കൂടെ നിന്നവരുടെ ചതി, വിഷാദ രോഗം, ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചു; ആമിര്‍ ഖാന്റെ നായികയ്ക്ക് സംഭവിച്ചത്‌

ഒരുകാലത്ത് ബോളിവുഡിലും ടെലിവിഷന്‍ പരമ്പരകളിലുമൊക്കെയായി നിറഞ്ഞു നിന്നിരുന്ന നായികയാണ് ഷമ സിക്കന്ദര്‍. ബോളിവുഡിനേക്കാള്‍ ഷമയെ താരമാക്കി മാറ്റുന്നത് ടെലിവിഷന്‍ പരമ്പരകളാണ്. തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെയാണ് ഷമ അപ്രതക്ഷ്യയാവുന്നത്. ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് ടെലിവിഷനില്‍ നിന്നും പിന്മാറിയതെന്ന് തുറന്നു പറയുകയാണ് ഷമ സിക്കന്ദര്‍.

തൊണ്ണൂറുകളിലാണ് ഷമയുടെ രംഗ പ്രവേശനം. സംഗീത വീഡിയോകൡലൂടെയായിരുന്നു തുടക്കം. പിന്നീട് യേ മേരി ലൈഫ് ഹേ എന്ന ഷോയില്‍ നായികയായി അവസരം ലഭിക്കുകയായിരുന്നു. ആമിര്‍ ഖാന്റെ നായികയായടക്കം ബോളിവുഡില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ഷമ. പക്ഷെ അധികം വൈകാതെ ഷമയുടെ ജീവിതം മാറി മറഞ്ഞു.

Shama Sikendar

അവസരങ്ങള്‍ ലഭിക്കാതിരുന്നതല്ല ഷമയുടെ തകര്‍ച്ചയുടെ കാരണം. മറിച്ച് താരത്തിന്റെ മാനസികാരോഗ്യമായിരുന്നു. താന്‍ തളര്‍ന്നിരുന്നുവെന്നാണ് താരം പറയുന്നത്. ''ഇടവേളയില്ലാതെ കുറേക്കാലം ഞാന്‍ ജോലി ചെയ്തു. അത് എന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കാന്‍ തുടങ്ങി. ഇതോടെ വീടിന് പുറത്തിറങ്ങാതായി. പുറത്ത് പോകുന്നതും ആളുകളെ കാണുന്നതുമൊക്കെ നിര്‍ത്തി. ഞാന്‍ വിഷാദരോഗിയായി മാറിയിരുന്നു. ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. പക്ഷെ ഭാഗ്യത്തിന് എന്റെ മാതാപിതാക്കള്‍ എന്നെ ശരിയായ സമയത്ത് രക്ഷപ്പെടുത്തി'' എന്നാണ് ഷമ പറയുന്നത്.

''ഈ ഇന്‍ഡസ്ട്രി ആളുകളില്‍ നിന്നും അയാഥാര്‍ഥ്യമായ കാര്യങ്ങളാണ് പ്രതീക്ഷിക്കുന്നത്. മറ്റുള്ളവര്‍ നമ്മളെ എങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നു എന്നത് പോലെ ജീവിക്കാനാകും നമ്മള്‍ ശ്രമിക്കുക. പതുക്കെ പതുക്കെ നമുക്ക് നമ്മളെ നഷ്ടമാകും. അതോടെ നമ്മള്‍ കടുത്ത ഇരുട്ടിലാകും. തളര്‍ന്ന് പോയ ഞാന്‍ താരപരിവേഷവും ഇന്‍ഡസ്ട്രിയും തന്നെ ഉപേക്ഷിച്ചു. സ്വയം സുഖപ്പെടുക്കാന്‍ എനിക്ക് സമയം വേണമായിരുന്നു'' എന്നാണ് വിഷാദരോഗത്തെക്കുറിച്ച് താരം പറയുന്നത്.

താന്‍ പീപ്പിള്‍ പ്ലീസര്‍ ആണെന്നതും അതും തന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് ഷമ പറയുന്നത്. അതേസമയം രണ്ടായിരങ്ങളില്‍ മാനസികാരോഗ്യത്തെക്കുറിച്ച് വേണ്ടത്ര അവബോധം ആളുകള്‍ക്കുണ്ടായിരുന്നില്ലെന്നും ഷമ ചൂണ്ടിക്കാണിക്കുന്നുണ്ട്. ''ഒട്ടും പ്രൊഡക്ടീവല്ലാതെ, വീട്ടില്‍ തന്നെ ഇരിക്കാന്‍ ഞാന്‍ തീരുമാനിച്ചതിന്റെ കാരണം എന്റെ വീട്ടുകാര്‍ക്ക് യാതൊരു തരത്തിലും മനസിലാകുന്നുണ്ടായിരുന്നില്ല'' എന്നാണ് ഷമ പറയുന്നത്.

Shama Sikendar

എങ്കിലും വീട്ടുകാര്‍ തന്നെ പിന്തുണയ്ക്കുകയും ആ അവസ്ഥയില്‍ നിന്നും പുറത്തു കടക്കാന്‍ തന്നെ സഹായിച്ചുവെന്നാണ് ഷമ പറയുന്നത്. ടെലിവിഷനിലേക്ക് തിരികെ വരാന്‍ തനിക്ക് യാതൊരു ആഗ്രഹവും ഇപ്പോഴില്ലെന്നും ഷമ പറയുന്നുണ്ട്. അതേസമയം ഒടിടി പ്രൊജക്ടുകള്‍ ചെയ്യണം എന്ന താല്‍പര്യം തനിക്കുണ്ടെന്നും ഷമ പറയുന്നുണ്ട്.

ഈയ്യടുത്താണ് ഷമ വിവാഹിതയായത്. ജയിംസ് മില്ലിറോണ്‍ ആണ് ഭര്‍ത്താവ്. ഏറെ നാളത്തെ പ്രണയത്തിനാെടുവിലായിരുന്നു വിവാഹം. 2015 ല്‍ ഇരുവരുടെയും എന്‍ഗേജ്‌മെന്റ് കഴിഞ്ഞിരുന്നു. പിന്നീട് വിവാഹം നീണ്ടു പോയി. നേരത്തെ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൌച്ച് അനുഭവവും തുറന്ന് പറഞ്ഞിട്ടുണ്ട് ഷമ. തന്റെ കൂടെ നിന്നവർ തന്നെ ചതിച്ചിട്ടുണ്ടെന്നും താരം പറഞ്ഞിട്ടുള്ളതാണ്.

Read more about: aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X