5000 കോടിയുടെ കുടുബസ്വത്ത്; പക്ഷെ ഒരു രൂപ പോലും മക്കള്‍ക്ക് കൊടുക്കാന്‍ സെയ്ഫ് അലി ഖാന് ആകില്ല
ബോളിവുഡിലെ സൂപ്പര്‍ താരമാണ് സെയ്ഫ് അലി ഖാന്‍. വര്‍ഷങ്ങളായി നിരവധി സിനിമകളിലൂടെ ആരാധകരുടെ മനസില്‍ സ്ഥിര സാന്നിധ്യം നേടിയ താരം. ഇന്നും കാലത്തിനൊത്തുള്ള സിനിമകളിലൂടെ സെയ്ഫ് തന്റെ ആരാധകരുടെ കയ്യടി നേടി മുന്നേറുന്നു. ബോളിവുഡിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് സെയ്ഫ്. അഭിനയത്തിലൂടേയും പരസ്യങ്ങളിലൂടെയുമൊക്കെയായ കോടികള്‍ വരുമാനമായി നേടിയിട്ടുണ്ട് സെയ്ഫ്. എന്നാല്‍ സിനിമയില്‍ നിന്നുള്ള സമ്പാദ്യം മാത്രമല്ല സെയ്ഫിന്റേതായുള്ളത്.
ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിലൊന്നാണ് സെയ്ഫിന്റേത്. രാജകുടുംബമാണ് സെയ്ഫിന്റേത്. ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരമായിരുന്ന മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ മകനാണ് സെയ്ഫ്. ഹരിയാനയിലെ പട്ടൗഡി പാലസും ഭോപ്പാലിലെ സ്വത്തുമൊക്കെ ചേരുമ്പോള്‍ സെയ്ഫിന്റെ കുടുംബ സ്വത്ത് 5000 കോടിയോളം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിലെ രസകരമായൊരു വസ്തുത, ഈ സ്വത്തില്‍ നിന്നും ഒരു രൂപ പോലും സെയ്ഫിന് തന്റെ മക്കള്‍ക്ക് നല്‍കാന്‍ സാധിക്കില്ല എന്നതാണ്.

നടി അമൃത സിംഗ് ആണ് സെയ്ഫിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ രണ്ട് മക്കളാണ് സെയ്ഫിനുള്ളത്. സാറ അലി ഖാനും ഇബ്രാഹിം അലി ഖാനും. സാറ അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സിനിമയിലെത്തി. സൂപ്പര്‍ നായിക കരീനയെയാണ് സെയ്ഫ് പിന്നീട് വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ രണ്ട് മക്കളാണുള്ളത്. തൈമുര്‍ അലി ഖാന്‍ ആണ് മൂത്ത മകന്‍. രണ്ടമാത്തെ മകന്‍ ജേഹ് അലി ഖാന്‍ ഈയ്യടുത്താണ് ജനിച്ചത്. ഈ നാല് മക്കള്‍ക്കും സെയ്ഫിന്റെ പാരമ്പര്യ സ്വത്ത് ലഭിക്കില്ലെന്നാണ് നിയമവശം പറയുന്നത്. അതേക്കുറിച്ച് വിശദമായി വായിക്കാം.

നിയമപരമായി പട്ടൗഡി കുടുംബത്തിന്റെ സ്വത്തുവകളെല്ലാം വരുന്നത് വിവാദമായ എനിമി ഡിസ്പ്യൂട്ട് ആക്ട് ഓഫ് ഇന്ത്യയുടെ കീഴിലാണ്. ഈ നിയമം പ്രകാരം ഈ സ്വത്തുവകകളില്‍ ആര്‍ക്കും അവകാശം ഉന്നയിക്കാന്‍ സാധിക്കില്ല. ആര്‍ക്കെങ്കിലും ഈ നിയമത്തെ വെല്ലുവിളിച്ച് അവകാശം നേടണമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കേണ്ടി വരും. അവിടെ നിന്നും നടന്നില്ലെങ്കില്‍ നേരെ സൂപ്രീം കോടതിയിലേക്കും പിന്നീട് പ്രസിഡന്റിന്റെ അടുത്തും പോകേണ്ടി വരും. വളരെ സങ്കീര്‍ണമായ, നൂലാമാലകള്‍ നിറഞ്ഞ നിയമമാണിത്.
മറ്റൊരു റിപ്പോര്‍ട്ട് പറയുന്നത് സെയ്ഫിന്റെ മുതു മുത്തച്ഛനായ ഹമീദുള്ള ഖാന്‍, ബ്രീട്ടീഷ് ഭരണകാലത്തെ നവാബ്. തന്റെ സ്വത്തുവകളുടെ വില്‍പത്രം തയ്യാറാക്കിയിട്ടില്ലെന്നതാണ്. അതിനാല്‍ നിയമപരമായി നീങ്ങിയാല്‍ തന്നെ കുടുംബാംഗങ്ങള്‍ക്കിടയില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് ഇത് കാരണമായേക്കും. സെയ്ഫിന്റെ കുടുംബത്തിലെ ചില ബന്ധുക്കള്‍ ഇപ്പോള്‍ പാക്കിസ്ഥാനിലാണുള്ളത്.

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ സെയ്ഫിനും കരീനയ്ക്കും ഈയ്യടുത്താണ് കുഞ്ഞ് ജനിച്ചത്. കുട്ടിയുടെ ജനനത്തിനായി അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത കരീന വീണ്ടും അഭിനയത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. നേരത്തെ കുട്ടിയുടെ പേരിനെ ചൊല്ലി സെയ്ഫിനും കരീനയ്ക്കുമെതിരെ സോഷ്യല്‍ മീഡിയ അധിക്ഷേപമുണ്ടായിരുന്നു. മൂത്തമകന്‍ തൈമുറിന്‍്റെ പേരിനെ ചൊല്ലിയും സമാനമായ ആക്രമണമുണ്ടായിരുന്നു.
Recommended Video

കേദാര്‍നാഥിലൂടെയാണ് സെയ്ഫിന്റെ മകള്‍ സാറ അലി ഖാന്‍ ബോളിവുഡില്‍ അരങ്ങേറിയത്. അതേസമയം സെയ്ഫിന്റെ പുതിയ സിനിമയായ ബണ്ടി ഓര്‍ ബബ്ലിയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. റാണി മുഖര്‍ജിയും അഭിഷേക് ബച്ചനും അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രമായ ബണ്ടി ഓര്‍ ബബ്ലിയുടെ രണ്ടാം ഭാഗമാണിത്. രണ്ടാം ഭാഗത്തില്‍ ബണ്ടിയായി എത്തുന്നത് സെയ്ഫ് ആണ്. മികച്ച പ്രതികരണങ്ങളാണ് ട്രെയിലറിന് ലഭിക്കുന്നത്. പ്രഭാസ് ചിത്രം ആദിപുരുഷിലൂടെ സെയ്ഫ് തെലുങ്കിലു അരങ്ങേറുകയാണ്.


Click it and Unblock the Notifications