വിവാഹമോചനം സംഭവിച്ചത് പുറത്ത് പറഞ്ഞില്ല; രണ്ടാം വിവാഹത്തിന്റെ ഫോട്ടോയുമായി സ്വാതി റെഡ്ഡി; വരൻ ഇത്ര ഫെയ്മസോ!
കളേഴ്സ് സ്വാതി അല്ലെങ്കിൽ സ്വാതി റെഡ്ഡി... തെന്നിന്ത്യൻ സിനിമ ലോകത്ത് കുറച്ച് അധികം വർഷങ്ങളായി ഈ രണ്ട് പേരുകളിലാണ് നടി അറിയപ്പെടുന്നത്. തെലുങ്ക് സിനിമാ പ്രേമികളാണ് താരത്തെ കളേഴ്സ് സ്വാതിയെന്ന് വിളിക്കുന്നത്. മലയാളികൾക്കും തമിഴർക്കും താരം സ്വാതി റെഡ്ഡിയാണ്. തെന്നിന്ത്യയിലെ വിവിധ ഭാഷകളില്‍ അഭിനയിച്ച് നിരവധി ഹിറ്റുകളില്‍ ഭാഗമായ സ്വാതി റെഡ്ഡിക്ക് മലയാളത്തിൽ ആരാധകരുണ്ടായത് ഫഹദ് ഫാസിൽ സിനിമകളായ ആമേനിലും നോർത്ത് 24 കാതത്തിലും നായിക വേഷം ചെയ്ത ശേഷമാണ്.
മുപ്പത്തൊമ്പതുകാരിയായ താരത്തിന്റെ പുതിയ സോഷ്യൽമീഡിയ പോസ്റ്റാണിപ്പോൾ ശ്രദ്ധ നേടുന്നതും ചർച്ചയാകുന്നതും. താരം വീണ്ടും വിവാഹിതയായിരിക്കുന്നു. 'ഹിച്ച്‍ഡ്' എന്ന ക്യാപ്ഷൻ നൽകിയാണ് വിവാഹ ചിത്രങ്ങൾ നടി പങ്കിട്ടത്.

ഇന്നായിരുന്നു വിവാഹം. ഹോമകുണ്ഡത്തിന് അരികിൽ ഇരുന്ന് പങ്കാളിക്കൊപ്പം പൂജ കർമ്മങ്ങൾ ചെയ്യുന്ന താരത്തെ കാണാം. എന്നാൽ ഇരുവരുടേയും ലുക്കും ഫെയ്സും റിവീൽ ചെയ്തുള്ള ഫോട്ടോകൾ ഒന്നും സ്വാതി പങ്കിട്ടിട്ടില്ല. പക്ഷെ വരനെ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. സിനിമാ ലോകത്ത് നിന്ന് തന്നെയാണ് സ്വാതിയുടെ വരൻ. തെലുങ്ക് സിനിമയിൽ സജീവമായി നിൽക്കുന്ന സംവിധായകൻ ശ്രീകാന്ത് നഗോതിയാണ് വരൻ.
2020 പുറത്തിറങ്ങിയ ഭാനുമതി ആന്റ് രാമകൃഷ്ണ, 2023ൽ പുറത്തിറങ്ങയി മന്ത് ഓഫ് മധു എന്നിവയാണ് ശ്രീകാന്ത് സംവിധാനം ചെയ്ത പ്രധാന സിനിമകൾ. സംവിധായകൻ മാത്രമല്ല തിരക്കഥാകൃത്ത്, നിർമ്മാതാവ്, ഗാനരചയിതാവ് എന്നീ നിലകളിലും പ്രശസ്തനാണ് അദ്ദേഹം. ഹാൻഡ്‌പിക്ക്ഡ് സ്റ്റോറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ബാനറിൽ അദ്ദേഹം രണ്ട് ചിത്രങ്ങളുടെ സഹനിർമ്മാതാവുമാണ്.
മന്ത് ഓഫ് മധുവിൽ നായിക സ്വാതി തന്നെയായിരുന്നു. ഈ ചിത്രത്തിലെ ഹിറ്റായ ഓ നാ മധു എന്ന ഗാനത്തിന്റെ വരികൾ ശ്രീകാന്താണ് എഴുതിയത്. ആരാധകരും സഹപ്രവർത്തകരും താരങ്ങളുമെല്ലാം ഇരുവർക്കും ആശംസകൾ നേർന്നു. അതേസമയം താരം എപ്പോഴാണ് വിവാഹമോചിതയായതെന്നത് സംബന്ധിച്ചുള്ള ചർച്ചകളും ആരാധകർക്കിടയിൽ നടക്കുന്നുണ്ട്. നടിയുടെ ആദ്യ വിവാഹം മലയാളിയും പൈലറ്റുമായ പൈലറ്റ് ആയ വികാസ് വാസുവുമായിട്ടായിരുന്നു.
ദീര്‍ഘകാലങ്ങളായുള്ള സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു. ഇരുവരുടേയും വിവാഹ ചിത്രങ്ങൾ അന്ന് സോഷ്യൽമീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. വിവാഹശേഷവും സ്വാതി അഭിനയം തുടർന്നു. പിന്നീട് 2020ൽ ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകള്‍ നടി ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് നീക്കം ചെയ്തതോടെ സ്വാതി വിവാഹമോചിതയാകുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായി.

എന്നാല്‍ ചിത്രങ്ങള്‍ താന്‍ ആര്‍ക്കൈവ് ചെയ്തതാണെന്നായിരുന്നു സ്വാതിയുടെ പ്രതികരണം. ശേഷം 2023ൽ മന്ത് ഓഫ് മധു എന്ന ചിത്രത്തിന്റെ പ്രമോഷന് എത്തിയപ്പോൾ സ്വാതി റെഡ്ഡിയോട് വിവാഹമോചനവുമായി ബന്ധപ്പെട്ട ഗോസിപ്പുകളെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചു. താന്‍ സിനിമയുമായി ബന്ധപ്പെട്ട ചടങ്ങിനാണ് ഇവിടെ എത്തിയതെല്ലാം വ്യക്തിപരമായ കാര്യങ്ങള്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സ്വാതി തിരിച്ചടിച്ചു.
ഞാന്‍ ഇതിന് മറുപടി തരില്ല. ഞാന്‍ എന്റെ കരിയര്‍ ആരംഭിച്ചത് പതിനാറാം വയസിലാണ്. അന്ന് സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നെങ്കില്‍ എങ്ങനെയായിരിക്കുമെന്ന് എനിക്കറിയില്ല. കാരണം എങ്ങനെ പെരുമാറണമെന്ന് പോലും എനിക്ക് അന്ന് അറിയില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ അങ്ങനെയല്ല. ഒരു നടിയെന്ന നിലയില്‍ എനിക്ക് ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്.
ചോദ്യം ഈ പരിപാടിയുമായി ബന്ധപ്പെട്ടതല്ലെന്ന് ഞാന്‍ കരുതുന്നു. എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഞാന്‍ ഒന്നും പറയില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ ചോദ്യത്തിന് ഞാന്‍ മറുപടി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് താരം അന്ന് പറഞ്ഞത്. രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ വിവാഹമോചനം സംഭവിച്ചത് പുറത്ത് പറയാത്തതിനെ കുറിച്ച് ആരാധകർ ചോദിക്കുന്നുണ്ട്. മാത്രമല്ല വിക്കിപീഡിയയിൽ പോലും ഇപ്പോഴും സ്വാതിയുടെ പങ്കാളിയുടെ പേരിന്റെ സ്ഥാനത്ത് വികാസിന്റെ പേരാണുള്ളത്.


Click it and Unblock the Notifications


