വിരലിന്റെ തുമ്പിൽ പോലും വേദന, നഷ്ടമായത് ഒന്നര ലക്ഷം, പ്രസവിക്കാന്‍ പറ്റുമോയെന്ന് ചോദിച്ച് പ്രണയവും നഷ്ടമായി!

സിനിമാപ്രേമികൾക്ക് പ്രിയങ്കരിയായ യുവ താരം അനശ്വര രാജന്റെ സഹോദരിയും ഇൻഫ്ലൂവൻസറും അഭിനേത്രിയുമായ ഐശ്വര്യ രാജൻ സോഷ്യൽമീഡിയ ഉപയോ​ഗിക്കുന്നവർക്ക് സുപരിചിതയാണ്. കഴിഞ്ഞ ദിവസം താരം പങ്കുവെച്ചൊരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. വർഷങ്ങളായി ചില അസുഖങ്ങളുമായി താൻ നടത്തുന്ന പോരാട്ടത്തെ കുറിച്ചാണ് വീഡിയോയയിൽ ഐശ്വര്യ വിവരിച്ചത്. ഡിസ്ക് തേയ്മാനം, അലർജി, ഫൈബ്രോമയാൾജിയ എന്നിങ്ങനെ വിവിധ രോ​ഗങ്ങളുമായി പോരാടുകയാണെന്നും ഇവയെല്ലാം മാറാനായി പലവിധ ചികിത്സ നടത്തിയതിനെ കുറിച്ചും ഐശ്വര്യ വിവരിച്ചു.

കാൻസറാണെന്ന് അറിഞ്ഞയുടൻ കിച്ചു വിളിച്ചു, സംഭവിച്ചത് മറ്റൊന്ന്; ബിഷപ്പിന്റെ സംസാരം ക്വട്ടേഷൻ ​ഗുണ്ടയെപ്പോലെ!
കാൻസറാണെന്ന് അറിഞ്ഞയുടൻ കിച്ചു വിളിച്ചു, സംഭവിച്ചത് മറ്റൊന്ന്; ബിഷപ്പിന്റെ സംസാരം ക്വട്ടേഷൻ ​ഗുണ്ടയെപ്പോലെ!

ഒപ്പം പാളിപ്പോയ ചികിത്സകളെ കുറിച്ചും താരം പറയുന്നുണ്ട്. എനിക്ക് 16 വയസുള്ളപ്പോഴായിരുന്നു അപ്പെൻഡിസൈറ്റിസ് സർജറി നടന്നത്. അതൽപം സങ്കീർണമായിരുന്നു. ഒരുപാട് മാസങ്ങൾ ബെഡ് റെസ്റ്റ് വേണ്ടി വന്നു. പിന്നെ ഇരുപതിലേക്ക് കടക്കുന്ന സമയം. ഡിഗ്രി അഞ്ചാം സെമസ്റ്റർ.

Aiswarya Rajan

പഠിക്കേണ്ട കാര്യങ്ങളൊക്കെ എഴുതിക്കൊണ്ട് പഠിച്ചോണ്ടിരിക്കുമ്പോൾ എനിക്ക് ഇങ്ങനെ ഇരുന്ന് എഴുതാൻ പറ്റുന്നില്ല. ജസ്റ്റ് ഒന്ന് കുനിയാനോ വളയാനോ പറ്റുന്നില്ല. സ്കാൻ ചെയ്തും എംആർഐ ഒക്കെ എടുത്ത് ഞാൻ കണ്ടുപിടിച്ചു എൻ്റെ ഡിസ്ക് പോയി. ഡിസ്ക് പ്രൊലാപ്സ്ഡ് ആയി. ബെഡ് റസ്റ്റ് വേണമെന്ന് പറഞ്ഞു. ഞാൻ മൂന്ന് മാസം ബെഡ് റസ്റ്റ് ആയിരുന്നു. ഡോക്ടർ ഇക്കാര്യം പറയുന്നത് ഒരു ചൊവ്വാഴ്ച ആയിരുന്നു. ആ വ്യാഴാഴ്ച കോളജ് ടൂറാണ്.

പത്തിലോ പ്ലസ് ടു പഠിക്കുമ്പോഴോ ഞാൻ കൂട്ടുകാർക്കൊപ്പം ടൂർ പോയിട്ടില്ല. അതിനാൽ ഡിഗ്രിയിലെ ടൂർ ഞാൻ കാത്തിരിക്കുകയായിരുന്നു. അത് മുഴവനും കോർഡിനേറ്റ് ചെയ്ത് സെറ്റ് ചെയ്തതുമൊക്കെ ഞാനും എന്റെ ഒരു സുഹൃത്തും കൂടിയായിരുന്നു. പക്ഷെ എനിക്ക് ടൂർ പോകാൻ കഴിഞ്ഞില്ല. മൂന്നു മാസം ബെഡ് റെസ്റ്റ്. എനിക്ക് ക്ലാസിൽ ഇരിക്കാൻ പറ്റില്ലായിരുന്നു. ഒരു 30 മിനിറ്റ് കഴിയുമ്പോൾ എണീറ്റ് നിൽക്കണം. എന്റെ അഞ്ചാം സെമസ്റ്റർ മുഴുവൻ നിന്നാണ് ഞാൻ ക്ലാസ് അറ്റൻഡ് ചെയ്തത്. എന്റെ കൂട്ടുകാർക്ക് ഇക്കാര്യം അറിയാം. ഇരിക്കുമ്പോൾ വേദന വരും.

പേളിക്കായി സ്‌പെഷല്‍ ഒരുക്കിയ മാളവിക! അവിവാഹിതയായി തുടരാന്‍ കാരണം ആ ബന്ധം തകര്‍ന്നതോ! ചോദ്യങ്ങള്‍
പേളിക്കായി സ്‌പെഷല്‍ ഒരുക്കിയ മാളവിക! അവിവാഹിതയായി തുടരാന്‍ കാരണം ആ ബന്ധം തകര്‍ന്നതോ! ചോദ്യങ്ങള്‍

ഇതെല്ലാം അതിജീവിച്ചാണ് ഞാൻ കോളജ് മാനേജ് ചെയ്തത്. നിന്നാണ് ഞാൻ പരീക്ഷ പോലും എഴുതിയത്. ഐസിഡിയിലെ ബാങ്ക് കോച്ചിങ് നല്ല മോശം അനുഭവം ആയിരുന്നുവെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം. നേരാവണ്ണം ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത ഒരു സാഹചര്യം. ഭയങ്കര വേദന, സ്റ്റാർവിങ്, കോൺസ്റ്റിപ്പേഷൻ, ഫിനാൻഷ്യലി എക്സോസ്റ്റഡ്, മാനസികമായി പാളി. ഇതിനിടെ ചില കൂട്ടുകാരികളുടെ ചതി. അങ്ങനെ ഞാൻ അവിടുന്ന് ജീവനും കൊണ്ട് ഓടുവാണ് ചെയ്തത്. എന്റെ കോളേജിലെ സുഹൃത്ത് കോഴിക്കോടുള്ള ഒരു ആയുർവേദ ട്രീറ്റ്മെൻറ് നിർദേശിച്ചു.

പോയി നോക്കാം. നീ വേണമെങ്കിൽ ട്രീറ്റ്മെൻറ് എടുത്തോയെന്ന് പറഞ്ഞു. അവളുടെ അച്ഛന് അവിടെ പോയി മാറിയിരുന്നു. ഞാൻ അവിടെ ഒന്നര മാസം ചികിത്സ എടുത്തു. അതിൽ എനിക്കുണ്ടായ ഒരു ഗുണം ഒന്നര ലക്ഷം നഷ്ടം. ഫലം വട്ട പൂജ്യം ആയിരുന്നു. അന്ന് മുതൽ ഞാൻ ഒരുപാട് ഡോക്ടേഴ്സിനെ കണ്ടു. ആയുർവേദം, അലോപ്പതി, ഫിസിയോതെറാപ്പി. ഇതൊക്കെ 2019ന് ശേഷമാണ്. കോവിഡിനൊക്കെ മുന്നേ. കുറെ ആളുകളെ ചികിത്സയ്ക്കായി കണ്ടു.

Aiswarya Rajan

അവരിൽ കുറെ പേർ എന്നെ അപമാനിച്ചു. ട്രോമയിലേക്ക് തള്ളിയിട്ടു. കുറെ പേർ എന്റെ അവസ്ഥ ഒന്നൂടെ മോശമാക്കി. എന്തായാലും എന്റെ ബാക്ക് പെയിനും എല്ലാ വേദനകളും നന്നായിട്ട് കൂടി. കുറെ ഞാൻ ബെഡ് റെസ്റ്റ് ആയി. എനിക്ക് ഇതിലൊന്നും വിശ്വാസം ഇല്ലാണ്ടായി. ആയുർവേദം പാളി. എന്റെ കുറെ പൈസയും കുറെ സമയവും പോയി. കുറെ വിഷമം, ഒറ്റപ്പെടൽ, ബെഡ് റെസ്റ്റ്, മരുന്ന്, കഷായം എന്നൊക്കെ പറഞ്ഞ് അലമ്പായി. അമ്മ എന്റെ അടുത്ത് പറയുകയാണ് നിനക്ക് ഈസിയായിട്ട് പ്രസവിക്കാൻ പറ്റുമെന്ന്. തമാശയിൽ പറഞ്ഞതാണ്.

കാരണം പ്രസവ വേദനയൊന്നും എനിക്ക് ഒന്നുമാകില്ല. അത്രയും വേദനയാണ് അന്ന് സഹിച്ചത്. ഇപ്പോഴും എനിക്ക് ഗ്ലൂട്ടിയൽ മസിലിൽ വേദനയാണ്. അത്ര ഈസി അല്ല എന്റെ ഒന്നും. ഈ ഒരു വേദന നിറഞ്ഞ യാത്രയിലൂടെ ഞാൻ എത്തിയ ഒരു പോയിന്റ് ഈ വേദനയുമായി പൊരുത്തപ്പെട്ട് ജീവിച്ച് തുടങ്ങി. ഇത് എല്ലാവർക്കും ഉണ്ടാകാം. ഇത് നോർമൽ ആവാം. കാരണം എനിക്ക് ഫീൽ ചെയ്യുന്നത് എന്റെ ഈ എല്ലാ സ്ഥലവും വേദനയാണ്. കോളജിൽ സുഹൃത്തുക്കൾ ശരീരത്തിൽ വെറുതെ ഒന്ന് തട്ടിയാൽ വരെ വേദനയാണ്.

ഞാൻ അയ്യോ എന്ന് പറഞ്ഞ് കഴിഞ്ഞാൽ അവർ പറയും എന്തിനാ ഇത്ര ഓവർ ആക്കുന്നതെന്ന്. എനിക്ക് വേദന ഉള്ളതുകൊണ്ടാണ് ഞാൻ പറയുന്നത്. എനിക്ക് നടുവ് വളയ്ക്കുന്നത് ഒരു ബിഗ് ടാസ്കാണ്. മുഖം കഴുകാനോ മുടി കഴുകാനോ കുനിയാൻ കഴിയില്ല. അത്രയും ബുദ്ധിമുട്ടാണ്. ബേസിക് കാര്യങ്ങൾ വരെ ചെയ്യാൻ ബുദ്ധിമുട്ട്. ഹെക്റ്റിക് ഷെഡ്യൂൾസ് ഉണ്ടാകുമ്പോൾ ഷൂട്ട് ഉണ്ടാകുമ്പോൾ ട്രാവൽ ചെയ്യുമ്പോളൊക്കെ ഞാൻ എന്ത് ചെയ്യുമെന്ന് വെച്ചാൽ നോർമൽ ഹോട്ട് ഓയിൽ മസാജോ അങ്ങനെ എന്തെങ്കിലും നോർമൽ മസാജ് ചെയ്യും. അല്ലെങ്കിൽ എന്തെങ്കിലും ചെറിയ തെറാപ്പി എടുത്തിട്ട് ആ വേദന കുറച്ചിട്ട് പോകും.

ഞാൻ എന്റെ ശരീരത്തിന്റെ ചലനങ്ങളെ പരിമതപ്പെടുത്തി. ചിലപ്പോൾ എന്തെങ്കിലുമൊക്കെ ഹെവി ആയിട്ട് ഓടുകയോ ചാടുകയോ ട്രെയിനിലൊക്കെ പ്ലാറ്റ്ഫോമിൽ നിന്ന് ചാടി കേറില്ലേ. അങ്ങനെയൊക്കെ ചെയ്താൽ, ഡും... ഇങ്ങനെ കിടക്കും ഞാൻ. പിന്നെ എനിക്ക് രണ്ട് ദിവസത്തേക്ക് അനങ്ങാൻ പറ്റില്ല. റിലേഷൻഷിപ്പിൽ തന്നെ മോശം കുറെ ഓർമകളുണ്ട്. കൺസീവ് ചെയ്യാൻ പറ്റുമോ എന്റെ കൺസീവിങ് എബിലിറ്റിയെ ചോദ്യം ചെയ്തിട്ടൊക്കെ സംസാരിച്ചിട്ടുണ്ടായിരുന്നു. അമ്മയാകുക എന്നതാണ് ഒരു സ്ത്രീയെ പൂര്‍ണതയില്‍ എത്തിക്കുന്നത്.

ഞാന്‍ എഴുന്നേല്‍ക്കും! കാന്‍സറിനെ തോല്‍പ്പിക്കും! കിടന്ന് കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കിടിലന്‍ മറുപടി
ഞാന്‍ എഴുന്നേല്‍ക്കും! കാന്‍സറിനെ തോല്‍പ്പിക്കും! കിടന്ന് കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കിടിലന്‍ മറുപടി

അങ്ങനെ ആവണമെങ്കിൽ ഞാൻ പ്രസവിക്കണം. ഇപ്പോള്‍ ഞാനിത് തുറന്ന് പറയുന്നത് നിങ്ങളുടെ സിംപതിയ്ക്ക് വേണ്ടിയൊന്നും അല്ല അതുകൊണ്ട് എനിക്കൊരു പ്രയോജനവും ഇല്ല. ഇപ്പോള്‍ ഞാന്‍ ഹീലിങ് ഘട്ടത്തിലാണ് അതിനെ കുറിച്ച് പിന്നീട് പറയുമ്പോള്‍ ഒരു ക്ലാരറ്റി ഉണ്ടാവാന്‍ വേണ്ടിയാണ്. ഫൈബ്രോമയാള്‍ജിയ എന്ന അവസ്ഥയിലൂടെയാണ് ഞാനിപ്പോള്‍ കടന്ന് പോകുന്നത്. ചുണ്ടും ചെവിയും അല്ലാതെ ശരീരത്തില്‍ എവിടെ തൊട്ടാലും എനിക്ക് വേദനയാണ്. ഫൈബ്രോമയാൾജിയ എന്ന് പറഞ്ഞാൽ ശരീരത്തിന്റെ ഓരോ അണുവിലും വേദനിക്കും.

വളരെ ബുദ്ധിമുട്ടാണ്. ഒന്ന് തൊടുമ്പോൾ പോലും വേദന. ഞാൻ മനസിലാക്കി എനിക്ക് അതാണ് പ്രശ്നം. വേദനയുടെ ഒരു കടൽ അങ്ങനെയൊരു നിർവചനമാണ് ഞാനതിന് കൊടുത്തിരിക്കുന്നത്. തലയോട്ടിയിൽ തൊടുമ്പോൾത്തന്നെ വേദനയാണ്. പിന്നെ എന്റെ കഴുത്തിന്റെ ഭാഗം, മുഖം. ഇവിടെയൊക്കെ പണ്ട് മുതലെ എനിക്ക് വേദനയുണ്ട്. വിരലിന്റെ തുമ്പിൽ പോലും വേദന. വേദനയില്ലാത്ത സ്ഥലം ചുണ്ടിന് വേദനയില്ല. ചെവിയുടെ ചെറിയ ഭാഗത്തിന് വേദനയില്ല. ബാക്കി എല്ലാ സ്ഥലത്തും വേദനയുണ്ടെന്നും ഐശ്വര്യ പറഞ്ഞു.

Read more about: anaswara rajan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X