും അവരെന്നെ പ്രണയിക്കുകയേയുള്ളു; കെനിഷ ഫ്രാൻസിസ്

അന്വേഷിച്ചപ്പോൾ മനസിലായ ഒരു രേണു ഇന്നോ ഇന്നലോ അല്ല ആളുകളെ പറ്റിക്കാൻ തു​ടങ്ങിയത്. ഒത്തിരി തെളിവുകൾ ഞാൻ പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. കിച്ചുവിനെ കുറിച്ചും ഞാൻ അന്വേഷിച്ചു. അവന്റെ പേരിൽ ഒരു കേസുണ്ട്. പക്ഷെ അവൻ ഒരു സ്ഥിരം പ്രശ്നക്കാരനല്ല. കിച്ചു താമസിച്ചിരുന്ന വീടും പരിസരവും ഞാൻ പോയി കണ്ടിട്ടുണ്ട്.

Shafeena Beevi Kichu Sudhi

അവിടെയുള്ളവർക്കാർക്കും കിച്ചുവിനെ കുറിച്ച് പരാതികളില്ല. മുമ്പ് ​കുറച്ചുകാലം ​ഗെയിമിന് അവൻ അ‍ഡിക്ടഡായിരുന്നു. ഇൻട്രോവർട്ടുമായിരുന്നു. പക്ഷെ ഇപ്പോൾ അങ്ങനെയല്ല. നല്ല ആക്ടീവാണ്. നാളയെ പറ്റി നല്ല ചിന്തയുള്ള കുട്ടിയാണ്. അവനെ പറ്റി കുറ്റം പറയുമ്പോൾ കിട്ടുന്ന അക്സപ്റ്റൻഡസിന് വേണ്ടിയാണ് ഇപ്പോൾ ചിലർ കിച്ചുവിനെ കുറ്റം പറയുന്നത്.

കിച്ചു മെന്റലി നല്ല സ്ട്രോങ്ങാണ്. അതുകൊണ്ട് അവനെ ഇതൊന്നും ബാധിക്കില്ല. കോട്ടയത്തെ വീടിന്റെയും പുരയിടത്തിന്റേയും മേൽ അവന് അവകാശമുണ്ട്. കൂടുതൽ നിയമസാധുതകൾ പരിശോധിച്ചപ്പോൾ വീട് നഷ്ടപ്പെട്ട് പോകുമെന്ന് രേണുവിനും കുടുംബത്തിനും മനസിലായി. അതുകൊണ്ടാണ് കിച്ചുവിനെ രേണുവും കുടുംബവും അപകീർത്തിപ്പെടുത്തുന്നത്. കിച്ചുവിന് ജനപിന്തുണയുണ്ട്.

വിവാഹമോചനം സംഭവിച്ചത് പുറത്ത് പറഞ്ഞില്ല; രണ്ടാം വിവാഹത്തിന്റെ ഫോട്ടോയുമായി സ്വാതി റെഡ്ഡി; വരൻ ഇത്ര ഫെയ്മസോ!
വിവാഹമോചനം സംഭവിച്ചത് പുറത്ത് പറഞ്ഞില്ല; രണ്ടാം വിവാഹത്തിന്റെ ഫോട്ടോയുമായി സ്വാതി റെഡ്ഡി; വരൻ ഇത്ര ഫെയ്മസോ!

രേണുവിനും കുടും‌ബത്തിനും അതില്ല. സുധി ജീവിച്ചിരുന്ന സമയത്തും അയാൾ അധ്വാനിച്ചിരുന്നത് മുഴുവൻ ഈ കുടുംബത്തിന് വേണ്ടിയാണ് ചിലവാക്കിയിരുന്നത്. കിച്ചുവിനും അത് അറിയാം. പിന്നെ ബിഷപ്പ് കൊടുത്ത സ്ഥലം... ആ സ്ഥലത്തിന്റെ ക്രയവിക്രയത്തിൽ പാളിച്ചകളുണ്ട്. അതുകൊണ്ടാണ് അത് ഒരു സെലിബ്രിറ്റിക്ക് കൊടുത്തത്. ഓസിന് കിട്ടിയതുകൊണ്ട് രേണുവും കുടുംബവും അവിടെ താമസിക്കുന്നു.

പക്ഷെ പണം കൊടുത്ത അവിടെയുള്ള ഭൂമി ആരെങ്കിലും വാങ്ങാൻ വന്നാൽ അതിന്റെ ഹിസ്റ്ററി അന്വേഷിക്കും. അതില്ലാതെയാക്കാനാണ് കൂടുതൽ ആളുകൾക്ക് ഫ്രീയായി കൊടുക്കാം എന്ന രീതിയിൽ പറയുന്നത്. കിച്ചുവിന്റെ തലയിൽ എന്ത് വെച്ച് കെട്ടി കൊടുക്കാൻ നോക്കിയാലും അത് വിജയം കാണില്ല. ഹെലൻ ഓഫ് സ്പാർട്ടയ്ക്ക് വന്നപോലൊരു കേസാണ് കിച്ചുലിന്റെ പേരിലും ഉള്ളത്.

Shafeena Beevi Kichu Sudhi

പക്ഷെ കേസായത് ആ വണ്ടി ഇടിച്ചതുകൊണ്ടാണ്. അല്ലെങ്കിൽ ഇത്രത്തോളം അത് വിസിബിളാകില്ലായിരുന്നു. സുധിയുടെ ചേട്ടന്റെ വീട്ടിൽ പെൺകുട്ടികളുണ്ട്. പെങ്ങമ്മാർക്കൊപ്പം തന്നെയാണ് അവൻ വളരുന്നത്. അല്ലാതെ സ്ത്രീകളെ കാണുമ്പോൾ മോശമായ ഒരു ചിന്തയും ആ കുട്ടിക്ക് വരില്ല. രേണുവിനെ സുധി സ്വീകരിച്ചത് കിച്ചുവിനെ കയ്യിലെടുത്തതുകൊണ്ടാണ്.

അമ്മയായി കിച്ചുവിന് മുന്നിൽ അഭിനയിച്ച് സുധിയുടെ പ്രീതി രേണു നേടി. കിച്ചുവിനും രേണുവിന്റെ അന്നത്തെ പെരുമാറ്റം ഇഷ്ടമായിരുന്നു. ഇന്നും സ്വന്തം കുഞ്ഞിന് ഒരു ​ഗ്ലാസ് വെള്ളം തിളപ്പിച്ച് കൊടുക്കാൻ രേണുവിന് അറിയില്ല. ഏത് നേരവും സുധിയെന്ന് പറഞ്ഞ് നടക്കുന്ന രേണുവിന് സുധിയുടെ അമ്മയോട് അടുപ്പമില്ല. സുധിയുടെ ബന്ധുക്കളെല്ലാം കൊല്ലത്തുണ്ടല്ലോ. ആ കുടുംബവുമായി യോജിച്ച് പോകാൻ രേണുവിന് കഴിയുന്നില്ലല്ലോ.

എല്ലാത്തിനും തെളിവുണ്ടെന്ന അച്ചന്റെ വാക്ക്! കിച്ചുവിനുള്ള ഭീഷണി തന്നെ! ചൊറിഞ്ഞ് പണി വാങ്ങിക്കുന്നു
എല്ലാത്തിനും തെളിവുണ്ടെന്ന അച്ചന്റെ വാക്ക്! കിച്ചുവിനുള്ള ഭീഷണി തന്നെ! ചൊറിഞ്ഞ് പണി വാങ്ങിക്കുന്നു

സുധി ഏറ്റവും സ്നേഹിച്ചിരുന്നവർക്ക് ആർക്കും രേണുവിനെ ഇഷ്ടമല്ല. ജോലിക്ക് പോകേണ്ട പഠിക്കാനാണ് കിച്ചുവിനോട് വല്യച്ഛൻ (സുധിയുടെ ചേട്ടൻ) പറയുന്നത്. അയാൾ ഉത്തരവാദിത്വമുള്ള രക്ഷിതാവായതുകൊണ്ടാണ് അങ്ങനെ പറയുന്നത്. ആ കുട്ടിയുടെ ഭാവിയെ കുറിച്ച് ചിന്തിക്കുന്നു. ഞാൻ വാ തുറന്നാൽ നിന്റെ ഭാവി പോലും നഷ്ടപ്പെടുമെന്ന് പറയുന്ന രേണു ഒരു അമ്മയാണോ?. റിതുൽ വലുതായി കഴിയുമ്പോൾ രേണുവിന് എല്ലാത്തിനും തിരിച്ചടികൾ കിട്ടു‌മെന്നും ഷെഫീന ബീവി പറയുന്നു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X