തബുവും ഷാരൂഖും എന്തുകൊണ്ട് ഒരുമിച്ച് അഭിനയിച്ചില്ല? സൂപ്പര്‍ താരങ്ങളുടെ ഭയം! തുറന്ന് പറഞ്ഞ് തബു

ബോളിവുഡിലെ ഐക്കോണിക് നായികയാണ് തബു. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമകളിലും തബു ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്. മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് തബു. വാണിജ്യ സിനിമകളിലും കലാമൂല്യമുള്ള സിനിമകളിലും ഒരുപോലെ തിളങ്ങാന്‍ സാധിച്ചിട്ടുണ്ട് തബു. നായികയായും സഹനടിയായുമെല്ലാം അഭിനയിച്ചിട്ടുള്ള തബു ഈ തലമുറയിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണെന്ന് നിസ്സംശയം പറയാം.

ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയും കടന്ന് ഹോളിവുഡില്‍ സാന്നിധ്യം അറിയിക്കാനൊരുങ്ങുകയാണ് തബു. ഡ്യൂന്‍ പരമ്പരയിലെ പുതിയ ചിത്രത്തിലാണ് തബു അഭിനയിക്കുന്നത്. ചിത്രത്തിലെ തബുവിന്റെ ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ തന്റെ കരിയറിനെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമൊക്കെ തബു മനസ് തുറക്കുകയാണ്. ഗലാട്ട ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തബു മനസ് തുറന്നത്.

Tabu

എന്നെങ്കില്‍ ഇന്‍സെക്വയര്‍ ആയ സഹതാരങ്ങള്‍ക്കൊപ്പം അഭിനയിക്കേണ്ടി വന്നിരുന്നോ എന്ന ചോദ്യത്തിന് തബു മറുപടിപറയുന്നുണ്ട്. ''വളരെ സെക്വയര്‍ ആയ അഭിനേതാക്കള്‍ കൂടെയുണ്ടാകേണ്ടത് എത്ര പ്രധാനപ്പെട്ടതാണെന്ന് പറഞ്ഞാലും എല്ലായിപ്പോഴും അത്തരം അനുഗ്രഹമുണ്ടാകില്ല. അതിനാല്‍ കിട്ടുന്നത് വച്ച് ഡീല്‍ ചെയ്യേണ്ടി വരും'' എന്നാണ് തബു ചിരിച്ചു കൊണ്ട് മറുപടി പറയുന്നത്.

''ഒരു പ്രൊജക്ട് ഏറ്റെടുക്കുമ്പോള്‍ അത് പൂര്‍ത്തിയാക്കണം. സന്തോഷത്തോടെ ചെയ്താലും സങ്കടപ്പെട്ടു ചെയ്താലും, നല്ല അനുഭവം ആണെങ്കിലും മോശം അനുഭവം ആണെങ്കിലും അത് തീര്‍ക്കണം. അതാണ് ആ പ്രൊജക്ടിനോടുള്ള നിങ്ങളുടെ കമ്മിറ്റ്‌മെന്റ്. ഞാന്‍ എല്ലാതരം ആളുകളേയും കണ്ടിട്ടുണ്ട്. നല്ലവരേയും മോശം ആളുകളേയും വൃത്തികെട്ടവരേയും. വേറെ ഓപ്ഷനില്ല. സെറ്റില്‍ നല്ലൊരു അന്തരീക്ഷമുണ്ടാകുന്നതാണ് നല്ലത്. പക്ഷെ ഇന്‍സെക്വീരിറ്റി എന്നത് മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളില്‍ ഒന്നാണ്'' തബു പറയുന്നു.

അതേസമയം രസകരമായൊരു വസ്തുത എന്തെന്നാല്‍ തബുവും ഷാരൂഖ് ഖാനും ഇതുവരേയും ഒരുമിച്ച് അഭിനയിച്ചത് ഒരു സിനിമയില്‍ മാത്രമാണ് എന്നതാണ്. സാത്തിയയിലെ അതിഥി വേഷങ്ങളിലായിരുന്നു അത്. കഴിഞ്ഞ 22 വർഷമായി, ഒരേസമയത്ത് സിനിമയിലുണ്ടായിരുന്നിട്ടും, മുന്‍നിര താരങ്ങളായിരുന്നിട്ടും തബുവും ഷാരൂഖും നായകനും നായികയുമായി അഭിനയിച്ചിട്ടേയില്ല. അത് എന്തുകൊണ്ടെന്ന ചോദ്യത്തിനും തബു മറുപടി പറയുന്നുണ്ട്.

Tabu

''ഞാന്‍ നിര്‍മ്മാതാവോ സംവിധായകയോ തിരക്കഥാകൃത്തോ അല്ല. ഷാരൂഖ് ഖാന്‍ ആര്‍ക്കൊപ്പമാണ് അഭിനയിക്കുന്നതെന്നും എതൊക്ക് സിനിമയാണ് ഒരുക്കപ്പെടുന്നതെന്നും എനിക്ക് ഏത് പ്രൊജക്ടാണ് ഓഫര്‍ ചെയ്യപ്പെടുന്നതെന്നും ഞാനല്ല തീരുമാനിക്കുന്നത്. എനിക്ക് ലഭിക്കുന്ന സിനിമകളോട് യെസ് ഓര്‍ നോ പറയാന്‍ മാത്രമേ എനിക്ക് സാധിക്കുകയുള്ളൂ'' എന്നാണ് തബു നല്‍കിയ മറുപടി. അതേസമയം ഷാരൂഖ് ഖാനൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചതിനെക്കുറിച്ചും താരം പറയുന്നുണ്ട്.

''ഞങ്ങള്‍ക്ക് ഓഫര്‍ ചെയ്യപ്പെട്ട സിനിമകളുണ്ടായിരുന്നു. ഞാന്‍ നിരസിച്ച സിനിമകള്‍ എനിക്കറിയാം. അദ്ദേഹം നിരസിച്ച സിനിമകളും കാണും. ഞങ്ങളുടെ വഴികള്‍ കൂട്ടിമുട്ടിക്കുന്നതൊന്നും ഇതുവരെ സംഭവിച്ചിട്ടില്ല'' എന്നാണ് അതേക്കുറിച്ച് തബു പറഞ്ഞത്. നെറ്റ്ഫ്‌ളിക്‌സ് ചിത്രം ക്രൂ ആണ് തബുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കരീന കപൂര്‍, ക്രിതി സനോണ്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ സിനിമ മികച്ച വിജയമായിരുന്നു. അജയ് ദേവ്ഗണിനൊപ്പം വീണ്ടും അഭിനയിച്ച ഓറോം മേം കഹാ ധം ദാ ആണ് തബുവിന്റെ പുതിയ സിനിമ.

More from Filmibeat

Read more about: tabu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X